മഴയെ സ്നേഹിച്ച പ്രാണൻ

  • 26.3k
  • 5k

ഉണങ്ങി വരണ്ട മരുഭൂമിയായി കിടന്നിരുന്ന ഹൃദയത്തിലേക്ക് അപ്രതീക്ഷിതമായി വീണ മഞ്ഞു തുള്ളി..ഹൃദയ ധമനികൾക്കുള്ളിലെവിടെയോ നേരിയ ജീവന്റെ തുടിപ്പുണ്ടായി ...പ്രതീക്ഷിക്കാതെ ചാറ്റൽ മഴ പെയ്തു ...വരണ്ടുകിടന്നിരുന്ന ഹൃദയ ധമനികൾ ആ ചാറ്റൽ മഴയിൽ കുതിർന്നു ...നേരിയ തുടിപ്പ് ചലനങ്ങളായി ...ചാറ്റൽ മഴ ശക്തിപ്പെട്ട് മഴയായ് പെയ്തു തുടങ്ങി ...ഹൃദയ ധമനിയിലെ ജീവന്റെ ചലനം ബലപ്പെട്ടു ...മുളപൊട്ടി ....”തോരാതെ പെയ്ത മഴയിൽ പുതു ജീവൻ കിട്ടിയ മുകുളങ്ങൾ ആനന്ദത്തോടെ വളർന്നു തുടങ്ങി..വേരൂന്നി ചെടിയായി വളർന്നു പൊങ്ങി ശക്തിപ്പെട്ടു ..പൂക്കാൻ ആഗ്രഹിച്ചു ...അതറിഞ്ഞിട്ടോ എന്തോ ..മഴനിന്നു ..പൂക്കാനായി, കായ്ക്കാനായി വെമ്പൽ കൊണ്ട ചെടി മഴക്കായ് കാത്തിരുന്നു ...വീണ്ടും മഴ പെയ്യുമെന്ന പ്രതീക്ഷയോടെ; മുമ്പ് പെയ്ത മഴയുടെ നേരിയ നനവിൽ വേരുകൾ പടർത്തി പിടിച്ചുനിന്നു ..പക്ഷെ മഴ പിന്നീട് പെയ്തില്ല ..മഴ മറ്റെവിടെയോ പോയി പെയ്തൊ..?പാവം ചെടിക്കറിയില്ല...”ചിന്തകളിലും ചെടി ഉറച്ചു വിശ്വസിച്ചു ; തനിക്കു ജീവൻ തന്ന മഴ ഇനിയും പെയ്യും ..ശക്തിയായി ...എന്നിൽ പൂവുകൾ പൂക്കും ,