മീനുവിന്റെ കൊലയാളി ആര് - 38

  • 5.3k
  • 2.9k

ദേവകി പറഞ്ഞത് ഒരു ഞെട്ടലോടെ കേട്ടു നിൽക്കുകയാണ് സരോജിനി....അപ്പോഴേക്കും കുഞ്ഞുമായി അങ്ങോട്ട്‌ വന്ന മാലതി വീണ്ടും ഒന്നൂടെ അതെ ചോദ്യം ദേവകിയോട് തുടർന്ന് ചോദിച്ചു "നി എന്താ പറഞ്ഞത്.."അത് പിന്നെ ചേച്ചി പ്രകാശേട്ടന്റെ ചേച്ചിയാണോ... ഞാൻ! ഞാനും പ്രകാശേട്ടനും തമ്മിൽ ഇഷ്ടത്തിലാണ് ഞാൻ എന്റെ വീട്ടിൽ നിന്നും ഇറങ്ങി പോന്നു... കാരണം അച്ഛൻ എനിക്ക് മറ്റൊരു വിവാഹം നടത്താൻ തീരുമാനിച്ചു അതാണ്‌ ഞാൻ... പ്രകാശേട്ടൻ എവിടെ... " ഉമ്മറത്തേക്ക് കയറുന്ന സമയം ദേവകി ചോദിച്ചു അത് കേട്ടതും മാലതി പെട്ടെന്നു തന്നെ ദേഷ്യത്തോടെ അകത്തേക്ക് കയറി വാതിൽ കൊട്ടി അടച്ചു...അപ്പോഴേക്കും ദേവകി വീണ്ടും മുറ്റത്തേക്ക് തന്നെ ഇറങ്ങി...കുറച്ചു സമയത്തിനുള്ളിൽ തന്നെ ആ മുറിയിൽ നിന്നും മുണ്ട് മടക്കി കുത്തികൊണ്ട് മുഖത്തു ഒരു ഞെട്ടലോടെ പ്രകാശൻ പുറത്തേക്കു വന്നു... ദേവകി അവനെ കണ്ടതും സന്തോഷത്തിൽ തന്റെ കൈയിൽ ഉള്ള ബാഗ് നിലത്തു ഇട്ടു ശേഷം അവനെ പോയി കെട്ടി പുണർന്നു... അത് കണ്ടതും