പാളസ്വാമി

  • 6.4k
  • 1.9k

പാളസ്വാമി കഥ രചന : ശശി കുറുപ്പ് ️️️️️️️️️️️️ കുണ്ടും കുഴികളും നിറഞ്ഞ ദുഷ്കരമായ പാത അവസാനിക്കുന്ന ഭീമൻ പാറ മുക്കിൽ സുബേദാർ മേജർ ജോസഫ് തമ്പാൻ അംബാസ്സിഡർ ടാക്സി കാറിൽ വന്നിറങ്ങിയത് കണ്ട് ചായക്കടയിലിരുന്നവർ അമ്പരുന്നു.  പുൽതൈലം വാറ്റുന്ന എഴുങ്കണ പുല്ലു കൊണ്ട് ചായക്കടയുടെ മുകൾ ഭാഗം മേഞ്ഞിട്ടുണ്ട്. വസന്തം ഇണ ചേർന്ന് നിറയെ പൂക്കളെ പ്രസവിച്ച അപ്പൂപ്പൻ താടി മരം പേറ്റുകുളി കഴിഞ്ഞു സുന്ദരിയായി ഭീമൻ പാറമുക്കിൽ നിലകൊണ്ടു. മരക്കൊമ്പിലിരുന്ന പക്ഷികൾ കാറിന്റെ ഡോർ അടയ്ക്കുന്ന ശബ്ദം കേട്ട് ചില്ലകൾഅനക്കി ചിറകിട്ടടിച്ച് പറന്നു. അപ്പൂപ്പൻ താടി കാറ്റത്ത് ഒഴുകി തമ്പാന്റെ മിലിട്ടറി കുപ്പായത്തിൽ തലോടി. കാറിൽ വന്നിറങ്ങിയ ആളിനെ ആർക്കും മനസ്സിലായില്ലെങ്കിലും "അയ്യോ ഇത് തമ്പാൻ സാറല്ലേ " എന്ന് പറഞ്ഞ് ഉത്തമൻ ഓടി അടുത്തെത്തി. "തമ്പാൻ കുഞ്ഞെ, വന്നാട്ടെ , ഒരു ചായ കുടിച്ചിട്ടു പോ " കടക്കാരൻ കമ്മാരു . ടാക്സിക്കാരന്റെ പണം കൊടുത്ത് കമ്മാരുവിനോട്