Kama India books and stories free download online pdf in Malayalam

കാമ ഇന്ത്യ

കാമ ഇന്ത്യ
🥕🌶️🥕🌶️🥕🌾🌱🎈🎊🌾
കഥ
*****
രചന : ശശി കുറുപ്പ്
🌹🌹🌹🌹🌹🌹🌹🙏
താപനിലയത്തിലെ ഗസ്റ്റ് ഹൗസിലാണ് അലക്സാന്ദ്ര ഇരുപത്തിയഞ്ചാം ജന്മദിനാഘോഷം സംഘടിപ്പിച്ചത്. ഇന്ത്യക്കാരും റഷ്യക്കാരും ചേർന്ന് അമ്പത് പേരുണ്ടാക്കും.
ഐസിട്ട ബക്കറ്റിൽ ഷാംപെയ്ൻ, ബിയർ കുപ്പികൾക്കൊപ്പം തണുത്തു വിറച്ചു നുര നിലച്ച് കാത്തിരുന്നു അതിഥികൾക്കായി .
വിശിഷ്ട മദ്യങ്ങളുടെ ഒരു നിര തന്നെ കൗണ്ടറിൽ സജ്ജീകരിച്ചു.
ടോസ്റ്റ് ചെയ്ത ഫ്രഞ്ച് ബ്രഡ് മുറിച്ച് വെണ്ണയും കവിയാറും പുരട്ടി ഒന്നു കടിച്ചിട്ട് ഇവാൻ ഗ്രോമിക്കോവ് പറഞ്ഞു
". വെളുത്ത എള്ളിന്റെ തരികൾ ചേർത്ത ഈ ബ്രഡ് ഒന്നാന്തരം . കവിയാറിന് പുതുമണവാളനെ കിട്ടിയപോലെ ."
ഇവാൻ, സാഷയെ നോക്കി കണ്ണിറുക്കി ഒരു സിബ് വോഡ്ക നുണഞ്ഞു.
താപനിലയത്തിലെ റഷ്യൻ എൻജനീയർമാരുടെ ദ്വിഭാഷിയാണ് അലക്സാന്ദ്ര. ജോലി സംബന്ധമായ അടുപ്പം മാത്രം അവരോട് വെച്ചുപുലർത്തി. അവധി ദിവസങ്ങളിൽ അവൾ ഗ്രാമങ്ങളിലും നഗരങ്ങളിലും ചുറ്റി നടന്നു. ഏകദേശം അഞ്ചര അടി ഉയരം, നീളമുള്ള ചുരുണ്ട ചെമ്പൻ മുടി, നീലക്കണ്ണുകൾ മിക്കപ്പോഴും നീല ജീൻസും വെള്ള ടീഷർട്ടുമിട്ട് പ്രഭ്വിയുടെ കുലീന ഭാവങ്ങളോടെ നടന്നടുത്തു വരുന്ന സാഷയെ ഒന്ന് പുൽകാൻ കൊതിക്കാത്ത പുരുഷ ഹൃദയമുണ്ടാകില്ല!
സാഷ* തങ്ങളെ തൊട്ടു തലോടി ഗസ്റ്റ് ഹൗസിൽ വരുമ്പോൾ ഞാനിനിയും കാലം തെറ്റി പൂക്കളെ പ്രസവിക്കുമെന്ന് റെഡ് റോസ് പിങ്ക് റോസ് ചെടികളോടും , പിങ്ക് റോസ് ചെടികൾ നിശാഗന്ധിയോടും പറയും. വെയിലു കായാൻ ചിലപ്പോൾ ഗസ്റ്റ് ഹൗസിനകത്തു നിന്നും പുറത്തേക്ക് വന്ന അഗ്ലോണിമയും പറഞ്ഞു
ഞങ്ങൾക്ക് പൂക്കാനാവില്ലല്ലോ! പൂക്കളെ പ്രസവിക്കാത്ത ജന്മമാ ഞങ്ങൾക് !
" വരൂ , ഈ സോസേജ് സാഷ റഷ്യയിൽ നിന്ന് കൊണ്ടുവന്നതാ. രുചിക്ക് ". ഗ്ലാസ്സിലൊഴിച്ച വോഡ്ക നീട്ടി അകലെ മാറി നിന്ന ജോഷ്വയെ ഇവാൻ കൈകാട്ടി. ജോഷ്വയാണ് ഗസ്റ്റ് ഹസ് കീപ്പർ. സാഷയെ മലയാളം പറയുവാൻ കുറെ സഹായിച്ചു ജോഷ്വ .
സാഷ വിതുമ്പി , അമ്മയുടെ ഓർമ്മ അവളെ സെന്റ് പീറ്റേഴ്സ് ബർഗിലെ തന്റെ വസതിയിലേക് കൂട്ടി കൊണ്ടുപോയി.
വാർദ്ധ്യക്യത്തിലേക്ക് പ്രവേശിക്കുന്ന, ഒരു പേക്ഷ വിധവയായ അമ്മ . അച്ഛൻ ഡോക്ടറായിരുന്നു. ഭരണ വിരുദ്ധ നിലപാട് സ്വീകരിച്ചു എന്ന് കള്ള കുറ്റം ചുമത്തി ജയിലിലാക്കി. ഇന്നുവരെ ഒരറിവുമില്ല. അവർ തോക്കിനിരയാക്കി എന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ട്
ജന്മദിനപാർട്ടി അവസാനിക്കാറായി. ജോഷ്വ പതിയെ അലക്സാണ്ട്രയുടെ അടുത്തെത്തി പറഞ്ഞു
" സാഷ, നീ എന്നെ കൂടി റഷ്യയിൽ കൊണ്ടുപോകാമോ "
എടാ മണ്ടാ, അവിടെ ചെന്ന് നീ എന്തെടുക്കും? നിനക്ക് സ്പോൺസർ ആരുണ്ട്.
സൈബീരിയയിൽ പോകാമോ?
പണ്ട് തടവുകാരെ നടത്തിക്കൊണ്ടാണ് പോയിരുന്നത്. മൂന്ന് കൊല്ലത്തോളമെടുക്കും നടന്നെത്താൻ. ഭൂരിഭാഗവും വഴിയിൽ മരിച്ചുവീഴും.
ജോഷ്വയുടെ കണ്ണുകളിൽ നിരാശയുടെ ഇരുട്ടു കയറി മൂടി.

