കർമ്മം -ഹൊറർ സ്റ്റോറി - 4

  • 1.7k
  • 3
  • 654

ഈ മനയുടെ ഇപ്പോഴത്തെ അധിപനാണ് ചന്ദ്രമൗര്യൻ ഉത്രാളിക്കാവ് മനയോടും ഇവിടെയുള്ളവരോടും ഏറെ ശത്രുത വച്ചുപുലർത്തുന്ന ഒരാളാണ് ചന്ദ്ര മൗര്യൻ എന്ത് ക്രൂരത ചെയ്യുവാനും ഒരു മടിയുമില്ലാത്ത ഒരു ആസുരഭാവമാണ് ഇയാൾക്കുള്ളത്... ഇയാളെ സൂക്ഷിക്കണം ഇയാളുടെ കണ്ണിൽ പെട്ടാൽ അപകടം ഉറപ്പാണ്   വജ്രബാഹു പറഞ്ഞു നിർത്തി... പുലിയന്നൂർ കാവ് മനയെക്കുറിച്ച് കേട്ടിട്ടുണ്ട് എന്നാൽ നേരിട്ട് കണ്ടിട്ടില്ല... ചന്ദ്രമൗര്യന്റെ പേര് ആദ്യമായി കേൾക്കുകയാണ് വസുന്ധര അറിയിച്ചു... എന്നാൽ ഇനി അമാന്തിക്കേണ്ട നിങ്ങൾ ഇറങ്ങിക്കോളൂ വജ്രബാഹു പറഞ്ഞു... അപ്പോൾ അവിടുത്തെ ദക്ഷിണ !  ദക്ഷിണ ഞാൻ സ്വീകരിക്കാറില്ല നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ ഭഗവാന്റെ തിരുനടയിൽ വച്ചോളൂ... ശരി സ്വാമിജി ! പിന്നെ ഒരു കാര്യം കൂടിവജ്രബാഹു തിരിഞ്ഞു നിന്നു... ഇതാ ഇതു സ്വീകരിച്ചോളൂ വാഴ ഇലയിൽ ഭദ്രമായി പൊതിഞ്ഞ ശത്രുസംഹാരമന്ത്രം ഉരുക്കഴിച്ച് ജപിച്ചുകെട്ടിയ ചരടുകളാണിതിൽ ഇത് നാലെണ്ണം ഉണ്ട് നിങ്ങൾ ഓരോരുത്തരും ഭഗവാനെ ധ്യാനിച്ച ശേഷം വലതുകൈയിൽ ധരിച്ചോളൂ അതിനുശേഷം പുറപ്പെട്ടു കൊള്ളുക എല്ലാം പറഞ്ഞേൽപ്പിച്ചതിനു