ഇന്നലെകൾ - 2

  • 11.7k
  • 5k

പ്രിയപ്പെട്ട വിശ്വന്, അവസാനമായി ഒരിക്കൽക്കൂടി അങ്ങനെ വിളിക്കാമല്ലോ. ഈ കത്ത് നിന്റെ കയ്യിൽ എത്തുമോയെന്നോ, നീയിത് വായിക്കുമോയെന്നോ ഇപ്പോഴെനിക്ക് അറിയില്ല. എങ്കിലും എഴുതട്ടെ. ശരീരങ്ങൾ തമ്മിൽ ഒരു ചുമർ അകലമേ നമുക്കിടയിലുള്ളു, അറിയാം. പക്ഷേ മനസ്സുകൊണ്ട് ഇനി ഒരിക്കലും എത്തിപ്പിടിക്കാൻ വയ്യാത്തത്ര അകലത്തിലായിക്കഴിഞ്ഞു നമ്മൾ എന്നുഞാൻ തിരിച്ചറിയുന്നു. ഒരിക്കൽക്കൂടി ആ കണ്ണുകളിലേക്ക് നോക്കാൻ മനസ്സനുവദിക്കുന്നില്ല. അതുകൊണ്ട് ഇങ്ങനെ അല്ലാതെ ഒരു വിട പറച്ചിലിന് എനിക്ക് വയ്യ.