ജെന്നി - 4

  • 239
  • 63

ജെന്നി part-4 ----------------------       (ഈ part വായിക്കുന്നതിന് മുൻപ് ഈ കഥയുടെ മറ്റു part കൾ - നിങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക...!)   താൻ കേട്ടത് സത്യമാണോ എന്ന് ഉൾകൊള്ളാൻ കഴിയാതെ ജെന്നി വീണ്ടും അവരുടെ സംഭാഷണങ്ങൾ കാതോർത്തു...   " നിങൾ സിറ്റി ഹോസ്പിറ്റലിലേക്ക് പോയാൽ മതി..."   "സാറേ അവിടെ ആണോ എൻ്റെ മോളേ..."   തോമസ് പറഞ്ഞുപുർത്തിയാക്കാൻ കഴിയാതെ നിന്നു...   "മിസ്റ്റർ തോമസ് അവിടെ എനിക്കറിയുന്ന ഡോക്ടറോട് ഞാൻ താങ്കളുടെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്... പെട്ടെന്ന് തന്നെ ബോഡി കൈപ്പറ്റാൻ നോക്ക്.. മനുഷ്യനെ മേനക്കെടുത്താൻ..!"   അതുവരെ അക്ഷമയോടെ അവരുടെ സംഭാഷണങ്ങൾ കേട്ടിരുന്ന ജെന്നി അത് കേട്ടപ്പോൾ തലകറങ്ങി വീണു... ജെന്നിയുടെ ആ അവസ്ഥ കണ്ടപ്പോൾ തോമാസ് പെട്ടെന്ന് കാൾ കട്ട് ചെയ്തു..ഇതൊക്കെ കണ്ട ജോസും ജെസ്സിയും മേരിയും ഓടി വന്ന് ജെന്നിയെ താങ്ങിപിടിച്ച് ഇരുത്തി മുഖത്ത് വെള്ളം തളിച്ചു.. പക്ഷെ