SEE YOU SOON - 3

  • 2.3k
  • 942

ആ വാർത്ത വായിച്ചതിനുശേഷം അന്ന തീർത്തും അസ്വസ്ഥയായിരുന്നു. ഉടനെ തന്നെ ഹോസ്പിറ്റലിൽ വിളിച്ച് ഗൗരിയുടെ വിവരങ്ങൾ തിരക്കണമെന്നവൾക്ക് തോന്നി.സിസ്റ്റർ മിനിക്ക് ഡയൽ ചെയ്യുമ്പോൾ അവളാകെ വിറക്കുന്നുണ്ടായിരുന്നു."ഹലോ""ഹലോ മാഡം""മിനീ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം അറിയാനുണ്ട്, അതാ ഞാൻ തിരക്കിട്ട് നിങ്ങളെ വിളിച്ചേ""പറഞ്ഞോളൂ മാഡം""ആ ആക്സിഡൻ്റ് കേസ് നിങ്ങൾ ഓർക്കുന്നില്ലേ, ഗൗരിയുടെ"???"ങാ, അതെങ്ങനെ മറക്കാനാ മാഡം, ഒരു പുലിവാല് പിടിച്ച കേസായിരുന്നു""അവരുടെ കാര്യങ്ങളൊന്ന് അറിയണമായിരുന്നു, I mean ഗൗരിയോ ഗൗരീടെ റിലേറ്റീവ്സോ ഡിസ്ചാർജിനു ശേഷം ഹോസ്പിറ്റലിൽ വന്നിരുന്നോ"??"അത്..... ങാ, കഴിഞ്ഞയാഴ്ച്ച അവരുടെ മെഡിക്കൽ റിപ്പോർട്ട് വാങ്ങാൻ അവരുടെ അമ്മാവൻ്റെ മകളും ഹസ്ബൻഡും വന്നിരുന്നു"."ഓ..., അപ്പൊ ഗൗരി വന്നിരുന്നില്ലല്ലേ"??" ഇല്ല മാഡം, എന്താ കാര്യം"??"ഒന്നുമില്ല, ഞാൻ ചുമ്മാ അവരുടെ കാര്യം അറിയാൻ വിളിച്ചതാ"ഫോൺ വെച്ച ശേഷം അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് താഴേക്ക് ചെന്നു.ലിവിംഗ് റൂമിൽ മമ്മയും റോണിയും ഇരിപ്പുണ്ടായിരുന്നു."റോണി, നീ നാളെ ഫ്രീയാണോ"??എന്താ കാര്യമെന്ന മട്ടിൽ റോണി പുരികം ഉയർത്തി."നാളെ എൻ്റെ