Featured Books
  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

  • സൈക്കോ part - 1

    "നമസ്കാരം , ക്രൈം ന്യൂസിലേക്ക് സ്വാഗതം..,ഓരോ ദിവസം കഴിയുന്തോ...

  • ഡെയ്ഞ്ചർ പോയിന്റ് - 4

    ️ വിശക്കുമ്പോൾ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കേണ്ട അവസ്ഥ...

വിഭാഗങ്ങൾ
പങ്കിട്ടു

ഭാര്യ - 4

രതീഷ് അത്രയും പറഞ്ഞ് അവിടെ നിന്നും പോയി.. അവൻ പറഞ്ഞത് വിശ്വാസിക്കാൻ കഴിയാതെ കാവ്യ അവിടെ തന്നെ നിശ്ചലമായി.. എന്നാൽ അവൻ പറഞ്ഞ എല്ലാ കാര്യങ്ങളും അവളുടെ മനസിൽ കടന്നു വന്നു.. അതിൽ ഒരു നുണയും ഇല്ല എന്ന് അവൾക്കും തോന്നി...

"എന്റെ വിനു ഈ ലോകം വെടിഞ്ഞു നാല് മാസം കഴിഞ്ഞു എന്നിട്ടും അവനോടു ഇത്രയും പകയോടെ ഉള്ള ആ വ്യക്തി ആരാ?.. എന്തിനു?.. ഒന്നും മനസിലാക്കാൻ കഴിയാതെ കാവ്യ നിന്നു..അവളുടെ ഹൃദയമിടിപ്പ് കൂടി..ജീവൻ ഒരു നിമിഷം തന്നെ വിട്ടു പോയപോലെ.. ലോകം ഇരുട്ടിൽ മുങ്ങിയപോലെ...

"എവിടെ കാവ്യ" ഗീതു ചോദിച്ചു

"ആ ശെരിയ എവിടെ "ശുഭയും ചോദിച്ചു

മനു വന്ന വഴി ഒന്ന് തിരിഞ്ഞു നോക്കി.. അപ്പോഴാണ് അകലെ മിഴിച്ചു നിൽക്കുന്ന കാവ്യയെ കണ്ടത്...

ഗീതുവിനെ മനു നോക്കി.. കാര്യം മനസിലാക്കിയ ഗീതു കാവ്യയുടെ അടുത്തേക് നടന്നു... ഗീതു അടുത്ത് എത്തിയതും അറിയാതെ നിൽക്കുകയാണ് കാവ്യ

"ഹലോ... എന്ത് നിൽപ്പ ഇത്.. ഇവിടെ ഇങ്ങനെ നിന്നാൽ സിനിമ തുടങ്ങും.. വരുന്നില്ലേ "

ഒരു ഞെട്ടലോടെ കാവ്യ നീതുവിനെ നോക്കി..

"എന്താ വരുന്നിലെ "ഗീതു വീണ്ടും ചോദിച്ചു

"ആ... ആ.. "കാവ്യ പരുങ്ങലോടെ തലയാട്ടി

ഇരുവരും മനുവിന്റെ അടുത്ത് എത്തി.. എല്ലാവരും കൂടി തിയേറ്ററിന്റെ അകത്തു കയറി.. ആദ്യം മനു ഇരുന്നു തൊട്ടടുത്തു കാവ്യ ഇരുന്നു... ഉടനെ മനു അവിടെ നിന്നും എഴുന്നേറ്റു ഗീതുവിന്റെ അടുത്ത് ഇരുന്നു.. സിനിമ തുടങ്ങി... എല്ലാവരും സന്തോഷത്തോടെ സിനിമ കാണുമ്പോൾ കാവ്യ മാത്രം നിരാശയോടെ കാണുന്നു... എ.സി. യിലും കാവ്യ വിയർത്തു.. മനുവും കാവ്യയും അകന്ന് ഇരിക്കുന്നതും മറ്റും ഗീതു ശ്രദ്ധിക്കാൻ വിട്ടില്ല..


