ഇന്നലെകൾ - 1

  • 22.6k
  • 12.4k

മുന്നിലെ എഞ്ചിൻ ബോഗിയിൽ നിന്നും ചൂളം വിളി ഉയർന്നുകഴിഞ്ഞു. ഇരുമ്പു ചക്രങ്ങൾ പതിയെ ചലിച്ചുത്തുടങ്ങുന്നു. അവളുടെ കണ്ണുകളിപ്പോഴും എന്റെ നേർക്ക് നീളാതിരിക്കാൻ പാടുപെടുകയാണ്. എന്നാലും ഒരു സാധാരണ യാത്രയയപ്പുപോലെ ജനൽ കമ്പികൾ പിടിച്ച്, കുറച്ചുദൂരം മുന്നോട്ടു നടന്ന്, അവസാന ഗുഡ്ബൈയും പറഞ്ഞ് പിരിയണമെന്നുണ്ട്. പക്ഷേ ഇല്ല, മുകളിൽ എന്തോ വലിയ ഭാരം കയറ്റിവച്ചതുപോലെ കാലുകൾ ഇവിടെ ഉറച്ചിരിക്കുകയാണ്. എങ്കിലും കണ്ണിൽനിന്നും മായുന്നതുവരെ ഞാൻ അവളെ നോക്കിനിന്നു.....