അനുരാഗം

  • 18.3k
  • 1
  • 5.9k

ആകാശം നിറം മങ്ങിയിരുന്നു... ഒറ്റതിരിഞ്ഞലയുന്ന മേഘത്തിൽ നിന്നും ജലകണങ്ങൾ ഉതിരാൻ തുടങ്ങി..ഗതി മാറി വിശിയ കാറ്റു കാരണം ആസന്നമായ മഴ ചുറ്റും ഇരുണ്ട അന്തരീക്ഷം സൃഷ്ടിച്ചെടുത്തു..ലക്ഷ്യമില്ലാതെ പാഞ്ഞലയുന്ന കാറ്റിൽ ജലകണങ്ങൾ ഉടഞ്ഞു തകർന്ന് മുഖത്തേക്ക് തെറിച്ചു...കമ്പിത്തുണുകൾക്കിപ്പുറം തകരക്കൂരയ്ക്കടിയിലുള്ള ബെഞ്ചിൽ നിന്നും അനങ്ങിയില്ല.. മാറിയിരിക്കാൻ തോന്നിയില്ല..ചുരുട്ടി പിടിച്ച കൊടിയുമായി സ്റ്റേഷൻ മാസ്റ്റർ പുറത്തുവന്നപ്പോൾ ബെഞ്ചിൽ ഇരുന്ന് ഉറക്കം തൂങ്ങിയ അഞ്ചാറു യാത്രക്കാർ ചാടിയെഴുന്നേറ്റ് പ്ലാറ്റ്ഫോമിന്റെ അറ്റത്തു പോയി നിന്നു...ആയിരം നാഴിക അകലെ നിന്നും ആളൊഴിഞ്ഞ ഈ പ്ലാറ്റ്ഫോമിലേക്ക് അപരിചിതരായ യാത്രക്കാരെയും പേറി വരുന്ന ട്രെയിനിനു വേണ്ടി കാത്തിരിക്കുമ്പോൾ.. അവളിനി ഒരിക്കലും വരില്ലെന്ന് തെല്ലൊരു വേദനയോടെ ഓർത്തു പോയി...നഷ്ടപ്പെട്ട് കഴിഞ്ഞിട്ടും വരില്ലെന്ന് ഉറപ്പായിട്ടും വീണ്ടുമുള്ള കാത്തിരിപ്പിലെ ഓരോ നിമിഷവും വേദന നിറഞ്ഞതാണെന്ന് ഞാനറിഞ്ഞു..ആഴ്ചയിലൊരിക്കൽ കൂക്കി കിതച്ചെത്തുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നവരിൽ അവൾ ഉണ്ടോയെന്ന് പ്രതീക്ഷയോടെ നോക്കും...അടുത്ത നിമിഷം ഇല്ലാതെയായി പോകുന്ന ആ പ്രതീക്ഷയും മനസ്സിലിട്ട് പ്ലാറ്റ്ഫോമിന് പുറത്തേക്ക് കടക്കും... അതാണ് പതിവ് !!വരാൻ പോകുന്ന