ജെന്നി - 3

  • 1.8k
  • 1
  • 840

ജെന്നി part -3-----------------------(ഈ part വായിക്കുന്നതിന് മുൻപ് ഈ കഥയുടെ മറ്റു part കൾ - നിങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക !)----------------------ജെന്നിയുടെ അലറി വിളി കേട്ട് ജെസ്സിയും അവളുടെ അച്ഛനും ജെന്നി നോക്കുന്നിടത്തേക്ക് നോക്കി. സ്വയം മണ്ണെണ്ണ ഒഴിച്ച്ഇ ല്ലാതാകാൻ ശ്രമിക്കുന്ന തോമസിനെയും അതിൽ നിന്നും തോമസിനെ പിന്തിരിപ്പിക്കാൻ നോക്കുന്ന മേരിയേ യും- ആയിരുന്നു അവർ അവിടെ കണ്ടത്. "അപ്പേ ബ്രേക്ക്‌ ചവിട്ട്....!!"ജെന്നി അലറി വിളിച്ചു പറഞ്ഞു. ജെന്നിയുടെ അച്ഛൻ പെട്ടെന്ന് ബ്രേക്ക്‌ ചവിട്ടി. അച്ഛൻ വണ്ടി നിർത്താൻ കാത്തുന്നി ന്നെതെന്നോണം- ജെന്നി വണ്ടിയിൽ നിന്നും ഇറങ്ങി ഓടി. അപ്പോൾ ജെന്നിയുടെ കൂടെ ജെസിയും ഓടി ചെന്നു. ജെന്നിയുടെ അച്ഛൻ പെട്ടെന്ന് ചെന്ന് തോമസിനെ പിടിച്ചു വച്ചു അപ്പോൾഴേക്കും അത്രയും നേരം തോമസിനെ പിടിച്ചു വച്ചുകൊണ്ടിരുന്ന - മേരി തളർന്ന് അവശയായി നിലത്തോട്ട് വീണു.ജെന്നിയും ജെസിയും ചേർന്ന് മേരിയെ പൊക്കിയെടുത്ത് അവരുടെ വീട്ടുപടിക്കലിരുത്തി "എന്താ മേരി ഇത്... എന്തുപറ്റി..?!"ജെസ്സി നിരാശയോടെ ചോദിച്ചു പക്ഷെ, അതിനുത്തരമായി മേരി പൊട്ടികരയുക