Featured Books
  • മണിയറ

    മണിയറ  Part 1 മേഘങ്ങൾ തിങ്ങി നിറഞ്ഞ ആകാശത്ത്,കിഴക്കേ മാനം മു...

  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

  • സൈക്കോ part - 1

    "നമസ്കാരം , ക്രൈം ന്യൂസിലേക്ക് സ്വാഗതം..,ഓരോ ദിവസം കഴിയുന്തോ...

വിഭാഗങ്ങൾ
പങ്കിട്ടു

ഡെയ്ഞ്ചർ പോയിന്റ് - 1

അസുരൻ മലയിൽ പകൽ എരിഞ്ഞ ടങ്ങാൻ ഇനി മിനിറ്റുകൾ മാത്രം... വന്യ തയുടെ മുഖം മൂടി യണിഞ്ഞ്  കുറുപ്പിന്റെ കരിമ്പടം വാരി പുതച്ച്  രാത്രിയെത്തുമ്പോൾ ഭയാ ന കതയുടെ നിഴൽ വിരിച്ച  ഈ പ്രദേശം  കൂടുതൽ  ഭീകരമാകും...ഡ്രാക്കുള പക്ഷികൾ  അതിവസിക്കുന്ന ഇടം കൂടിയാണ്  ഈ  അസുരൻമല... ഡ്രാക്കുളയുടെ  മുഖ ഭാവവും അതേ  പെരുമാറ്റ രീതികളും ഉള്ളതുകൊണ്ടാണ്  ഇവ  ഡ്രാക്കുള പക്ഷി  എന്നറിയപ്പെടാൻ  തുടങ്ങിയത്.... നരഭോജി കളാണ്  ഇവറ്റകൾ  മനുഷ്യമാംസത്തോടാണ്  ഏറെ പ്രിയം... പകൽ  പരിപൂർണ്ണ വിശ്രമത്തിൽ  കഴിയുന്ന ഈ  പക്ഷികൾ  രാത്രി കാലങ്ങളിലാണ്  ഇരതേടി യിറങ്ങുക... കൊച്ചു കുട്ടികളാണ്  ഇവരുടെ ഉന്നം... മുതിർന്നവരെ  പലപ്പോഴും  ഈ പക്ഷികൾ ഒഴിവാക്കും... ചില സന്ദർഭങ്ങളിൽ മാത്രം ഇവ കൂട്ടത്തോടെ  മുതിർന്നവരെ ആക്രമിച്ചു  കൊലപ്പെടുത്താറുണ്ട്... കൊടും വിഷം പ്രവഹിക്കുന്ന  ഈ  ഡ്രാക്കുള പക്ഷികളുടെ  തേ റ്റ പല്ലുകൾ  മനുഷ്യന്റെ ശരീരത്തിൽ  ആഴ്ന്ന് ഇറങ്ങുമ്പോൾ തന്നെ  പകുതി  ജീവൻ  പോയിരിക്കും... പിന്നെ  ബാക്കിയുള്ള  ജീവന്റെ തുടിപ്പുകൾ  അരമണിക്കൂറിനകം  പൂർണ്ണമാകും... വളരെ  വലിപ്പമുള്ള  ഈ ഭീകര പക്ഷികൾക്ക്  അധികം  ഉയരത്തിൽ  പറക്കാനാവില്ല... വലിയ ചിറകുകൾ വിടർത്തി ഇവ പറക്കാൻ  തുടങ്ങുമ്പോൾ  തന്നെ  ആ  ചിറകടിയൊച്ച  കിലോമീറ്ററുകൾക്കപ്പുറം  കേൾക്കാം...ഇടി മുഴക്കം പോലെ !  