Thali book and story is written by Hannamma in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Thali is also popular in Love Stories in Malayalam and it is receiving from online readers very fast. Signup now to get access to this story.
താലി - നോവലുകൾ
Hannamma
എഴുതിയത്
മലയാളം Love Stories
" ജീവാ.... ഈ കടയിൽ ചോദിച്ച് നോക്ക്... ഇതാ... അഡ്രസ്സ് " എന്നും പറഞ്ഞ് കൊണ്ട് ബാലൻ മാഷ് അദ്ദേഹത്തിൻ്റെ ഡ്രൈവർ ആയ ജീവന് അഡ്രസ്സ് കൈ മാറി. അയാള് അഡ്രസ്സ് വാങ്ങി കട ലക്ഷ്യമിട്ട് മുന്നോട്ട് നടന്നു. അഡ്രസ്സ് കാണിച്ച് കൊടുത്തപ്പോൾ തന്നെ കടയിലെ ജീവനക്കാരൻ അയാൾക്ക് വഴി കൃത്യമായി പറഞ്ഞ് കൊടുത്തു. അത് പ്രകാരം ജീവൻ കാർ ഓടിച്ച് അഡ്രെസിൻ്റെ ഉടമയുടെ വീട്ടിൽ എത്തി. " സാർ ഇതാണ് എന്ന് തോന്നുന്നു സാർ പറഞ്ഞ സ്ഥലം. "
താലിഭാഗം 1 ജീവാ.... ഈ കടയിൽ ചോദിച്ച് നോക്ക്... ഇതാ... അഡ്രസ്സ് എന്നും പറഞ്ഞ് കൊണ്ട് ബാലൻ മാഷ് അദ്ദേഹത്തിൻ്റെ ഡ്രൈവർ ആയ ജീവന് അഡ്രസ്സ് കൈ മാറി. അയാള് അഡ്രസ്സ് വാങ്ങി കട ലക്ഷ്യമിട്ട് മുന്നോട്ട് നടന്നു. അഡ്രസ്സ് കാണിച്ച് കൊടുത്തപ്പോൾ തന്നെ കടയിലെ ജീവനക്കാരൻ അയാൾക്ക് വഴി ...കൂടുതൽ വായിക്കുകപറഞ്ഞ് കൊടുത്തു. അത് പ്രകാരം ജീവൻ കാർ ഓടിച്ച് അഡ്രെസിൻ്റെ ഉടമയുടെ വീട്ടിൽ എത്തി. സാർ ഇതാണ് എന്ന് തോന്നുന്നു സാർ പറഞ്ഞ സ്ഥലം. എന്നും പറഞ്ഞ് ജീവൻ ബാലൻ മാഷേ നോക്കി. അദ്ദേഹം പതിയെ കാറിൻ്റെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങ
താലിഭാഗം 2" ജീവാ... ഒന്നിങ്ങ് വാ... "എന്നും പറഞ്ഞ് ബാലൻ മാഷ് ഉച്ചത്തിൽ വിളിച്ചു. ആ വിളി കേട്ട ജീവാൻ ഓടി വീടിൻ്റെ മുറ്റത്ത് എത്തി. ബാലൻ മാഷ് സുകുമാരനെ താങ്ങി നക്കുന്നത് കണ്ട ജീവൻ വേഗത്തിൽ അവിടേക്ക് ഓടി സുകുമാരനെ താങ്ങി തോളിൽ കയറ്റി കാറിൻ്റെ അടുത്തേക്ക് ദൃതിയിൽ നടന്നു. കൂടെ ബാലൻ ...കൂടുതൽ വായിക്കുകആ കാഴ്ച്ച സുകുമാരൻ്റെ വീടിൻ്റെ അടുത്തുള്ള ആൾ കണ്ടു. അയാള് അവരുടെ അടുത്തേക്ക് ഓടി ചെന്നു. " വേഗം സിറ്റി ഹോസ്പിറ്റലിലേക്ക് വിട്ടോളൂ... അവിടെയാ ഇയാളെ കാണിക്കാർ ഉള്ളത്. ഞാനും വരാം കൂടെ..." അതും പറഞ്ഞ് കൊണ്ട് അയാള് അവരുടെ കൂടെ കാറിൽ കയറി. കാർ വേഗത്തിൽ മുന്നോട്ട് നീങ്ങി. അൽപ സമയം കഴിഞ്ഞതും അയാള് വേഗം ഫോൺ എടുത്ത് വിളിച്ചു. " മോളേ... സിറ്റി ഹോസ്പിറ്റലിലേക്ക് ആണ് കൊണ്ട് പോവുന്നത്... മോള് അങ്ങോട്ടേക്ക് എത്തിയാൽ മതി..." എന്നും പറഞ്ഞ് ഫോൺ വെച്ചു. എല്ലാവരുടെയും
