ജെന്നി - 1

  • 6.3k
  • 2
  • 2.9k

വണ്ടികളുടെ ചീറി പാച്ചലുകളും തുടർച്ചയായിയുള്ള ഹോണടികളും കേട്ടാണ് ജെന്നി അന്ന് ഉണർന്നത്. "അമ്മേ ഇതാ ഞാൻ പറഞ്ഞത് നമുക്ക് ഈ വീട്ടിൽ നിന്ന് മാറാമെന്ന് എന്തൊരു ശബ്ദമായിത് മനുഷ്യന് മര്യാദയ്ക്ക് ഉറങ്ങാൻ പറ്റുന്നില്ല!!..""ആ മഹാറാണി എണീറ്റോ?  എപ്പോ നോക്കിയാലും ഈ വീടിനെ കുറ്റം പറഞ്ഞു എങ്ങനെയെങ്കിലും ഈ വീട് മാറാനാ നിന്റെ ഉദ്ദേശം എന്ന് എനിക്കറിയാം! ഇന്നലെ എന്തായിരുന്നു നീ പറഞ്ഞ പട്ടി കുരക്കുന്ന ശബ്ദം കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല ഇന്ന് വണ്ടികളുടെ ശബ്ദം കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല എന്തുവാടി..?!പോയി പല്ല് തേക്ക്