Dr. Sadhguru Krishnananda books and stories free download online pdf in Malayalam

ഡോ. സദ്ഗുരു കൃഷ്ണാനന്ദ

ഡോ. സദ്ഗുരു കൃഷ്ണാനന്ദ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
കഥ
രചന: ശശി കുറുപ്പ്
*********************************

"ശ്യാമം, പ്രിയ ശ്യാം."
എമിഗ്രേഷൻ ഗേറ്റിന് മുമ്പിൽ അയാളെ ചേർത്തുപിടിച്ച്
സാറാ വാക്കർ കവിളിൽ ചുംബിച്ചു.
ഒരുവിധം പിടിച്ചുവെച്ച ധൈര്യം ചോർന്ന് അവർ വിതുമ്പി.
സാറയുടെ രണ്ടു കൈകളും ഹൃദയത്തോടടുപ്പിച്ച് ശ്യാം ഗദ്ഗദകണ്ഠനായി ഉച്ചരിച്ചത് ബഹിർഗമിച്ചില്ല.

വിശ്വപ്രശസ്ത ആർക്കിടെക്റ്റ് ചാൾസ് കൊറിയ വിഭാവനം ചെയ്ത കോവളം അശോക് ബീച്ച് റിസോർട്ടിന് താഴെ കിലോമീറ്ററുകൾ നീണ്ട മണൽ മൈതാനം. ഏറ്റവും മികച്ച ബീച്ച് എന്ന് നാഷണൽ ജിയോഗ്രാഫിക് മാഗസിൻ അടയാളപ്പെടുത്തിയതോടെ ചൊവ്വാദോഷം മാറി കോവളം സഞ്ചാരികൾക്കായി കാത്തിരിക്കുന്നു.
.
നവദമ്പതികൾ സാറ വാക്കറും ഡോക്ടർ കൃഷണൻ നമ്പൂതിരിപ്പാടും റിസോർട്ടിൽ ആദ്യമായി വരുമ്പോൾ , ഫുഡ് ആൻഡ് ബിവറേജ് മാനേജർ ആയിരുന്നു (F&B Manager) ശ്യാം.
" ഗ്രോവ് റസ്സ്റ്റോറൻ്റ് " ലെ മസാല ദോശയും ഇഡ്ഡലിയും ഉഴുന്ന് വടയും സാമ്പാറും ഇത്ര സ്വാദിഷ്ടമായി കാംഡണിലെ മദ്രാസ് കഫേ യിൽ കിട്ടില്ല. സാറ പറഞ്ഞപ്പോൾ ഡോ. നമ്പൂതിരിയും തലകുലുക്കി.

രണ്ടു പേരും സസ്യഭുക്കുകൾ എന്നറിഞ്ഞത് ശ്യാമിന് വിശ്വസിക്കാനായില്ല.

കാംഡൻ നഗരത്തോട് ചേർന്ന മനോഹരമായ ഫിറ്റ്സ് റോഡിൽ ആയിരുന്നു Dr. കൃഷ്ണയുടെ ക്ലെനിക്ക്.
The Sherlock Holmes Museum, London Zoo, വിശാലമായ Regent's Park, 4 മില്യൻ പൗണ്ട് വിലമതിക്കുന്ന ഇന്ത്യയുടെ സ്വന്തം Dr. അംബേദ്കർ House ഒക്കെയാൽ പ്രസിദ്ധമാണ് കാംഡൻ.

പ്രശസ്ത ഓർത്തോ സർജൻ ആയി ഡോ. കൃഷ്ണ വളരെ പെട്ടെന്ന് അറിയപ്പെട്ടു.

ഫിറ്റ്സ് റോഡ് അവസാനിക്കുന്നത് വാക്കർ ബംഗ്ലാവിൻ്റെ ഗേറ്റിലാണ്. അന്തരിച്ച സർ. ജയിംസ് വാക്കറുടെ ഏക മകൾ സാറാ വാക്കർ ആണ് ബംഗ്ലാവിൻ്റെയും വലിയ ഭൂസ്വത്തിൻ്റെയും അവകാശി.

