മീനുവിന്റെ കൊലയാളി ആര് - 16

  • 7.6k
  • 4.8k

കൂടുതൽ ഒന്നും തന്നെ സംസാരിക്കാൻ നിൽക്കാതെ ബാലൻ അദേഹത്തിന്റെ വീടിനകത്തേക്ക് കയറി പോയി...അദ്ദേഹം ഉടനെ തന്നെ തന്റെ മുറിയിൽ പോയി അവിടെ ഉള്ള ബാത്റൂമിൽ കയറി ടാപ്പ് ഓപ്പൺ ചെയ്തു അതിൽ നിന്നും വീഴുന്ന വെള്ളം അതിനു ചുവട്ടിൽ ഉള്ള നീല ബക്കറ്റിൽ ശേഖരിക്കാൻ തുടങ്ങി...ആ ശബ്ദത്തിൽ അന്നത്തെ സംഭവം അദ്ദേഹത്തിന്റെ മനസിലൂടെ ഒരു മിനായം പോലെ വന്നു... പിന്നെ അദ്ദേഹം പതിയെ ടാപ് ക്ലാസ് ചെയ്തു ബക്കറ്റിൽ ഉള്ള വെള്ളം കൈകളിൽ കോരിയെടുത്തു മുഖത്തു ഒഴിച്ച് സോപ് ഉപയോഗിച്ച് കൈയും കാലും കഴുകുന്ന സമയം.... "മക്കള് ഇവിടെ നിൽക്കുവാണോ വരു ചായ കുടിക്കാൻ ബാലന്റെ ഭാര്യ രമണി പുറത്ത് നിൽക്കുന്ന ശരത്തിനോടും കൂട്ടുകാരോടുമായി പറഞ്ഞു ഒന്നും മനസിലാക്കാതെ പരസ്പരം നോക്കിയ ശേഷം ശരത്തും സുധിയും രാഹുലും അകത്തേക്ക് കയറി... "ടാ അദ്ദേഹം നമ്മളോട് പോകാൻ പറഞ്ഞു ഇവർ അകത്തേക്ക് വരാനും അല്ല എന്തുവാ സംഭവം..." സുധി രാഹുലിനോട് ചോദിച്ചു "