ജോഷ്വയുടെ കുടുംബം വലിയ ദാരിദ്രത്തിലാണെന്ന് അവൾക്കറിയാം.
"നോക്കട്ടെ "
അലക്സാന്ദ്ര അവനെ ആശ്വസിപ്പിച്ചു. രണ്ട് വയസ്സ് ഇളപ്പക്കാരനായ , ഓമനത്വം തുളുമ്പുന്ന മുഖഭംഗിയുള്ള ജോഷ്വയെ അവൾക്ക് ഇഷ്ടമായിരുന്നു.
ഉദ്ഘാടനം കഴിഞ്ഞാൽ രണ്ടു മാസത്തിനുള്ളിൽ റഷ്യക്കാൻ പോകും.
തിരുവനന്തപുരത്തെ റഷ്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ പലപ്പോഴും അലക്സാന്ദ്രയെ സന്ദർശിക്കും. സോവിയറ്റ് ലാന്റ് മാസികകൾ അവർ കൊണ്ടുവരും
പാർട്ടി വൃത്തങ്ങളിൽ സുപരിചിതയായ അലക്സാന്ദ്ര അവരുടെ സമ്മേളനങ്ങളിൽ പ്രത്യേക ക്ഷണിതാവായി.
ടൗൺ മണ്ഡലം സമ്മേളനത്തിൽ അലക്സാന്ദ്ര പ്രസംഗിച്ചത് വലിയ വാർത്തയായി.
" വീടിന്റെ പൂമുഖത്ത് കുഴികുത്തി ഇലയിട്ട് അതിൽ ഒഴിച്ച പഴങ്കഞ്ഞി കുടിച്ച കർഷകതൊഴിലാളികളെ കൗതുകത്തോടെ നോക്കി നിന്ന ബാല്യക്കാർ വളർന്ന് വലുതായി ബൂർഷ്വാ പാർട്ടികളിൽ ചേക്കേറിയിട്ടുണ്ടാകും. ഈ പാർട്ടി അദ്ധ്യാനിക്കുന്നവരുടെ സംഘടനയാണ്.
വിപ്ലവ റഷ്യയുടെ അഭിവാദ്യങ്ങൾ "
സദസ്സ് ഒന്നടങ്കം ഹർഷാരവം മുഴക്കി.
അദ്ധ്യക്ഷനെ വന്ദിച്ച് സാഷ വേദി വിട്ടു.
മണ്ഡലം സെക്രട്ടറി സഖാവ് സോമൻ സാഷയെ അനുഗമിച്ചു. വാഹനത്തിൽ കയറുന്നതിന് മുമ്പ് സ. സോമനെ അവർ ആശ്ലേഷണം ചെയ്തു.
അലക്സാൻന്ദ്രയുടെ ഇടത് മുല തന്റെ മാറിൽ ചേർന്നപ്പോൾ ഒരു നിശ്വാസം അവനിൽ നിന്നും അറിയാതെ പുറപ്പെട്ടു.
സിരകളെ ചൂടു പിടിപ്പിച്ച് അവൻ വിസർജ്ജിച്ച 'പ്രീ കം ' അണ്ടർ വിയറിൽ പറ്റിപ്പിടിച്ചു.
സോമൻ അടിച്ച പട്ടയുടേയും പെർഫ്യൂമിന്റേയും ദുർഗന്ധം സാഷയെ വിമ്മിഷ്ടപ്പെടുത്തി.
" ലാൽ സലാം സോം " കാറിലിരുന്ന് സാഷ കൈ വീശി .
ക്യാൻഡിഡേറ്റ് മെമ്പറായ കമലമ്മയുടെ ഉറച്ച അംഗങ്ങളെ തഴുകി സ്വപ്നത്തിൽ സുഖിച്ച സഖാവ് സോമൻ അലക്സാൻന്ദ്രയെ മോഹിച്ചെങ്കിലും സ്വപ്നം അവഗണിച്ചു.
