മീനുവിന്റെ കൊലയാളി ആര് - 35

  • 5.8k
  • 3.7k

" നിങ്ങൾ പറയുന്നത്... " എല്ലാവരും അമ്പരപ്പോടെ ചോദിച്ചു "അതെ സത്യം മീനു എന്റെ മകൾ അല്ല..." ദേവകി കണ്ണീരോടെ പറഞ്ഞു ദേവകിയുടെ വാക്കുകൾ മീനുവിനെ വേദനിപ്പിച്ചത് പോലെ തന്നെ വാസുവിനെയും വേദനിപ്പിച്ചിരുന്നു... "വളർത്തു മകൾ ആണെങ്കിലും കൊല്ലണം എന്നുണ്ടോ...." രാഹുൽ ദേഷ്യത്തോടെ ചോദിച്ചു "അയ്യോ... ഞാൻ.." ദേവകി തല തല്ലി കരഞ്ഞു "ടാ വിട് അവർ സംസാരിക്കട്ടെ... അവർ പറയട്ടെ എല്ലാം.." ശരത് പറഞ്ഞു തന്റെ കണ്ണുനീർ തുടച്ച ശേഷം ദേവകി എഴുന്നേറ്റു നിന്നു... പക്ഷെ എത്ര തവണ തുടച്ചപ്പോഴും ദേവകിയുടെ കണ്ണിൽ നിന്നും കണ്ണുനീർ നിന്നില്ല എങ്കിലും വേദനിക്കുന്ന മനസോടെ ദേവകി ആ സത്യം പറയാൻ തുടങ്ങി ഇനി കഥ എറണാംകുളം ജില്ലയിലെ കിന്നരിപ്പുഴയുടെ അടുത്തുള്ള ഒരു കൊച്ചു ഗ്രാമം... കവലയിൽ സ്വന്തമായി തന്നെ പച്ചക്കറി കട നടത്തുന്ന ഗോപാലന്റെ രണ്ടു പെൺകുട്ടികളിൽ ഇളയ മകൾ ആണ് ദേവകി.... ഗോപാലന്റെ അച്ഛൻ പട്ടാളത്തിൽ ജോലി ചെയ്ത വ്യക്തിയായിരുന്നതിനാൽ തന്നെ