ഭാര്യ - 4

  • 11.7k
  • 3.6k

രതീഷ് അത്രയും പറഞ്ഞ് അവിടെ നിന്നും പോയി.. അവൻ പറഞ്ഞത് വിശ്വാസിക്കാൻ കഴിയാതെ കാവ്യ അവിടെ തന്നെ നിശ്ചലമായി.. എന്നാൽ അവൻ പറഞ്ഞ എല്ലാ കാര്യങ്ങളും അവളുടെ മനസിൽ കടന്നു വന്നു.. അതിൽ ഒരു നുണയും ഇല്ല എന്ന് അവൾക്കും തോന്നി... "എന്റെ വിനു ഈ ലോകം വെടിഞ്ഞു നാല് മാസം കഴിഞ്ഞു എന്നിട്ടും അവനോടു ഇത്രയും പകയോടെ ഉള്ള ആ വ്യക്തി ആരാ?.. എന്തിനു?.. ഒന്നും മനസിലാക്കാൻ കഴിയാതെ കാവ്യ നിന്നു..അവളുടെ ഹൃദയമിടിപ്പ് കൂടി..ജീവൻ ഒരു നിമിഷം തന്നെ വിട്ടു പോയപോലെ.. ലോകം ഇരുട്ടിൽ മുങ്ങിയപോലെ... "എവിടെ കാവ്യ" ഗീതു ചോദിച്ചു "ആ ശെരിയ എവിടെ "ശുഭയും ചോദിച്ചു മനു വന്ന വഴി ഒന്ന് തിരിഞ്ഞു നോക്കി.. അപ്പോഴാണ് അകലെ മിഴിച്ചു നിൽക്കുന്ന കാവ്യയെ കണ്ടത്... ഗീതുവിനെ മനു നോക്കി.. കാര്യം മനസിലാക്കിയ ഗീതു കാവ്യയുടെ അടുത്തേക് നടന്നു... ഗീതു അടുത്ത് എത്തിയതും അറിയാതെ നിൽക്കുകയാണ് കാവ്യ "ഹലോ... എന്ത്