സിനിമ കഴിഞ്ഞു എല്ലാവരും പുറത്തിറങ്ങി..

" സിനിമ കൊള്ളാം അല്ലെ ഗീതു " ശുഭ ചോദിച്ചു

"മം.. അടിപൊളി.. അല്ല നിങ്ങൾ എന്താ അഭിപ്രായം ഒന്നും പറയാതെ നില്കുന്നത് ... കാവ്യ നിനക്ക് എന്ത് പറ്റി ആകെ ഒരു മൂഡ് ഓഫ്‌ "ഗീതു ചോദിച്ചു

"അതു ഞാനോ പറയാം ചേച്ചിക്ക് വിശക്ക്ന്നുണ്ടാകും.. "ശുഭ പറഞ്ഞ്

"ആ ശെരിയ... ചേച്ചിക്ക്ല്ല നിനക്ക്.. നമ്മുക്ക് നല്ലൊരു ഹോട്ടലിൽ പോയാലോ മനു "

"പിന്നെ എന്താ പോകാമല്ലോ "മനു സന്തോഷത്തോടെ പറഞ്ഞ് നിർത്തി

അവിടെ അടുത്തുള്ള വല്യ ഹോട്ടലിൽ പോയി അവർ... അകത്തു കയറിയ ശേഷം ഫാമിലി എന്ന് ബോർഡ്‌ എഴുതിയ എ.സി മുറിയിൽ കയറി... അവരുടെ പിന്നാലെ വെയ്റ്റർ വന്നു.

"എന്താന്ന് സാർ കഴിക്കാൻ വേണ്ടത് "

"എന്താ വേണ്ടത് എങ്കിൽ പറഞ്ഞോളൂ... ഇഷ്ടമുള്ളത്.. "മനു എല്ലാവരെയും നോക്കി പറഞ്ഞ്

"എനിക്കു ചിക്കൻ ബിരിയാണി ആൻഡ് ചിക്കൻ ചുക്ക "ശുഭ പറഞ്ഞു

"എനിക്കും അതു തന്നെ.. കഴിച്ചു കഴിഞ്ഞിട്ട് ഐസ്ക്രീമും വേണം " ഗീതുവും പറഞ്ഞ്

" എനിക്കു രണ്ടു ചപ്പാത്തിയും ചിക്കൻ കറിയും " മനുവും പറഞ്ഞ്

അടുത്ത് കാവ്യയുടെ ഊഴമായിരുന്നു.. എല്ലാവരും അവളെ നോക്കി എന്നാൽ ഒന്നും മിണ്ടാതെ എന്തോ ആലോചിച്ചു ഇരിക്കുകയാണ് കാവ്യ..

"കാവ്യ... "ഗീതു ഉച്ചത്തിൽ വിളിച്ചു

പെട്ടെന്ന് കാവ്യ ഞെട്ടി നോക്കി എല്ലാവരെയും.. എല്ലാവരും അവളെ നോക്കുന്നു..

" എന്തെങ്കിലും പറ ചേച്ചി പെട്ടെന്ന് എനിക്കു വിശക്കുന്നു " ശുഭ കൊഞ്ചി

"സോറി ... സോറി .. എനിക്കു... എനിക്കു ഒന്നും വേണ്ട വിശക്കുന്നില്ല.. നിങ്ങൾ കഴിച്ചിട്ട് വരൂ ഞാൻ കാറിൽ കാത്തിരിക്കാം.. "

കാവ്യ അവിടെ നിന്നും എഴുന്നേറ്റു.. കാർ കീ മനുവിന്റെ കൈയിൽ നിന്നും വാങി... കാർ പാർക്ക്‌ ചെയ്ത സ്ഥലത്തേക്ക് നടന്നു.. ഈ സമയം ഓർഡർ എടുത്തു പോയ വെയിറ്റർ വന്നു... അദ്ദേഹം അവരുടെ ഓർഡർ ടേബിൾമേൽ നിരത്തി വെച്ചു... എല്ലാവരും സന്തോഷത്തോടെ കഴിക്കാൻ തുടങ്ങി...