ഈ ഡ്രാക്കുള പക്ഷികൾ എവിടെ നിന്നും വന്നു വെന്ന് ആർക്കും  അറിയില്ല... അത്  ഇന്നും അജ്ഞാത മായി തന്നെ തുടരുന്നു... അസുരൻ മല യുടെ ഉച്ചിയിൽ ഒരു ക്ഷേത്ര മുണ്ട് ഒരു ദുർമൂർത്തി ക്ഷേത്രം... ദുർമൂർത്തികളെ മാത്രം  പ്രതിഷ്ഠിച്ചിരിക്കുന്ന ചിര പുരാതന കാലത്തെ ഒരു ഗുഹാ ക്ഷേത്രം... ഇവിടെ നിത്യ പൂജയൊന്നുമില്ല... വല്ലപ്പോഴും മാത്രമേ ഈ ക്ഷേത്രത്തിൽ പൂജ നടക്കാറുള്ളു  അതും എന്തെങ്കിലും  കാര്യ സാധിതക്കു വേണ്ടി മാത്രം... രക്ത ചാമുണ്ടിയും ,, നാഗ യക്ഷിയും ,, ചുടല രക്ഷസുമൊക്കെ  ആർത്തട്ടഹസി ച്ച്  ഉറഞ്ഞു തുള്ളുന്ന  ഈ ഗുഹാ ക്ഷേത്രത്തിലെ അധിപതി  ഒരു ദുർമന്ത്രവാദിനിയാണ്  പേര്  ദൂമമർദിനി... കറുത്ത വസ്ത്രങ്ങള ണിഞ്ഞു  കണ്ണുകളിൽ  അഗ്നി ജ്വലി പ്പിച്ച്  കാതിൽ ത്തോട കമ്മലണിഞ്ഞു  കഴുത്തിൽ  തലയോട്ടി മാലയും ധരിച്ച്  കയ്യിൽ  ഒരു മാന്ത്രിക ദണ്ടും പിടിച്ച്  അവർ വരും ... അമാ വാസികളിലും  ചില  ചൊവ്വ  വെള്ളി  ദിവസങ്ങളിലും... അന്നിവിടെ  കറുത്ത  കോഴികൾ  കറുത്ത  മുട്ടനാടുകൾ ഇവ  ദുർമൂർത്തികൾക്ക്  കുരുതി കൊടുക്കപ്പെടും... ചിലപ്പോൾ  അത്  മനുഷ്യകുരുതിയാകാം... എത്ര യെത്ര  കന്യക മാരായ  പാവം  പെൺകുട്ടികൾ  ഇവിടെ  കുരുതി കൊടുക്കപ്പെട്ടിരിക്കുന്നു... ദൂമ മർദിനിയുടെ വീടും നാടും ആർക്കും  അറിയില്ല  എവിടെ നിന്നോ  വന്ന്  എവിടേക്കോ  പോകുന്നു... ഇനി  ഇതും  ഒരു ദുർമൂർത്തിയാണോ  ആവോ  ആർക്കറിയാം... പോലീസ് അന്വേഷണം  ഇവിടെ വഴി മുട്ടി നിൽക്കുകയാണ്... അതിനും  കാരണമുണ്ട് ... അസുരൻ മല യുടെ താഴെ പല യിടത്തും ചെകുത്തായ കൊക്കകളാണ്  പിന്നെ ചതുപ്പ് നിലങ്ങളും... അ ഗാ ധമായ  ഈ ഗർ ത്തങ്ങളിൽ വീണാൽ പിന്നെ  വീഴുന്ന ആളുടെ പൊടി പോലും കാണില്ല... കുറെ അന്വേഷണ ഉദ്യോഗസ്ഥൻ മാർക്ക് അങ്ങിനെ ഇവിടെ  ജീവഹാനി  സംഭവിച്ചിട്ടുണ്ട്... അതു കൊണ്ടു തന്നെ  പോലീസ് അന്വേഷണം മരവിച്ചു നിൽക്കുകയാണ്... ഡെയ്ഞ്ചർ പോയിന്റ്... എന്നാണ്  ഇവിടം  അറിയപ്പെടുന്നത്... നിയമം മൂലം  ഇവിടെയ്ക്കുള്ള യാത്രയും  അന്വേഷണവും  സർക്കാർ നിരോധിച്ചിരിക്കയാണ്... കാട്ടു കള്ളന്മാരും  അധോലോക സംഘങ്ങളും  ഒന്നും തന്നെ  ഇവിടേയ്ക്ക്  കടന്നു  വരാറില്ല... ഈ  മേഖലകൾ  എല്ലാം തന്നെ  ഇവർ ഒഴിവാക്കിയിരിക്കയാണ്... സർക്കാർ നിയമം ലംഘിച്ച് ആരെങ്കിലും  ഇവിടെ വന്നാൽ  എപ്പോഴെങ്കിലും  അവരെ  പിടികൂടിയാൽ  ഒരു ലക്ഷം