Read Who-is-God by anas in Malayalam Fiction stories | മാതൃഭാരതി

Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

ആരാണ് ദൈവം ?

ആരാണ് ദൈവം ?

 

ദൈവം എന്താണ്? അല്ലെങ്കിൽ ദൈവം ആരാണ്? എന്റെ ജീവിതത്തിലെ മറ്റ് പല സംശയങ്ങളെയും പോലെ ഈ ചോദ്യവും എന്നെ വേട്ടയാടിയിരുന്നു. പല വഴികളിലൂടെയും ഞാൻ ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിച്ചു, പല സ്ഥലങ്ങൾ സന്ദർശിച്ചു, പലരോടും ചോദിച്ചു, പക്ഷേ എല്ലാവർക്കും വ്യത്യസ്തമായ അഭിപ്രായവും വിശ്വാസവും ഉണ്ടായിരുന്നു.

ഒരു ദിവസം, ഉത്തരങ്ങൾക്കായി തിരയുന്നതിനിടയിൽ, ഒരു മുസ്ലീം പള്ളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കെട്ടിടത്തിൽ ഞാൻ പ്രവേശിച്ചു. തലയിൽ തൊപ്പി ധരിച്ച്, വെളുത്ത ഷർട്ടും വെളുത്ത ലുങ്കിയും ധരിച്ച ഒരാൾ എന്നെ പുഞ്ചിരിയോടെ സ്വീകരിച്ചു. ആ സ്ഥലം സുന്തരവും  ശാന്തവുമായിരുന്നു. പുഞ്ചിരിച്ചനിൽകുന്ന ആ മനുഷ്യനോട് ഞിങ്ങളുടെ ദൈവം ആരാണേന്നും എവിടയണനും ഞാൻ  ചോദിച്ചു.

ഇളം ചിരിയുടെ ആ വ്യക്തി മറുപിടി നൽകി "തന്റെ ദൈവം ഏകനാണേനും അവൻ അദൃഷ്ടനാണേനും  പറഞ്ഞു ".നി അവനു വെണ്ടി അഞ്ചു നേരം നമസ്കരിക്കുക്കയും കൈകൾ ഉയർത്തി പ്രാർത്ഥിക്കുക്കയും നീ ചെയ്താൽ അവൻ നിനക് ഉത്തരം തരും ഇവിടം നിന്നുകിട്ടില്ലെങ്കിൽ മരണശൈഷം ഇതുനും നല്ലത് അവൻ നിനക്കു തരും.അവിടെ ആമനുഷ്യനും മറ്റു ചിലരും ഒരുമിച്ച് നിന്ന് നമസ്കരിക്കുക്കയും കൈകൾ ഉയർത്തി പ്രാർത്ഥിക്കുക്കയും ചെയ്യുന്നുടായിരുന്നു.പക്ഷെ അവന്റെ ദൈവത്തെ ഞാൻ അവിടെ കണ്ടില്ല.

മനസ്സിൽ അവന്റെ വിശ്വാസം അവനെ രക്ഷിക്കട്ടെ എന്ന് മാന്ത്രിച്ച് ഞാൻ അവിടെ നിന്നും നടന്നു .

ഇത്തവണ ഞാൻ എത്തിയത് മനോഹരമായ കൊത്തുപണികളും ചിത്രങ്ങളും നിറഞ്ഞ ഒരു സ്ഥലത്താണ്, അതിനെ അവർ ക്ഷേത്രം എന്ന് വിളിച്ചു. പള്ളിയെപ്പോലെ, ഈ സ്ഥലവും സുന്തരവും  ശാന്തവുമായിരുന്നു. ഒരു പൂജാരി ശാന്തമായ പുഞ്ചിരിയോടെ ഒരു എന്നെ സ്വാഗതം ചെയ്തു.ആ മനുഷ്യനോടും എന്റെ ചോദ്യം ആവർത്തിച്ചു .പുഞ്ചിരിയോടെ ആ വ്യക്തി മറുപിടി നൽകി "ഇവിടെ കാണുന്നത് എല്ലാം ദൈവംങ്ങൾ ആണെന്നും 33കോടി ദൈവങ്ങൾ ഉണ്ടന്നും ,തനിക് ഇഷ്ട്ടം ഉള്ള ദൈവത്തിനോട് കൈയ് കൂമ്പി പ്രാർത്ഥികാം" എന്ന് അദ്യഹംപറഞ്ഞു.

ഞാൻ ഒന്ന് ചുറ്റും വീക്ഷിച്ചു . പലരും പലരൂപങ്ങളുടെ മുമ്പിലും കൈകൾ കൂമ്പി പ്രാർത്ഥികുന്നത് ഞാൻ കണ്ടു .കുറച്ചുപേർ സന്തോഷത്തെടേയും മറ്റുചിലർ സകടംത്തെടേയും മാണ് അവർ പ്രാർത്ഥികുന്നത്.അവിടെയുണ്ടായിര്ന്ന ആ നല്ലമനുഷനോട് നന്ദി പറഞ്ഞു കൊണ്ട് ഞാൻ അവിടന്ന് ഇറങ്ങി .