"എന്താ പറ്റിയത് മനു കാവ്യക്ക്...അവളുടെ മുഖം വല്ലാതിരിക്കുന്നല്ലോ.. എന്താ പറ്റിയത്.. " ഗീതു ചോദിച്ചു

എനിക്കറിയില്ല... രാവിലെ അമ്പലത്തിൽ വന്നപ്പോ ഒരു കുഴപ്പമില്ല പിന്നെ എന്ത് പറ്റി ആവോ... എനിക്കു ഒന്നും അറിഞ്ഞൂടാ.. " മനുവും പറഞ്ഞ്

"അതൊക്കെ പോട്ടെ മനു.. നിനക്ക് നിന്റെ ഭാര്യ ഭക്ഷണം കഴിക്കാതെ പോയതിൽ ഒരു സങ്കടവും ഇല്ലേ "ഗീതു ചോദിച്ചു

"എന്തിനു... അവൾ അല്ലെ വിശക്കുന്നില്ല എന്ന് പറഞ്ഞത്... അതിനു ഞാൻ എന്ത് ചെയാനാ.. ഓരോരുത്തരും എപ്പോ വിശക്കുന്നുവോ അപ്പൊ കഴിച്ചോളും " മനുവും മറുപടി നൽകി...

"അതല്ല.. ന്നാല്ലും നിനക്ക് അവളെ നിർബന്ധിക്കമായിരുന്നു "

"ആ. ശെരിയാ ...ചേച്ചിയെ ഒറ്റക്ക് വിട്ടു കഴിക്കുന്നതിൽ എന്തോ പോലെ "ശുഭ പറഞ്ഞ്

"ആ.. വിഷമതിൽ അല്ലെ നീ ഇങ്ങിനെ വാരിവെലിച്ചു കഴിക്കുന്നത് " ഗീതു അവളെ പരിഹസിച്ചു.. അതു വക വെയ്ക്കാതെ ശുഭ ഭക്ഷണം കഴിച്ചു... എല്ലാവരും ഭക്ഷണം കഴിച്ചു.. ബിൽ പേ ചെയ്ത ശേഷം കാറിന്റെ അരികിൽ എത്തി.. അതിൽ എന്തോ ആലോചിച്ചു അറിയാതെ ഉറങ്ങിയിരുന്നു കാവ്യ..

"കാവ്യ... കാവ്യ ".ഗീതു കാറിന്റെ ഡോറിൽ മുട്ടി വിളിച്ചു

കാവ്യ ഉടനെ എഴുന്നേറ്റു.. ഡോർ തുറന്നു... എല്ലാവരും കാറിൽ കയറി...മനു കാർ ഡ്രൈവ് ചെയാൻ തുടങ്ങി.. കാർ പതിയെ റോഡിലുടെ നീങ്ങി തുടങ്ങി.. കുറച്ചു ദൂരം പോയതും കാവ്യ രതീഷിനെ കണ്ടു.. അവൻ ഒരു വീടിന്റെ ഗേറ്റിനും സമീപം നില്കുന്നു.. ആ ഗേറ്റിൽ ഉള്ള നായകൾ സൂക്ഷിക്കുക എന്ന ബോർഡ്‌ ഉണ്ടായിരുന്നു... അതിലെ നായകൾ എന്ന ഭാഗത്തു കൈ വെച്ച് മറച്ചു... സൂക്ഷിക്കുക എന്ന ഭാഗം കാവ്യ കാണുന്ന രീതിയിൽ അവളെ നോക്കി കാണിച്ചു... കാർ മുന്നോട്ട് പോകുന്ന സമയം കാവ്യ അതു കണ്ടു... അവളുടെ കണ്ണിൽ നിന്നും രതീഷ് മറയും വരെ അവൾ അങ്ങോട്ടു തന്നെ നോക്കി...