ഉപരാഷ്ട്രപതി താപനിലയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം മുഖ്യമന്ത്രി കരുണാകരൻ ഇംഗ്ലീഷിൽ പ്രസംഗിച്ചത് അലക്സാൻന്ദ്രയെ ഞെട്ടിച്ചു. മനസ്സിലാക്കുന്ന രീതിയിൽ ലളിതവും മനോഹരമായ ഇംഗ്ലീഷ് !
സാന്ദ്ര ഒഴിച്ച് മറ്റ് റഷ്യക്കാർക്കൊന്നും മുഖ്യമന്ത്രിയുടെ പ്രസംഗം മനസ്സിലായില്ല.
സാഷാ ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ? ജോഷ്വ
" എന്നെ വിവാഹം കഴിച്ചതായി രേഖ ഉണ്ടാക്കിയാൻ നീയും റഷ്യൻ പൗരനാകും. പറ്റുമോ ?"
നിനക്കു വേണ്ടി ആരോ പറഞ്ഞു വെച്ച കഴിഞ്ഞ ജന്മത്തിലെ ഭാഗ്യമെന്നു കരുതിയാൽ മതി.
കാര്യങ്ങൾ ഭംഗിയായി കലാശിച്ചാൽ കുടുംബത്തിലുള്ളവരേയും നിനക്ക് റഷ്യയിൽ കൊണ്ടുപോകാം.
ഭർത്താവ് കടലാസ്സിൽ മാത്രം. എന്റെ കിടപ്പറ പങ്കിടാനുള്ള ഒരിക്കലും സഫലമായാത്ത ആഗ്രഹം മനസ്സിൽ കൊണ്ടു നടക്കരുത്..
സമ്മതമാണോ?
അലക്സാൻന്ദ്ര ജോഷ്വയോട് റഷ്യയിൽ പോകാനുള്ള എളുപ്പ വഴി പറഞ്ഞു മനസ്സിലാക്കി.
സെന്റ് പീറ്റേഴ്‌സ്ബർഗ് ലെ
അ ലാ റസ്സൈ restaurant ന് സമീപത്തായി നിനക്കു വേണ്ടി ഒരു റെസ്റ്റോറന്റ് സംഘടിപ്പിച്ചു തരാം. ഇവാൻ ഗ്രോമിക്കോവ് പാർട്ടിയുമായി ബന്ധപ്പെട്ട് ചെയ്തു തരും.
പിറ്റെദിവസം രാവിലെ സമ്മതമാണെന്നറിയിച്ച് ജോഷ്വ കൈകൾ കൂപ്പിതൊഴുതു.
"പുട്ട് ,കടല , പപ്പടം
മുളം പുട്ടുകുറ്റിയിൽ ചിക്കൻ ബിരിയാണിയും
ബീഫ് സ്ട്രോഗനോഫ്** ബിരിയാണിയും.
ഫിഷ് മോളി
അത്രയും മതി. "
മെനു സാഷ തന്നെ നിർദ്ദേശിച്ചു.
" മസാല ദോശ കൂടി ? " ജോഷ്യ
തണുപ്പ് കാലത്ത് മാവ് പുളിക്കില്ല.
ദോശ ഒരിക്കലും മൊരിഞ്ഞു കിട്ടില്ല, സാഷ അവനെ പറഞ്ഞ് മനസ്സിലാക്കി
സാഷ ഒരു പേര് കണ്ടെത്തി.
റഷ്യയുടെ മനം കവർന്ന് ഒഴുകുന്ന കാമ യും ഇന്ത്യയുടെ ഭൂപടവും ചേർന്ന്
'കാമ ഇന്ത്യ ' .

