Featured Books
  • ജെന്നി - 3

    ജെന്നി part -3-----------------------(ഈ part വായിക്കുന്നതിന്...

  • മണിയറ

    മണിയറ  Part 1 മേഘങ്ങൾ തിങ്ങി നിറഞ്ഞ ആകാശത്ത്,കിഴക്കേ മാനം മു...

  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

വിഭാഗങ്ങൾ
പങ്കിട്ടു

ആ കത്തുകൾ part -1



ശരീരം മരവിപ്പിക്കുന്നതായിട്ടുള്ള- തണുപ്പ് കാറ്റും അന്തരീക്ഷം ആകെ മൂടി കിടക്കുന്ന ഇരുളും അല്ലാതെ അവളുടെ കൂടെ മറ്റാരും ഉണ്ടായിരുന്നില്ല. ആ വീടാകെ നിശബ്ദത നിറഞ്ഞിരുന്നു അവളുടെ കാലടികളുടെ പ്രതിദ്വനിയല്ലാതെ മറ്റൊരു ശബ്ദവും ആ വീടിനകത്തുണ്ടായിരുന്നില്ല-. ഓരോ അടി മുന്നോട്ടു വെക്കുമ്പോഴും അവളുടെ ഉള്ളിൽ നിറഞ്ഞിരുന്ന ഭയവും ഉത്കണ്ടയും ഏറെ ആയിരുന്നു. പെട്ടെന്ന് ആരോ കതകിൽ  മുട്ടുന്നത് പോലെ അവൾക്ക് തോന്നി അവൾ പിന്നോട്ട് തിരിഞ്ഞു. 

"ഏയ്...തോന്നിയതായിരിക്കും -.....!"

എന്ന് പറഞ്ഞുകൊണ്ട് അവൾ സ്വയം ആശ്വസിപ്പിച്ചു പക്ഷേ വീണ്ടും തുടർച്ചയായി ശബ്ദം കേൾക്കാൻ തുടങ്ങിയപ്പോൾ അവൾ പതിയെ ചെന്ന് വാതിൽ തുറന്നു. പക്ഷേ പുറത്ത് ആരും ഉണ്ടായിരുന്നില്ല അവൾ തിരിച്ചു അകത്തുകയറാൻ വേണ്ടി ശ്രമിക്കുമ്പോഴാണ് അവിടെ ഉണ്ടായിരുന്ന പഴകി ആകെ ചിതല് പിടിച്ച ഒരു കസേരയിൽ കത്ത് പോലെ എന്തോ കാണുന്നത് അവളത് ഭയപ്പാടോടെ എടുത്തു. അവിടം ഇരുൾ നിറഞ്ഞതുകൊണ്ട് അവൾക്കൊന്നും കാണാൻ കഴിഞ്ഞില്ല അവൾ പതിയെ പുറത്തേക്ക് ഇറങ്ങി നിലാവെളിച്ചത്തിൽ ആ കത്ത് വായിക്കാൻ ശ്രമിച്ചു.

"ഫ്രം ജെസ്സി ടു ആൻമേരിയ "

"ആഹാ ജെസ്സിയോ ഇവളെന്താ ഈ പാതിരാത്രി കട്ടയച്ചേക്കുന്നേ വട്ടായോ..?!"

അവൾ അങ്ങനെയൊക്കെ പറഞ്ഞുകൊണ്ട് ചിരിച്ചു. എന്നിട്ട് അവൾ ധൃതിയിൽ കത്ത് പൊട്ടിച്ചു.



[ പ്രിയപ്പെട്ട  ആൻ ഇന്ന് രാത്രി 3:20 ന് ഞാൻ ഈ ലോകത്തോട് വിട പറയും 
എന്ന് നിന്റെ സ്വന്തം ജെസ്സി..

(ഒപ്പ് ) ]


ആൻ ഞെട്ടിപ്പോയി 

"ഹേ...  അങ്ങനെയെന്നും......!അവളെന്നെ പറ്റിക്കാൻ നോക്കുകയാണെന്ന് തോന്നുന്നു..."

ആൻ അത് കാര്യമാക്കിയില്ല അവിടെത്തന്നെ നിന്ന് കുറെ നേരം ആ കത്ത് പരിശോധിച്ചു അപ്പോൾ അവൾക്ക് ഒരു കാര്യം മനസ്സിലായി അത് പോസ്റ്റ് വഴി വന്ന കത്തല്ല. അവൾ കുറെ നേരം ആ കത്തു നോക്കി കൊണ്ട് തന്നെ നിന്നു 
കുറുക്കന്മാരെയുടെ  ഊരി ഇടയലുകൾ തുടങ്ങി  ചന്ദ്രൻ മെല്ലെ മിന്നി മറഞ്ഞ പതിയെ നേരം വെളുക്കാൻ തുടങ്ങി.
ആൻ സൂര്യനുദിക്കുന്നതും നോക്കി അങ്ങനെ നിന്നു 

രാവിലെയായെന്ന് മനസ്സിലായപ്പോൾ അവൾ തിരിച്ച് ആ വീടിനകത്ത് തന്നെ കയറി.