നിമിഷങ്ങൾ കൊണ്ടു എല്ലാവരും വീട്ടിൽ എത്തി... അവരെ വരവേൽക്കാൻ എന്ന മട്ടിൽ എല്ലാവരും ഉമ്മറത്ത്‌ തന്നെ കാത്തിരിക്കുന്നു.. കുട്ടികളെ കണ്ടതും..

"സിനിമ എങ്ങിനെ ഉണ്ടായിരുന്നു "സാവിത്രി ചോദിച്ചു

"ആ.. കൊള്ളാം.. നല്ല പടമാണ്.. " ഗീതു പറഞ്ഞു

" .. മക്കൾ എന്തെങ്കിലും കഴിച്ചോ.. ഇല്ലെങ്കിൽ.. വാ കഴിക്കാം "മീനാക്ഷി പറഞ്ഞു

" ഇല്ല അമ്മേ ഞങൾ വരുന്ന വഴി കഴിച്ചു... "

മനു അതും പറഞ്ഞ് അകത്തേക്കു പോയി... എന്നാൽ യാതൊന്നും സംസാരിക്കാൻ നില്കാതെ കാവ്യ പെട്ടന്ന് തന്നെ മുറിയിലെക്ക് നടന്നു.. കാവ്യയുടെ മുഖതുള്ള ഭാവമാറ്റം കണ്ടതും എന്തോ പന്തികേട് ഉള്ളപോലെ തോന്നി മീനാക്ഷിക്ക്..

" എന്താ മോളെ നിനക്ക് എന്ത് പറ്റി വല്ലാതെ ഇരിക്കുന്നു " മീനാക്ഷി ചോദിച്ചു

"ഒന്നും ഇല്ല അമ്മേ ചെറിയൊരു ക്ഷീണം "

"ആ.. ഉണ്ടാകും ഈ സമയത്ത് അതെല്ലാം സാധാരണയാണ് "

"ഏതു സമയത്തു.. നീ എന്താ പറയുന്നത് മീനാക്ഷി "സാവിത്രി സംശയം കലർന്ന ചോദ്യം ഉയർത്തി

"അല്ല.. കല്യാണത്തിന്റെ ക്ഷീണം.. പിന്നെ ഈ യാത്ര.. അതാ.. അതാ ഞാൻ ഉദ്ദേശിച്ചത്.. " മീനാക്ഷി ഒരു പരുങ്ങലോടെ പറഞ്ഞു

സാവിത്രിക്ക് മീനാക്ഷി കള്ളം പറയുകയാണ് എന്ന് മനസിലായി എങ്കിലും അതിനെ കുറിച്ച് അധികം ചോദിക്കാൻ നിന്നില്ല.. സാവിത്രി ഉടൻ തന്നെ ഗീതുവിനെ പോയി കണ്ടു...

സിനിമ കാണാൻ പോയത് മുതൽ ഉള്ള കാര്യങ്ങൾ പറയാൻ പറഞ്ഞു..

"അമ്മ പറഞ്ഞത് ശെരിയ ഈ വിവാഹത്തിൽ എന്തോ രഹസ്യം ഉണ്ട്‌... സിനിമക്ക് പോയത് മുതൽ മനു ഞങളുടെ കൂടെ ആയിരുന്നു.. കാവ്യ ഒറ്റക്കും.. സിനിമ കാണുന്ന സമയത്തു പോലും മനു എന്റെ അടുത്താണ് ഇരുന്നത്.. പിന്നെ ഞങൾ ഹോട്ടലിൽ കയറി ഫുഡ്‌ കഴിക്കാൻ ഇരുന്നു എന്നാൽ കാവ്യ ഒന്നും കഴിച്ചില്ല അവൾ കാറിൽ പോയി ഇരുന്നു... "

"നീ പറഞ്ഞത് വെച്ച് നോക്കിയാൽ എല്ലാം ക്ലിയർ.. എന്തോ ഉണ്ട്‌... " സാവിത്രിയുടെ സംശയം ഊർജിതമായി

കാവ്യ റൂമിൽ എത്തി.. കിടന്നു

" ആരോടെങ്കിലും പറഞ്ഞാലോ.. ഇല്ല പറഞ്ഞാൽ അവരും പേടിക്കും.. ഇതിലെ സത്യാവസ്ഥ അറിയാതെ.. ആരും ഒന്നും അറിയണ്ട... "

കുറച്ചു കഴിഞ്ഞതും .. മീനാക്ഷി റൂമിൽ വന്നു...

