മീനുവിന്റെ കൊലയാളി ആര് - 2

  • 13.7k
  • 2
  • 9.5k

പിറ്റേന്ന് മീനു രാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത് പുറത്തു ആളുകളുടെ ബഹളം കേട്ടാണ്.. അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു അമ്മയെ ചുറ്റും നോക്കി.. എന്നാൽ അമ്മയെ അവിടെ എങ്ങും കാണാനില്ല.. കണ്ണുകൾ തിരുമ്മിക്കൊണ്ട് അവൾ പുറത്തേക്കു നടന്നു.. ഒരു വലിയ വെളുത്ത കാർ അവരുടെ ചേരിയുടെ നടുവിൽ നിൽക്കുന്നു.. അതിനു ചുറ്റും കൊച്ചുകുട്ടികൾ എന്തോ അത്ഭുതം കാണും പോലെ നോക്കി നിൽക്കുന്നു.. അതിനടുത്തായി ഒരു വെള്ളവേഷത്തിൽ കാർ ഡ്രൈവരും ഒരു കോട്ടിട്ട ആളും നിൽപ്പുണ്ടായിരുന്നു... "അപ്പോൾ ഞാൻ പറഞ്ഞതുപോലെ നാളെ മുതൽ ജോലിക്ക്