രൂപ  പിഴയും  ആറു മാസം മുതൽ  ഒരു വർഷം വരെ തടവ് ശിക്ഷയും  സർക്കാർ നിയമത്തിൽ  ഉൾകൊള്ളിച്ചിട്ടുണ്ട്... പിന്നെ  സർക്കാർ നിയമം ലംഘിച്ച് ഇവിടെ വന്ന്  ആര് മരണപ്പെട്ടാലും  ഗവൺമെന്റിനു  ഇതിൽ യാതൊരു വിധ ഉത്തരവാദിത്ത വും  ഉണ്ടായിരിക്കുന്നതല്ലായെന്നും വിവിധ ഭാഷകളിൽ  എഴുതിയ  നോട്ടീസ് ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്... അങ്ങിനെ  ആരൊക്കെ  ഇവിടെ മരിച്ചു വീണാലും അവരെയൊക്കെ  തിന്ന് തീർക്കാൻ ഇവിടെ ഡ്രാക്കുള പക്ഷികളും  കാട്ടു മൃഗങ്ങളും  ഉണ്ട് ... പിന്നെ  മനുഷ്യരക്തം  ഊറ്റി കുടിക്കുന്ന  കൂറ്റൻ വവാലുകൾ  വേറെയും ... ഇതൊന്നും  കൂടാതെ രക്ത ദാഹി കളും  ദുഷ്ട ശക്തികളുമായ  പിശാ ചു ക്കളും... അസുരൻമലയുടെ  താഴെ കൂടിയാണ്  കുറിഞ്ഞി പുഴ  ഒഴുകുന്നത്... രണ്ടായിരം കിലോമീറ്ററുകൾക്കപ്പുറത്തു നിന്നും ഒഴുകി യെത്തുന്ന  കുറിഞ്ഞി പുഴയ്ക്ക്  കുറെ ഉപ ശാഖ കളും ഉണ്ട്... അത്  പല ദിക്കുകളിൽ നിന്നും  ഒഴുകി വന്ന്  കുറിഞ്ഞി പുഴയിൽ ചേരുന്നു... അങ്ങിനെ  ബഹു ദൂരം നിർലോപമായി  ഒഴുകി  ഒഴുകി  കുറിഞ്ഞി  പുഴ  അറബികടലിൽ ചെന്ന് സംഗമിക്കുന്നു... അസുരൻമലയുടെ  താഴെ  നേരെ എതിർ ഭാഗത്ത്‌  ഒരു കൊടും കാടുണ്ട്  മലയൻ കാട്... ഈ കാടിനെ വലം വച്ചാണ്  കുറിഞ്ഞി പുഴ  ഒഴുകിപോകുന്നത്... മലയൻ കാട്ടിലെ ഉള്ളറ രഹസ്യങ്ങൾ  ആർക്കും  അറിയില്ല... അത്  അറിയാൻ  ആരും  ശ്രമിച്ചിട്ടുമില്ല... അല്ലെങ്കിലും  ഈ മരണ കാട്ടിനുള്ളിലെ  രഹസ്യങ്ങൾ  അറിഞ്ഞിട്ട്  ആർക്ക് എന്ത്  പ്രയോജനം... മലയൻ കാട്ടിനുള്ളിലെ  രഹസ്യങ്ങൾ  അവിടെ തന്നെ  കുഴിച്ചു മൂടപ്പെടട്ടെ  എന്നാണ്  അധികാരികളുടെ  ഭാഷ്യം... ഇവിടെ  ഈ  കൊടും കാട്ടിൽ  മനുഷ്യവാസം  ഉണ്ടോ ?  ഉണ്ടെങ്കിൽ  തന്നെ  എവിടെ ... അവർ  എന്തിനിവിടെ  വന്നു  ... ഇപ്പോൾ  അവർ  ജീവിച്ചിരിപ്പുണ്ടോ ?  ഉത്തരമില്ലാത്ത  ഒരുപിടി  ചോദ്യങ്ങൾ  ഇവിടെ  അവശേഷിക്കുന്നു... ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️തുടരും ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️