അഭി കണ്ടെത്തിയ രഹസ്യം - 3

  • 8k
  • 1
  • 4.2k

അന്നും പതിവ് പോലെ തന്നെ അവർ ഹോട്ടലിൽ പോയി... ജോലി ചെയുമ്പോൾ പോലും അവളുടെ മനസ്സിൽ ഒരുപാട് ചോദ്യം ഉണ്ടായിരുന്നു.. "ടാ.. "കീർത്തി അഭിയുടെ തോളിൽ കൈ വെച്ചു വിളിച്ചു ഒരു ഞെട്ടലോടെ അഭി കീർത്തിയെ നോക്കി "എന്തു പറ്റി ആകെ ഒരു ഡിസ്റ്റർബ് മുഖത്തു ഒരു തെളിച്ചം ഇല്ലലോ.. മ്മ് എന്തു പറ്റി.. "കീർത്തി ചോദിച്ചു.. "അല്ല ഞാൻ നമ്മുടെ ഹോസ്റ്റലിൽ നടന്ന ആ സ്വാതി ആ കുട്ടിയുടെ കാര്യം.. " "ആ.. നീ അതു വിട്ടില്ലെ ഇതുവരെ അല്ലെ നിനക്ക് വട്ടണോ.. പോയി പണി നോക്ക് ഓരോന്നും ആലോചിച്ചു നിൽക്കാതെ അല്ലാ.. പിന്നെ.. " അതും പറഞ്ഞു കീർത്തി ഒരു നീല ഫയൽ കൈയിൽ എടുത്ത് M.D.യുടെ മുറിയിൽ പോയി.. അഭി തന്റെ വർക്കിലും മുങ്ങി... കുറച്ചു കഴിഞ്ഞതും റെസ്റ്റുറെന്റിൽ നിന്നും ഒരു ബഹളം കേട്ടതും എല്ലാവരും അങ്ങോട്ട്‌ ഓടി.. "ടാ.. എന്താണ് ഒരു ബഹളം വാ.. നമ്മുക്കും