കർമ്മം -ഹൊറർ സ്റ്റോറി - 5

ഒന്നു പോടാ മാക്കനെ പുളുവടിക്കാതെ വസുന്ധരയും വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നു.... അമ്മയുടെയും മക്കളുടെയും കലപിലകേട്ട് വിശ്വനാഥൻ തലമറന്ന് ചിരിച്ചു... എന്റെ രണ്ടു മക്കളുടെയും കല്യാണംകഴിഞ്ഞ് അവരുടെ പിള്ളാരെയും ലാളിച്ച് എനിക്ക് ഒരു നൂറ്‌വയസ് വരെയെങ്കിലും ജീവിക്കണം അതുവരെയെങ്കിലും എനിക്ക് ആയുസ് തരണേ എന്റെ കൈലാസനാഥാ വസുന്ധര വീണ്ടും അങ്ങിനെ ഓരോന്ന് പുലമ്പികൊണ്ടിരുന്നു... നൂറ്റിഅമ്പതായാലോ അമ്മേ ത്രിവേണിയുടെ ചോദ്യം... ഒരുഅമ്പതും കൂടികൂട്ടി ഇരുനൂറാക്കാം അല്ലേ ചേച്ചി ത്രിശങ്കു ഇടയ്ക്ക് കയറി... ഓ .. ഈ പിള്ളേരുടെ ഒരു കാര്യം ചേച്ചിയും കൊള്ളാം അനിയനും കൊള്ളാം രണ്ടിനെയും ഒരു നുകത്തേൽ പൂട്ടാം രണ്ടും ഒന്നിനൊന്നു മെച്ചം... വസുന്ധര പറഞ്ഞത് കേട്ട് എല്ലാവരും നന്നായി തന്നെ ചിരിച്ചു... അങ്ങോട്ട് കരഞ്ഞുകൊണ്ടു പോയവർ ഇങ്ങോട്ട് ചിരിച്ചു കൊണ്ടുവരുന്നു... അതെ അതാണ് വജ്രബാഹുവെന്ന മഹാ മാന്ത്രികന്റെ മഹാ ശക്തി....!!!  പുലിയന്നൂർ കാവ് മനയും ഉത്രാളിക്കാവ് മനയും തമ്മിൽ ജന്മ ജന്മാന്തരങ്ങളായി മുഖ്യശത്രുതയിൽ ആണ് ഇതുവരെ കഴിഞ്ഞുപോന്നിട്ടുള്ളത്.... എന്നാൽ വജ്രബാഹുവിന്