അവർ...

  • 11.4k
  • 3.1k

ബസ്സ്‌ പുറപ്പെടാൻ ഇനിയും മൂന്ന് മണിക്കൂറുണ്ട്. വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ സമയത്തേക്കുറിച്ച് ധാരണയില്ലാതിരുന്നതു കൊണ്ടല്ല. അവിടെ തനിച്ചിരിക്കുമ്പോൾ മനസ്സ് കൈവിട്ടുപോകുന്നു. ഇവിടെ, ഈ ആൾക്കൂട്ടത്തിന് നടുവിൽ, ശബ്ദകോലാഹലങ്ങൾക്കിടയിൽ അയാൾക്ക് തന്റെ മനസ്സിനെ നിയന്ത്രിക്കാൻ പറ്റുന്നുണ്ട്. ഭക്ഷണം കഴിക്കണം. അടുത്ത് അറിയാവുന്നൊരു റസ്റ്റോറന്റുണ്ട്. മുമ്പ് നാട്ടിലേക്ക് പോകുമ്പോൾ പലപ്പോഴും ഇവിടുന്ന് കഴിച്ചിട്ടുണ്ട്. അവളുടെ ഫ്രണ്ട്സിലാരുടെയോ സജഷൻ ആയിരുന്നു."ഇവുടുത്തെ ചിക്കൻ ഫ്രൈഡ് റൈസ് വളരെ ഫേമസ് ആണ്, shall we try?""വേണ്ടടോ എനിക്ക് വെജ് എന്തെങ്കിലും മതി, യാത്ര ചെയ്യാനുള്ളതല്ലേ. താൻ വേണേൽ കഴിച്ചോ" ഈ നഗരം പത്തുകൊല്ലം കൊണ്ട് എത്ര മാറിയിരിക്കുന്നു. ആദ്യമായി വന്നത് ഇന്നലെയെന്നതുപോലെ മനസ്സിലുണ്ട്."എന്ന വേണും സാർ?""ഫ്രൈഡ് റൈസ് ഇറുക്കാ, ചിക്കൻ?""ആമ സർ""Please" വിശപ്പുണ്ട്, ഇന്നലെ രാത്രിമുതൽ ഒന്നും കഴിച്ചിട്ടില്ലെന്ന സത്യം അയാൾ ഓർത്തു. ഇന്നലെ ആ ലെറ്റർ കിട്ടിയത് മുതൽ അയാൾ തികച്ചും ആസ്വസ്ഥനാണ്. രാത്രി അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഒരുപാട് തവണ ശ്രമിച്ചിട്ടും അവൾ ഫോൺ എടുത്തില്ല. "വേറെ