നിറയെ കായ്ച്ചു നിലക്കുന്ന . ആപ്പിൾ, മുന്തിരി, plums, pear, മരങ്ങൾക്കിടയിൽ strawbury ഉം.
പൂന്തോട്ട പരിചാരകർ അനുസരണയോടെ വളർത്തുന്ന ചെടികൾ ബംഗ്ലാവിൻ്റെ തിരുമുറ്റത്ത് പൂത്തുലഞ്ഞു നിലക്കുന്നു.

നിറയെ ഫലങ്ങങ്ങളാൽ വിനയാതീതരായി ചാഞ്ഞു നില്ക്കുന്ന ശിഖരങ്ങളിൽ നിന്ന് പൊടുന്നനെ പക്ഷികൾ എന്തോ അത്യാഹിതം സംഭവിച്ചത് കേട്ട് ചിറകിട്ടടിച്ച് പറന്നു.

പൂന്തോട്ടത്തിലെ ഒരു കിലോമീറ്റർ വൃത്താകാര വഴിയിൽ പ്രഭാത സവാരി നടത്തുമ്പോൾ മറിഞ്ഞു വീണ് സാറാ വാക്കറുടെ തോൾ തെറ്റി.

ഡോ. കൃഷ്ണൻ നമ്പൂതിരിയാണ് ചികിത്സിച്ച് ഭേദമാക്കിയത്.

X Ray പരിശോധിച്ച് അദ്ദേഹം അവരെ സർജറി ടേബിളിൽ കിടത്തി. മാറു മറച്ച തുണി മാറ്റിയ
നേഴ്സ് , സാറയോട് പുഞ്ചിരിച്ച് വർത്തമാനം പറയുന്നതിനിടയിൽ
" ക്ലിക് " എന്നൊരു ശബ്ദം കേട്ടു. ഡോ. കൃഷ്ണ തെന്നിമാറിയ കൈക്കുഴ പിടിച്ചിട്ടു.

ഒരു മാസം കഴിഞ്ഞ് കെട്ടിവെച്ച കൈ അഴിക്കാനായി അവർ വീണ്ടും ക്ലെനിക്കിലെത്തി.

ബാൻ്റേജ് അഴിച്ച് ഡോക്ടർ അവരുടെ അടുത്തു ചെന്നു . "വലിയ ബലമുള്ള ജോലികൾ ഒന്നും ഈ കൈ കൊണ്ട് ചെയ്യരുരുത് "
അദ്ദേഹം അവരുടെ കവിളിൽ തലോടി, പൊയ്ക്കോളാൻ അനുമതി നൽകി.

സാറയുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ഡോ. കൃഷ്ണൻ്റെ ചുണ്ടുകളിലേക്ക് അവൾ പകർന്നു.
കൃഷ്ണൻ ഡോക്ടർ സ്തംബ്ദനായി.

ചില ചികിത്സകൾ വേർപെടുത്താനാവാത്ത പുതിയ ബന്ധങ്ങളായി രൂപാന്തരപ്പെടും.

ഒഴിവുള്ള സമയം ക്ഷണം സ്വീകരിച്ചു ഉച്ചഭക്ഷത്തിനായെത്തിയ ഡോ. കൃഷ്ണയെ ബംഗ്ലാവിനകം അവർ കാട്ടിക്കൊടുത്തു.
തേക്കിൻ ഫർണീച്ചറിൽ കാഷ്ഠശില്പികൾ * രചിച്ച കമനീയ കാവ്യങ്ങൾ കൃഷ്ണയെ നോക്കി പൂർവകാല ജന്മങ്ങളിലെ ബന്ധങ്ങൾ ഓർത്ത് നെടുവീർപ്പിട്ടു.
" പണ്ടെങ്ങോ കേരളത്തിൽ നിന്ന് കൊണ്ടുവന്ന ടീക്ക് വുഡ്സ് "
സാറ കൃഷ്ണയോട്
പറഞ്ഞു

"എനിക്ക് കേരളത്തിൽ ദീർഘനാൾ താമസിക്കാൻ ആഗ്രഹമുണ്ട്. "

സാറ അവസാനമെത്തുമ്പോൾ ശ്യാം ഡെപ്യൂട്ടി ജനറൽ മാനേജർ .
" ഡോ കൃഷ്ണൻ വന്നില്ലാ "
പൊരുത്തക്കേടുകളുടെ കഥകൾ പറയുമ്പോഴും കൃഷ്ണയെ അവർ കുറ്റപ്പെടുത്തിയില്ല.
ഡോ. കൃഷ്ണൻ ഒരു ബ്രാഹ്മണനും സമ്പൂർണ്ണ സസ്യഭുക്കും, പൈതൃകങ്ങളെ കഴിവതും തള്ളി പറയാത്ത ആളെന്നും മനസ്സിലാക്കി പരസ്പരം സംസാരിച്ച് സംസ്ക്കാരങ്ങളുടെ വ്യത്യസ്ഥത അംഗീകരിച്ച് ഒരുമിച്ചതാണ്.