മനസ്സിൽ അവന്റെ വിശ്വാസം അവനെ രക്ഷിക്കട്ടെ എന്ന് വീണ്ടും മാന്ത്രിച്ച് ഞാൻ അവിടെ നിന്നും നടന്നു .

രണ്ട് കൈകൾ നീട്ടി പുഞ്ചിരിയോടെ നിൽക്കുന്ന ഒരു സുന്തരം മായ ഒരു രൂപത്തിന്റെ മുന്നിൽ ഞാൻ എത്തി.ആ മുഖത് ഒരു സന്തോഷവും സമാധാനവും കാണാം .ആ രൂപത്തിന്റെയ് പിന്നിലായി ഒരു കൂറ്റൻ കെട്ടിടം ഞാൻ കണ്ടു . അതിന്റെയ് മുകള് അറ്റം  പ്ലസ് അഗ്രത്തിലായര്ന്നു.പതിയെ ഞാൻ അകത്തുകിടന്നു.മുമ്പ് രണ്ട് സ്ഥലങ്ങളിലും ഉണ്ടായ സുന്തരവും  ശാന്തത ഇവിടെയും എനിക്ക് അനുഭവപ്പെട്ടു.ഇവിടെ എന്നെ സ്വാഗതം ചെയ്തത് ശരീരം മുഴവൻ കവർ ചയ്യുന്ന വെള്ള വസ്ത്രം ദരിച്ച സഭാപിതാവ് അയിരുന്നു.പുഞ്ചിരിച്ചനിൽകുന്ന ആ മനുഷ്യനോടും ഞാൻ എന്റെ ചോദിയം ഉന്നയിച്ചു.

ആ പുരോഹിതൻ എന്നയുംകൂട്ടി ഒരു രൂപത്തിന്റെ മുമ്പിൽ നിറുത്തി ഇവിടം മുട്ടുകുത്തി കൈകുമ്പി പ്രതിച്ചാൽ മതി ദൈവപുത്രന് കെടൂളും എന്നുപറഞ്ഞു.ഞാൻ മുമ്പിൽ നിൽക്കുന്ന ആ രൂപത്തിൽ നോക്കി.ഞാൻ പുറത്തുകണ്ട പുഞ്ചിരിച്ചു നിൽക്കുന്ന രൂപം ആയിര്ന്നില്ല ഇവിടെ. അതെ മുഖച്ചയായുള്ളതാണെങ്കിലും ആ പുഞ്ചിരിയോ ആ സന്തോഷമോ ഈ മുഖത്ത് എനിക് കാണാൻ സാധിച്ചില്ല.സങ്കടവും വെദനയും നിറഞ്ഞനിൽകുന്ന മുഖം അയര്ന്നു.

ആ രൂപത്തിന്റെ രണ്ടുകൈകളും രണ്ടുകാലുകളും അണികളിലാൽ ബന്ദിയാകിരുന്നു.തലയിൽ മുള്ള് കിരീടം ധാരികാപെയ്ടിരുന്നു.

ആ രൂപത്തിന് മുമ്പിൽ മെഴുകുതിരി കത്തിച്ചു  പ്രാർത്ഥികുന്ന കുറച്ചുപേരെ  ഞാൻ കണ്ടു.

വെദനയും നിറഞ്ഞനിൽകുന്ന മുഖം നോക്കി ഞാൻ തിരിച്ചു നടന്നു.

അവരുടേയും  വിശ്വാസം അവരെ രക്ഷിക്കട്ടെ എന്ന് വീണ്ടും മാന്ത്രിച്ച് ഞാൻ അവിടെ നിന്നും നടന്നു .

കുറച്ച ദുരം നടന്നപ്പോള് ഒരുകൂട്ടം ജനങ്ങൾ പരസ്പരം ചീത്തപറയുകയും തമ്മിൽ തല്ലുകയും ചെയ്യന്നതാണ് ഞാൻ കണ്ടത്.അവിടെ ഉള്ളവരിൽ പലരെയും ഞാൻ പള്ളികളിലും അമ്പലങ്ങളിലും മസ്ജിദ്‌കളിലും കണ്ടിരുന്നു .അവിടെ നിന്ന് ശാന്തം പ്രാർത്ഥിചിരുന്നവർ എപ്പോ ഇതാ ഇവിടെ രാക്ഷസന്മാരെപോലെ തമ്മിൽതല്ലുന്നു.