ഭാഗം 3ഡോക്ടേഴ്സ് എല്ലാം ഓടി വന്നു സുകുമാരൻ്റെ നെഞ്ചിലും കയ്‌കളിലും എല്ലാം ഘടിപ്പിച്ച് വെച്ച വയറുകൾ എല്ലാം എടുത്ത് മാറ്റി. അമ്മു അവളുടെ അച്ഛൻ്റെ അരികിൽ ഇരുന്ന് പൊട്ടി കരയുകയാണ്. നേരം സന്ധ്യയോട് അടുത്തിരുന്നു." ഇനി ഇപ്പൊ ഇന്ന് അടക്കം ചെയ്യാൻ ആവില്ല... നാളെ പറ്റൂ..." ഐസിയുവിൻ്റെ പുറത്ത് നിന്ന് അയൽക്കാരൻ പറയുന്നത് ബാലൻ ...കൂടുതൽ വായിക്കുകവേഗം ഐസിയുവിൻ്റെ പുറത്തേക്ക് ഇറങ്ങി. എന്നിട്ട് ഫോൺ എടുത്ത് അയാളുടെ ഭാര്യയായ സുമയെ വിളിച്ചു. "ബാലേട്ടാ... പോരാൻ ആയോ... "ഫോൺ എടുത്ത പാടെ ഭാര്യ ചോദിച്ചു. അയാൾ നടന്ന കര്യങ്ങൾ അവരോട് വിശദീകരിച്ചു. നാളെയെ വരാൻ സാധിക്കുകയുള്ളൂ... എന്നും പറഞ്ഞ് അയാൾ ഫോൺ വെച്ചു.ബാലൻ വേഗം അമ്മുവിൻ്റെ അടുത്തേക്ക് ചെന്നു. പ്രത്യേകിച്ച് വേറെ നൂലാ മാലകൾ ഒന്നും ഇല്ലാത്തത് കൊണ്ട് ബോഡി അരമണിക്കൂറിന് ശേഷം കൊണ്ട് പോവാം എന്ന് നഴ്സ് അറിയിച്ചു. അമ്മു വാടി തളർന്ന റോസാ പൂവ് പോലെ അവിടെ ഉണ്ടായിരുന്ന ഒരു
ഭാഗം 4കാർ ബാലസുമ മന്ദിരത്തിൻ്റെ അടുത്ത് എത്തിയപ്പോൾ ഗേറ്റ് താനെ തുറന്നു. ജീവൻ കാർ അകത്തേക്ക് എടുത്തു. കുറച്ച് അധികം ദൂരം യാത്ര ചെയ്ത ക്ഷീണം എല്ലാവരുടേയും മുഖത്ത് വ്യക്തമായിരുന്നു.പിന്നിട്ട വഴികളിൽ എല്ലാം അമ്മുവിൻ്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു. അതിന് രണ്ട് കാരണങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ഒന്ന് അച്ഛൻ്റെ വിയോഗം. രണ്ട് ഇനി ഇവരുടെ ...കൂടുതൽ വായിക്കുകതാൻ ഒരു ശല്യവുംഭാരവും ആയി മാറുമോ എന്ന ഭയവും.വീടിൻ്റെ മുറ്റത്ത് കാർ വന്ന് നിന്നു. ഇരുനില വീട്. വീടിൻ്റെ ചുറ്റും മരങ്ങൾ ആണ്. അത്കൊണ്ട് തന്നെ അവിടമാകെ തണുപ്പ് അനുഭവപ്പെട്ടിരുന്നു. ബാലൻ കാറിൽ നിന്ന് ഇറങ്ങി അപ്പുറത്തെ സൈഡിലോട്ട് ചെന്ന് അമ്മുവിന് ഡോർ തുറന്ന് കൊടുത്തു." മോളേ... ഇറങ്ങ്" അതും പറഞ്ഞ് ബാലൻ അവളുടെ കയ്യിൽ പിടിച്ചു. അവള് പതിയെ ഇറങ്ങി.അവരുടെ വരവ് അറിഞ്ഞ സുമ അപ്പോഴേക്കും അങ്ങോട്ട് എത്തിയിരുന്നു. ഒരു നാടൻ വേഷമാണ് സുമയുടേത്. സെറ്റും മുണ്ടും. കുളി എല്ലാം കഴിഞ്ഞ് മുടി
ഭാഗം 5പുലർച്ചെ നാല് മണിയോടെ അമ്മുവിൻ്റെ മിഴികൾ താനെ തുറന്നു. എന്നും ആ സമയം അവള് എഴുന്നേൽക്കാർ ഉള്ളത് കൊണ്ട് തന്നെ ആ സമയം എഴുന്നേൽക്കാൻ അവൾക്ക് അലാറത്തിൻ്റെ ആവിശ്യം വരാറില്ല.ബാഗിൽ നിന്ന് ദാവണി എടുത്ത് അവള് കുളിക്കാനായി കയറി. കുളി എല്ലാം കഴിഞ്ഞ് അവള് പുറത്തേക്ക് ഇറങ്ങിയപ്പോൾ ബാലസുമാ മന്ദിരത്തിൽ ആരുംഎഴുന്നേറ്റിട്ടില്ല എന്ന് ...കൂടുതൽ വായിക്കുകമനസ്സിലായി. വേഗം പൂജ മുറി ലക്ഷ്യമിട്ട് അവള് നടന്നു.പൂജകൾ ഓരോന്ന് ആയി ചെയ്ത് കൊണ്ടിരുന്നു. " ഈശ്വര... എൻ്റെ അച്ഛനും അമ്മയും നിൻ്റെ അടുത്താണ് അവരെ പൊന്ന് പോലെ നോക്കികോണേ..."അവളുടെ മിഴികൾ നിറഞ്ഞ് തുമ്പുമ്പിയിരുന്നു .പ്രാർത്ഥിച്ച് പൂജ മുറി പൂട്ടി തിരിഞ്ഞത് സുമയുടെ മുഖത്തേക്ക് ആണ്." നേരത്തെ എഴുന്നേറ്റോ മോളേ..."" ഞാൻ എന്നും ഈ സമയത്ത് എഴുന്നേൽക്കും " എന്നും പറഞ്ഞ്അമ്മു അവർക്ക് ഒരു പുഞ്ചിരി പകർന്നു." ദേ... ഞാൻ ഒന്ന് കുളിച്ചിട്ട് ഇപ്പൊ വരാം... " അതും പറഞ്ഞ് സുമ നടന്നു.അമ്മു അടുക്കളയിൽ