SEE YOU SOON - 2

  • 375
  • 144

വലിയൊരപകടത്തിൽ നിന്ന് ഭാഗ്യംകൊണ്ടു മാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കാൻ ഗൗരിക്ക് കുറച്ചധികം സമയം വേണ്ടിവന്നു.പേഷ്യൻ്റിന് ബോധം വന്ന വിവരം ഡോക്ടർ റാം വിളിച്ചറിയിച്ചതനുസരിച്ച് CI വിജയ് ഹോസ്പിറ്റലിലെത്തി.ചെയറിൽ ഗൗരിക്കഭിമുഖമായി ഇരുന്നുകൊണ്ട് അദ്ദേഹം സംസാരത്തിന് തുടക്കമിട്ടു."Gouri, How Do You Feeling Now"??"Iam Feeling Better Sir""ഗൗരിക്ക് എങ്ങനെയാണ് ആക്സിഡൻ്റ് സംഭവിച്ചത്??, "അതൊക്കെ ഓർത്തെടുക്കാൻ കഴിയുന്നുണ്ടോ"??ഒരു ദീർഘനിശ്വസത്തിനു ശേഷം അവൾ പറഞ്ഞുതുടങ്ങി."ഞാൻ വൈക്കം സിറ്റിയിൽ എത്തി വളരെ കുറച്ച് സമയത്തിനുള്ളിലാണ് അപകടം നടന്നത്". "വർക്കിൻ്റെ ആവശ്യത്തിന് ഒരു കോൾ അറ്റൻഡ് ചെയ്യുമ്പോൾ പെട്ടെന്ന് എന്തോ വന്ന് കാറിലിടിച്ചു". "അതിൻ്റെ ഷോക്കിൽ കാർ ഒന്ന് വട്ടം തിരിഞ്ഞു". "ഗ്ലാസ്സ് ദേഹത്തേക്ക് വീഴുന്നത് കണ്ട് രക്ഷപ്പെടാൻ വേണ്ടി ഞാൻ പുറത്തേക്കെടുത്തു ചാടി". "എന്തോ ഒന്നിൽ തലയിടിച്ച് വേദനിച്ചതേ എനിക്കോർമയൊള്ളൂ"."ഇടിക്കാൻ വന്ന വണ്ടിയോ മറ്റെന്തെങ്കിലും ഓർക്കാൻ കഴിയുന്നുണ്ടോ"??പെട്ടെന്ന് ഗൗരിയുടെ മുഖം തെളിഞ്ഞു. പക്ഷേ അടുത്ത നിമിഷം ആധിയോടെ മുഖം ചുളിച്ച് അവൾ പറഞ്ഞു."ഞാനപ്പോൾ കോളിലായിരുന്നല്ലോ സർ, അതുകൊണ്ട്