പതിയെ അവിടെ ഉണ്ടായുരുന്നവരോട് ഞൻ കാരിയം തിരക്കി.അവർ പറഞ്ഞ പോരാട്ടത്തിന്റെ കാരണം കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.അവരുടെ മതത്തിന്റെ പേരിലാണ് അവർ തമ്മിൽ തല്ലുന്നത്.നിന്നെത്തന്നെ സ്നേഹിക്കുന്നതുപോലെ നിന്റെ സഹോദരനെയും സ്നേഹിക്കുക എന്ന് പഠിപ്പിച്ച മതം കളിൽനിന്നും വന്നവരാണ് പരസ്പരം ചീത്ത വിളിക്കുന്നത് .

ഞാൻ ചിന്തിച്ചു ഇവർക്കിടയിൽ  അവരുടെ ഏത് ദൈവം മാണ് വരിക .അവരെ സംരക്ഷിക്കാൻ ഏത് ദൈവത്തിനാണ് സാധിക്കുക.ഒരു പക്ഷെ അവർ വിഷ്വസിച്ച ദൈവം തന്നെ അവരെ അന്ധൻ ആക്കി കാണും.

ഈ ക്രൂരത ചെയ്യാൻ വേണ്ടിയാണോ ഇവർ വിളക് കത്തിച്ച പ്രാർത്ഥിച്ചത്.തന്റെ സഹോദരനെ തല്ലാൻ വേണ്ടിയാണോ? ഇവർ അഞ്ചുനേരം നമസ്കരിച്ചത്. തന്റെ സഹോദരന്റെ വേദന ആസ്വദിക്കാൻ വേണ്ടിയാണോ? ഇവർ മുട്ടു കുത്തി പ്രാർത്ഥിച്ചത്.ഇവിടെ ആരാണ് കുറ്റകാരൻ.സ്നേഹിക്കാനും പരിപാലിക്കാനും അവരെ പഠിപ്പിച്ച അവരുടെ മതഗ്രന്ഥങ്ങളെ.അതോ ഒന്നും കണ്ടില്ലെന്ന് നടിക്കുന്നു അവരുടെ ദൈവമോ.അവിടം വെറുത്ത കൊണ്ട് ഉത്തരമില്ലാത്ത ചേദ്യമായി തന്നെ എൻ്റെ ചേദ്യം നിൽക്കട്ടെ എന്ന് കരുതി അവിടം നിന്ന് ഞാൻ നടന്നു നീങ്ങി.

പെട്ടെന്നായിരുന്നു.തന്റെ ഭാരം സഹിക്കാൻ ആവാതിരുന്ന ഭൂമി ഒന്ന് കുലുങ്ങി.ആ കുലുക്കത്തിൽകൂറ്റൻ മലകളും കെട്ടിടങ്ങളും നിലം തേട്ടു.കുറച്ചുനിമിഷങ്ങൾക് ശേഷം ഞാൻ കണ്ട കായ്ച്ച എന്റെ ചേദ്യത്തിന്റെ ഉത്തരം അയര്ന്നു.മരംങ്ങൾക്കടയിലും കെട്ടിടങ്ങക്കടയിലും കുടങ്ങി നിൽക്കുന്ന തന്റെ സഹോദരങ്ങളെ സ്വന്തം ജീവൻ പണയം വെച്ചരക്ഷിക്കുന്ന ഒരു കൂട്ടം മാനുഷരെയാണ് ഞാൻ കണ്ടത്.

നേരത്തെ തമ്മിൽ തല്ലിയവരും അഞ്ചുനേരം നമസ്കരിച്ചവനും വിളക് കത്തിച്ച പ്രാർത്ഥിച്ചവനും മുട്ടു കുത്തി പ്രാർത്ഥിച്ചവനും പരസ്പരം സഹായിച്ചും ചേർത്തനിർത്തിയും നടക്കുന്നത്.ഇവിടെ ഞൻ ഇപ്പൊ ഒരു ദൈവതിയോ ഒരു മതതിയോ ഞാൻ കണ്ടില്ല .ഞാൻ കണ്ടത് വറും കുറച്ച പച്ചയായമാനുഷരെ മാത്രം .

ഒരു മനുഷ്യന്റെ ദൈവം അവന്റെ കൂടെ സഹവസിക്കുന്ന മറ്റൊരു മൻഷ്യുന് തന്നെയാണ് എന്ന് മനസിലാകുന്നടുത്ത് ഈ ലോകം ശാന്തവും സുന്തരവും മാവും.പല ആളുകളും പല രീതികളിലും നമുക് ദൈവം ആയി വന്നിട്ടുണ്ടാവാം ,നമ്മളും പലരുടേയും ദൈവം ആയി മാറിരിക്കാം.

പരസ്പരം സ്‌നേഹിക്കുക പരസ്പരം ബഹുമാനിക്കുക ,ഒരു മനുഷ്യൻ ഐഎ ജീവിക്കുക ,

ഒരു നല്ല ദിനം ആശംസിക്കുന്നു

                                                                                                       ബൈ

                                                                                                                  ANAS