കാമ ഇന്ത്യ

  • 7.6k
  • 2.5k

കാമ ഇന്ത്യ ️️ കഥ ***** രചന : ശശി കുറുപ്പ് താപനിലയത്തിലെ ഗസ്റ്റ് ഹൗസിലാണ് അലക്സാന്ദ്ര ഇരുപത്തിയഞ്ചാം ജന്മദിനാഘോഷം സംഘടിപ്പിച്ചത്. ഇന്ത്യക്കാരും റഷ്യക്കാരും ചേർന്ന് അമ്പത് പേരുണ്ടാക്കും. ഐസിട്ട ബക്കറ്റിൽ ഷാംപെയ്ൻ, ബിയർ കുപ്പികൾക്കൊപ്പം തണുത്തു വിറച്ചു നുര നിലച്ച് കാത്തിരുന്നു അതിഥികൾക്കായി . വിശിഷ്ട മദ്യങ്ങളുടെ ഒരു നിര തന്നെ കൗണ്ടറിൽ സജ്ജീകരിച്ചു. ടോസ്റ്റ് ചെയ്ത ഫ്രഞ്ച് ബ്രഡ് മുറിച്ച് വെണ്ണയും കവിയാറും പുരട്ടി ഒന്നു കടിച്ചിട്ട് ഇവാൻ ഗ്രോമിക്കോവ് പറഞ്ഞു ". വെളുത്ത എള്ളിന്റെ തരികൾ ചേർത്ത ഈ ബ്രഡ് ഒന്നാന്തരം . കവിയാറിന് പുതുമണവാളനെ കിട്ടിയപോലെ ." ഇവാൻ, സാഷയെ നോക്കി കണ്ണിറുക്കി ഒരു സിബ് വോഡ്ക നുണഞ്ഞു. താപനിലയത്തിലെ റഷ്യൻ എൻജനീയർമാരുടെ ദ്വിഭാഷിയാണ് അലക്സാന്ദ്ര. ജോലി സംബന്ധമായ അടുപ്പം മാത്രം അവരോട് വെച്ചുപുലർത്തി. അവധി ദിവസങ്ങളിൽ അവൾ ഗ്രാമങ്ങളിലും നഗരങ്ങളിലും ചുറ്റി നടന്നു. ഏകദേശം അഞ്ചര അടി ഉയരം, നീളമുള്ള ചുരുണ്ട ചെമ്പൻ