"ഹും ചേട്ടനാണ് പോലും ചേട്ടൻ!..
താമസിക്കാൻ ഒരു വീട് എന്നു പറഞ്ഞാൽ ഇത്ര പഴയ വീടാണോ സെറ്റ് ആക്കി തരുന്നത് കണ്ടിട്ട് തന്നെ പേടിയാവുന്നു....!  
ഇനി എന്റെ ഫോൺ ഒന്ന് പോയി തപ്പട്ടെ..."

ആൻ ഒരു മുറിയിലേക്ക് കയറിച്ചെന്ന് എല്ലായിടത്തും  ഫോൺ തിരയാൻ തുടങ്ങി.

"ഇന്നലെ ഇവിടെയാണല്ലോ എന്റെ കയിന് വീണത് പിന്നീട് കണ്ടില്ല...?"

"ആ ദാ കിടക്കുന്നു.."

ആൻ കട്ടിനടിയിലെ ഒരു ഭാഗത്തുനിന്ന് അവളുടെ ഫോൺ എടുത്തു 

"ഷോ ഡിസ്പ്ലേ ആകെ പോയല്ലോ..
നാശം..!" 

അവൾ ഫോൺ തുറന്നു ജെസ്സിയെ വിളിച്ചു 

%താങ്കൾ വിളിക്കുന്ന നമ്പർ  സ്വിച്ച് ഓഫാണ്%

ഫോണിൽ നിന്നത് ശബ്ദിച്ചപ്പോൾ ആൻനിന് അല്പം ഭയം തോന്നി. പിന്നീട് അവൾ അവളുടെ ചേട്ടൻ ജോ ഇനെ വിളിച്ചു 

"ഹലോ ജോ ചേട്ടാ.."

"ആൻ.. ഇന്നലെ രാത്രി നിന്നെ ഞാൻ കുറെ വിളിച്ചു..എന്താ ഫോൺ എടുക്കാഞ്ഞേ..."

"അതൊക്കെ കുറേ പറയാനുണ്ട്..ചേട്ടൻ ആദ്യം ഞാൻ പറയുന്നത് കേൾക്ക്..."


"എന്തുപറ്റി..? കാര്യം പറ.."


"ചേട്ടൻ ആദ്യം എന്നെ കുട്ടാൻ വാ.."


"ഹ.. എങ്ങോട്ടാ രാവിലെ തന്നെ..?"


" ജാൻസിയുടെ വീട് വരെ പോണം..!"


"ആയിക്കോട്ടെ തമ്പുരാട്ടി..!"


"ദേ ചേട്ടാ ചുമ്മാ കളിയാക്കല്ലേ.. ഇത് കുറച്ച് അർജന്റ് ആണ്.. വേഗം വാ.."


"ആ വരാടി.. എന്റെ കൂടെ ഡെയ്സിയും ഉണ്ടാകും കുഴപ്പമുണ്ടോ രാജത്തി...?!"


"ഹേ ചേട്ടത്തി എപ്പം  വന്നു..?"


"ഇന്നലെ രാത്രി.."


"കൂട്ടിക്കോ..!"

എന്നും പറഞ്ഞുകൊണ്ട് ആൻ ഫോൺ കട്ട് ചെയ്തു.

കുറച്ചധികം സമയത്തിന് ശേഷം ജോയും ഡെയ്സിയും ആൻ നിന്റെ അടുത്തെത്തുന്നു..




# ടക്.. ടക്..#

വാതിലിൽ ആരോ മുട്ടുന്നതായി ആനിന് തോന്നി..
ശബ്ദം കേട്ടതും അവൾ വിറക്കാൻ തുടങ്ങി.. പതിയെ ശ്വാസം നിലക്കുന്നതായി തോന്നി...അവൾ പതറിയ ശബ്ദത്തോടെ ചോദിക്കാൻ തുടങ്ങി...

"ആ... ആ.. രാ..."

"ടി.. ആൻ വാതിൽ തുറക്കെടി.. ഇത് ഞാനാ.. ജോ.."

അത് കേട്ടപ്പോഴാണ് അവൾക്ക് നേരെ ശ്വാസം വീണത്..
പതിയെ അവൾ വാതിൽ തുറന്നു..

"എന്താടി..വാതിൽ തുറക്കാൻ താമസം...?!"

"ഞാൻ വിചാരിച്ചു വീണ്ടും കത്താണെന്ന്.."

"കത്തോ.. എന്ത് കത്ത്..?"

"അതിപ്പിന്നെ... ഒന്നുമില്ല.."

"ഹമ്.. എന്തിനാ ഈ വെളുപ്പാം കാലത്ത് ജാൻസിടെ വീട്ടിലേക്ക്...?"

"അത് അവളുടെ ഒരു ഫയൽ എന്റെ അടുത്താ..."

"ഏഹ്.. അതെങ്ങനെ...?!"

"ഇന്നലെ അവൾ എന്നെ കൊണ്ട് വിട്ടപ്പോൾ എന്റെ കയ്യിൽ ആയിപോയി..."