"ജോഷ്വ ,
ലിയോ ടോൾസ്റ്റോയി, കലാമണ്ഡലം രാമൻകുട്ടി, വാരണാസിയുടെ ചെണ്ട, ആറന്മുള വള്ളംകളി, ശ്രീ നാരായണ ഗുരു, മഹാത്മാ ഗാന്ധി, നെൽസൺ മണ്ടേല , പിന്നെ കുരുമുളകിന്റെ ചിത്രങ്ങളും
വാതലിൽ മലയാളി പെൺകുട്ടിയുടെ ഭരതനാട്യ ചിത്രവും വേണം.
ചുരുങ്ങിയ മാസങ്ങൾ കൊണ്ട് കാമ ഇന്ത്യയുടെ പെരുമ കാമയിലും വോൾഗയിലും കൂടി ഒഴുകി പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഗോത്രങ്ങളിലും പേരെടുത്തു.
നഗരത്തിൽ പുതിയ കടകൾ തുറന്നു . കാമ ഇന്ത്യ യുടെ മൂന്നാം വാർഷികത്തിന്റെ തലേ ദിവസം അലക്സാന്ദ്ര ജോഷ്വയെ വിളിച്ചു.

"ജോഷ്വ ഞാൻ ദൽഹിയിലെ റഷ്യൻ എംബസ്സിയിൽ ജോലിക്ക് പോകുന്നു . ഒപ്പിട്, നമ്മുടെ പേപ്പറിലെ കരാർ ഉഭയ സമ്മതപ്രകാരം റദ്ദു ചെയ്യണം. "
ജോഷ്വ സങ്കടത്തോടെ സമ്മതമറിയിച്ചു.

" സാഷ, പേപ്പറിൽ കഴിഞ്ഞ 3 വർഷമായി ഞാൻ നിന്റെ ഭർത്താവാണ്. നിന്നെ ഒന്ന് സ്പർശിച്ചിട്ടു പോലുമില്ല ഞാൻ "
അവൻ സാഷയോട് ചേർന്ന് നിന്നു.
ഞാനീ തങ്കക്കുടത്തിന്റെ അരക്കെട്ടിൽ ഒന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചോട്ടെ.
വിക്കി വിക്കി അവൻ പറഞ്ഞവസാനിപ്പിച്ചു

കാക്കോയി?***
സാഷ ഭയങ്കര ദേഷ്യത്തിൽ പ്രതികരിച്ചു.
അവളുടെ കണ്ണുകളിൽ കൂടി തിളച്ചുമറിയുന്ന ലാവ ഒഴുകി. ഒഴുകി ജോഷ്വയെ ദഹിപ്പിച്ചു
പിന്നെ അവൾ ശാന്തയായി. അവളുടെ ചുണ്ടുകളിൽ ചെറു മന്ദഹാസം വിടർന്നു.
ഇലകളിൽ വീണ് ഘനീഭവിച്ച മഞ്ഞ് സാന്ദ്രമായി ഒലിച്ചിറങ്ങി.
അലക്സാൻട്രിയ ജോഷ്വയെ കെട്ടിപിടിച്ചു പുറത്ത് തലോടി
" ജോഷ്വാ, ജോഷ്വാ ഞാനൊരു
ട്രാൻസ് ജെൻഡർ ആണ് "
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
* റഷ്യയിലെ ഒരു നദി
** റഷ്യൻ ആഹാരം
*** എന്ത് ?

പങ്കിട്ടു

NEW REALESED