മീനുവിന്റെ കൊലയാളി ആര് - 30

  • 7.3k
  • 3.5k

ശരത് അവൻ അറിയാതെ തന്നെ ദേവകിയെ നോക്കി ഇരുന്നു... "നിങ്ങൾ എന്റെ മകളെ കൊന്നത് ആരാണ് എന്ന് കണ്ടെത്തും എന്നത് ഉറപ്പല്ലേ... "ദേവകി ഇരുവരെയും നോക്കി ചോദിച്ചു... "അത് ഞങ്ങൾ കണ്ടെത്തിയിരിക്കും അമ്മ വിഷമിക്കണ്ട..."രാഹുൽ പറഞ്ഞു "എങ്ങനെ വിഷമത്തിരിക്കും മോനെ എന്റെ കുട്ടി ഈ ലോകത്തിൽ നിന്നും പോയിട്ട് 10 കൊല്ലം ആയി എങ്കിലും അവൾ ഇന്നും എന്റെ കൂടെ ഉണ്ട്‌... അവളുടെ മരണം ഒരു കൊലപാതകം ആണെന്ന് പോലും ബാലൻ പറഞ്ഞപ്പോൾ ആണ് എല്ലാവരും അറിഞ്ഞതും അത് ശ്രെദ്ധിക്കാൻ തുടങ്ങിയതും പക്ഷെ പിന്നീട് അത് ആരാണ് എന്നോ എന്തിനാണ് എന്നും കണ്ടെത്താൻ ശ്രെമിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പോലും മോളു താഴെ വീണതാണ് എന്ന് പറഞ്ഞു കേസ് ക്ലോസ് ചെയ്തു പക്ഷെ ഞങ്ങൾ എല്ലാവർക്കും അറിയാം ന്റെ കുട്ടിയെ ആരോ കൊന്നതാണ്.... "ദേവകി കരയാൻ തുടങ്ങി "അമ്മ വിഷമിക്കരുത്... ഞങ്ങൾ കണ്ടെത്തും കണ്ടെത്തിയിരിക്കും മീനുവിന്റെ കൊലയാളി ആര്