" നിന്നെ ജെസ്സിയല്ലേ കൊണ്ടുവിട്ടേ..? "

ജെസ്സിയെ കുറിച്ച് പറഞ്ഞപ്പോൾ ആൻ വേഗം ഓടി വീടിന്റെ അകത്ത് ചെന്ന് ഫയൽലിന്റെ ഉള്ളിൽ കത്ത് ഒളിപ്പിച്ചുകൊണ്ട് എടുത്തുകൊണ്ട് വന്നു...

"എന്താടി...?!"

"ഹേയ്.. ഒന്നൂല്യ.."

"മ്മ്.. വിശ്വസിച്ചു... അല്ല ഞാൻ പറഞ്ഞതിന് ഉത്തരം കിട്ടീല...?!"

"അത്.. ഞാൻ ജെസ്സിടെ വീട്ടിൽക്ക് പോയപ്പപ്പോൾ.. അവൾ അവിടെ ഇണ്ടാർന്നു... പിന്നെ അവൾ എന്നെ കൊണ്ടാക്കി....
എന്താ.. ചോദ്യം ചെയ്യൽ കഴിഞ്ഞോ..."

"മ്മ്.."

ആൻ ജോഇനെ തട്ടി മാറ്റി കൊണ്ട് കാറിന്റെ അടുത്തേക്ക് പോയി..

"ടി.. വാതിലടക്കണ്ടേ...?"
ജോ വിളിച്ച് ചോദിച്ചു..

അപ്പോൾ ആൻ ചാവി ജോഇന് എറിഞ്ഞു കൊടുത്തു...

ജോ വാതിൽ താഴിടാൻ കഷ്ടപെട്ടു കൊണ്ടിരുന്നു.. പകുതി തുരുമ്പെടുത്ത ആ താഴിൽ തക്കോലിടാൻ വളരെ പ്രയാസമായിരുന്നു. 

അതിനുള്ളിൽ തന്നെ ആൻ കാറിനടുത്ത് എത്തിയിരുന്നു. കാറിനകത്ത് ഡെയ്‌സിയും ആദിയും ഗാഢ നിദ്രയിൽ ആയിരുന്നു. ആൻ കാറിൻ്റെ ചില്ലിൽ തട്ടാൻ ആരംഭിച്ചു. അപ്പോഴാണ് അവളുടെ പിറകിൽ ഒരു ആൾനക്കം ഉണ്ടോ എന്ന സംശയം ആനിന് തോന്നിയത്... പതിയേ അവൾക്ക് അത് സംശയം മാത്രമല്ല എന്നുളളത് ഉറപ്പായി...
അങ്ങനെയിരിക്കെ ആണ് ആനിൻ്റെ ചുമലിൽ ആരോ കൈവച്ചത്.... അവൾക്ക് ഭീതിയുടെ നിഴൽ ഉയർന്ന് തുടങ്ങി തണുപ്പ് കാറ്റ് അവളെ തഴുകാൻ വീശാൻ തുടങ്ങി ...അപ്പോഴേക്കും കാറിനക്കത്ത് ഉറങ്ങികിടന്ന ഡെയ്സിയും ആദിയും എഴുന്നേറ്റിരുന്നു.... കരഞ് അലറി വിളിക്കാൻ തുടങ്ങിയ ആദിയേ ഉറക്കാൻ കഷ്ടപ്പെടുന്നിനിടയിൽ ഡെയ്സി ആനിനെ ശ്രദ്ദിക്കുന്നുണ്ടായിരുന്നില്ല.
അപ്പോൾ പെട്ടെന്ന് കൊട്ടി പെയ്യുന്ന  മഴയും തുടങ്ങി കഴിഞ്ഞിരുന്നു.......
ഇടിമുഴക്കങ്ങളും മഴയും ....... തണുപ്പ് കാറ്റും കൂടിയായപ്പോൾ അന്തരീക്ഷം വീണ്ടും ഇരുണ്ടുമൂടി... ആനിൻ്റെ ഭീതി നിമിഷം തോറും കൂടി കൊണ്ടിരുന്നു.. അവൾ പോലും അറിയാത്ത അവളൂടെ കണ്ണുകളും നെറ്റിയും ഒരുപോലെ വിയർക്കാൻ തുടങ്ങി.. ഒന്ന് തിരിഞ്ഞ് നോക്കാൻ ഉത്കണ്ഠ ഉണ്ടെങ്കിലും അതിന് ഉള്ള ധൈര്യം ഒന്നും അവൾക്ക് ഇല്ലായിരുന്നു അവളുടെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു ...







 (തുടരും..===>)

( ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരായോ ഒരു ബന്ധവും ഇല്ല. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അതൊരു തോന്നൽ മാത്രമാണ്. ഈ കഥ പൂർണമായും ഭാവനയിൽ നിന്നും ഉണ്ടായതാണ്)

( നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണേ Mistakes ഒരുപാടുണ്ടാവും ക്ഷമിക്കണേ.. )

ᴩʟꜱ ꜱᴜᴩᴩᴏʀᴛ &
ꜰᴏʟʟᴏᴡ ❤️‍🩹🙏🏻