"ഞാനും ഗൗരിയും എംബിഎ കഴിഞ്ഞ് ഒരു സ്റ്റാർട്ടപ്പ് തുടങ്ങാനാലോചിക്കുന്ന സമയമായിരുന്നു അത്"."പതിവുപോലെയുള്ള ഒരു ദിവസം വൈകീട്ട് പെട്ടെന്ന് അച്ഛനൊരു കോൾ വന്നു"."ഞങൾ അപ്പോൾ ലിവിംഗ്റൂമിൽ അച്ഛനൊപ്പമുണ്ടായിരുന്നു""ഫോൺ ചെയ്യുന്നതിനിടയിൽ അച്ഛൻ്റെ മുഖത്ത് പരിഭ്രാന്തി നിറയുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു""ബാംഗ്ലൂരുള്ള ദീപു അങ്കിളും ദക്ഷാൻ്റിയും സീരിയസായി ഐസിയുവിലാണെന്ന് ഞങ്ങളോട് പറഞ്ഞ ശേഷം അച്ഛൻ വേഗം അങ്ങോട്ട് പോവാൻ റെഡി ആവാൻ പറഞ്ഞു""അമ്മയുടെ ഒരേയൊരു ബ്രദറാണ് ദീപു അങ്കിൾ"മനസ്സിലാവാത്ത മട്ടിലുള്ള അന്നയുടെ ഭാവം കണ്ട് നിത്യ പറഞ്ഞു."കോട്ടയത്ത് നിന്ന് ബാംഗ്ലൂരെത്താൻ കുറഞ്ഞത് 10 മണിക്കൂറെടുക്കുമെന്നുള്ളതുകൊണ്ട് ഞങ്ങൾ ട്രെയിനിൽ പോവേണ്ടെന്ന് വെച്ചു. ഫ്ലൈറ്റിൽ ബംഗ്ലൂരെത്തിയപ്പോഴേക്കും സമയം നാല് മണിക്കൂർ പിന്നിട്ട് 9:30 ആയിരുന്നു."യാത്രക്കിടയിൽ അച്ഛൻ തീർത്തും നിശബ്ദനായിരുന്നു""എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നെന്നോർത്ത് ഞാൻ ഭയപ്പെട്ടു"."ഞങ്ങൾ അഡ്രസ്സ് തേടിപ്പിടിച്ച് ഹോസ്പിറ്റലിലെത്തി ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ആൻ്റിയും അങ്കിളും.... മരിച്ചെന്ന്...."വാക്കുകൾ മുഴുമിപ്പിക്കാനാകാതെ നിത്യ ഒരു നിമിഷം നിശബ്ദയായി."ആൻ്റിയും അങ്കിളും സൂയിസൈഡ് ചെയ്തതാന്ന് പോസ്റ്റുമോർട്ടം കഴിഞ്ഞപ്പോൾ ഞങ്ങൾ ഉറപ്പിച്ചു""Sleeping Pills ഓവർഡോസ്