കൃഷ്ണ നിലവിളക്ക് കൊളുത്തി എന്നും പ്രഭാതത്തിൽ
ധ്യാനിക്കും.

Om vishvam Vishnu r vashatkaro
Bhootha bhavya bhavath Prabhu
ഓം വിശ്വം വിഷ്ണൂർ വഷട് കാരോ
ഭൂതഭവ്യ ഭവത് പ്രഭു:

ഇംഗ്ലണ്ടിൽ വേദങ്ങൾക്കും, ഉപനിഷത്തുകൾക്ക് സമാനമായ കാവ്യങ്ങളില്ല, ശ്യാം.
എന്നാൽ വേദോപനിഷത്തുകൾ കൊണ്ട് ഇന്ത്യ കാലാകാലങ്ങൾ എന്ത് നേടി? പട്ടിണി മാറിയോ?
80% ജനങ്ങൾ ദരിദ്രരല്ലേ? അവരുടെ ഇടയിൽ വേദങ്ങൾ അറിയുന്നവർ എത്ര പേരുണ്ട്?

റെസ്റ്റ് റൂമിലെ ചെയ്തികൾ ...
വിവരിക്കുക വയ്യ !
ശൗചം കൈ കൊണ്ട് നടത്തും.
ആ കൈകൾ കൊണ്ട് എൻ്റെ ശരീരത്തിൽ സ്പർശിക്കുന്നത് അറപ്പുളവാക്കും.
" സാറാ, പകരം ടിഷ്യു പേപ്പർ കൊണ്ട് നിങ്ങൾ കർമ്മം നിർവഹിച്ച് പുരുഷനെ സമീപിക്കുമ്പോൾ അതേ വിമുഖത അയാൾക്കും തോന്നില്ലേ? ശ്യാം ചോദിച്ചു. '
ശരീരത്തോടുള്ള കാമം വേഗം അസ്തമിക്കും. ഞങ്ങൾ ഒരുമിച്ച് ആഹാരം കഴിക്കും. ധാരാളം തമാശ്ശകൾ പങ്കിടും. സുഹൃത്തുക്കളുടെ ഭവനങ്ങൾ സന്ദർശിക്കും. പ്രത്യേക മുറികളിൽ കിടന്നുറങ്ങും.
ഉള്ളിൻ്റെ ഉള്ളിൽ കുറഞ്ഞുവന്ന സ്നേഹം 5 വർഷത്തെ പൊരുത്തക്കേടുകളിലൂടെ വിരാമ ദശയിലെത്തി. ഞങ്ങൾ വേർപിരിഞ്ഞു.
രണ്ട് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ ദാമ്പത്യബന്ധങ്ങൾ ദൃഢമാകാൻ കടമ്പൾ ഏറെയാണ്.
ഡോ. കൃഷ്ണൻ നമ്പൂതിരി പ്രാക്ടീസും, ഇംഗ്ലണ്ടും എന്നന്നേക്കുമായി ഉപേക്ഷിച്ച് ഇന്ത്യയിൽ എത്തി.
പിന്നീട് സന്യാസം സ്വീകരിച്ചു.
തിരുനക്കര ക്ഷേത്ര മൈതാനിയിൽ സദ്ഗുരു കൃഷ്ണാനന്ദയുടെ ഗീതാ പ്രഭാഷണം കേട്ടപ്പോഴും ശ്യാമിന് ഡോ. കൃഷ്ണൻ നമ്പൂതിരിയെ തിരിച്ചറിയാനായില്ല.

എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ് സാറാ വാക്കർ ഒരിക്കൽ കൂടി കൈ വീശി യാത്ര പറഞ്ഞു.
🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀
* ആശാരിമാർ
പങ്കിട്ടു

NEW REALESED