"മോളെ.. ദേ അവർ പുറപ്പെട്ടു.. മോളെ വിളിക്കുന്നു.. "

കാവ്യയും മീനാക്ഷിയുടെ കൂടെ ഹാളിൽ എത്തി... പ്രഭാകരന്റെയും സാവിത്രിയുടെയും കാലിൽ വീണു കാവ്യയും മനുവും.. മണി അവരുടെ ബാഗുകൾ കാറിൽ വെച്ചു..അവർ അവിടെ നിന്നും യാത്രയായി .. ഒളിഞ്ഞിരിക്കുന്ന രഹസ്യം കണ്ടെത്താൻ കഴിയാതെ തിരിച്ചത്തിൽ സാവിത്രിക്ക് സങ്കടം ഉണ്ടായിരുന്നു..

പെട്ടെന്ന് മനുവിന് അവരുടെ ഓഫീസിൽ നിന്നും മാനേജർ കേശവൻന് ഫോൺ ചെയ്തു

"സാർ... ഒരു ഓർഡർ ഉണ്ട്‌... ജെ. കെ സാറിന്റെ ഓഫീസിൽ നിന്നും.. "

"ആരു.. ജെ. കെ സാറിന്റെ ഓഫീസിൽ നിന്നോ. "

"അതെ.. സാർ.. നാളെ കഴിഞ്ഞാൽ പിറ്റേന്ന് രാത്രി അവരുടെ ഒരു ബിസിനസ്‌ മീറ്റിംഗ് രാത്രിയിൽ കൃഷ്ണഹാളിൽ വെച്ച് നടക്കുന്നു.. ഏകദേശം ഇരുന്നൂറ്‌ പേർക്ക് ഉള്ള ഫുഡ്‌, വെള്ളം, ഐസ്ക്രീം,എന്നിവയാണ് ഓർഡർ... "


അതു കേട്ടതും മനുവിന് ഒരുപാട് സന്തോഷമായി... അവൻ ഫോൺ കട്ട്‌ ചെയ്ത ശേഷം ഉടനെ അമ്മയുടെ അടുത്തേക്ക് ഓടി എത്തി ഈ കാര്യം പറഞ്ഞു..

" ഇതിൽ ഇത്ര മാത്രം സന്തോഷിക്കാൻ എന്താ ഉള്ളത്... നമ്മൾ 2000 പേർക്കുള്ള ഓർഡർ പോലും സ്വീകരിച്ചിട്ടുണ്ട് ഇതിപ്പോ 200 പേർക്കല്ലേ ഉള്ളു.... "മീനാക്ഷി പറഞ്ഞു

" അയ്യോ..അമ്മേ അദ്ദേഹം കേരളത്തിൽ ഉള്ള ടോപ് ബിസിനസ്‌ മെൻ ആണ്.. ആ മീറ്റിങ്ങിൽ ഒരുപാട് വല്യ ആളുകൾ ഉണ്ടാകും നമ്മുടെ ഫുഡ്‌ ഇഷ്ടമാണെന്ന് അവർ പറഞ്ഞാൽ പിന്നെ ഒരുപാട് വി. ഐ. പി. ഓർഡർ വരും നമ്മളെ തേടി...


"എല്ലാം ന്റെ കുട്ടി വന്ന സമയം അല്ലാതെ എന്തു പറയാൻ" മീനാക്ഷി കാവ്യയുടെ മുഖത്തു നോക്കി പറഞ്ഞു..

അമ്മയുടെ വാക്കുകൾ സത്യമാണോ എന്ന രീതിയിൽ മനുവും അവളെ ചിരിച്ചു കൊണ്ടു നോക്കി...



തുടരും