കർമ്മം -ഹൊറർ സ്റ്റോറി - 7

  • 207

  ഇനി വണ്ടി എങ്ങും നിർത്തേണ്ട വീട്ടിലെത്തിയിട്ടു നിർത്തിയാൽ മതി വസുന്ധര ഓട്ടോ ഡ്രൈവറോട് പറഞ്ഞു... അതുകേട്ട് ഡ്രൈവർ തലയാട്ടിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.... ത്രിവേണിയുടെയും ത്രിശങ്കുവിന്റെയും പേടി ഇപ്പോഴും വിട്ടു മാറിയിട്ടില്ല ഇനിയും ഇതുപോലെ എന്തെങ്കിലുമൊക്കെ സംഭവിക്കുമോ എന്നായിരുന്നു അവരുടെ ഉത്കണ്ഠ..... വിശ്വനാഥനും നല്ല ഉൾഭയം ഉണ്ടായിരുന്നു മരണത്തിന്റെ കരങ്ങളിൽ നിന്നും തലനാരിഴക്കാണ് തങ്ങൾ രക്ഷപ്പെട്ടത്.... അതും ഏതോ അദൃശ്യ ശക്തിയുടെ പിൻബലം കൊണ്ട് എന്നാൽ ആ ശക്തി ഏതാണെന്ന് ഒട്ടും അങ്ങട് മനസിലാവണില്ല്യ.... എന്തായാലും വളരെ അത്ഭുതകരമായി തന്നെ എല്ലാവരും രക്ഷപ്പെട്ടു അതിന് വിശ്വനാഥൻ ഈശ്വരനോട് നന്ദി പറഞ്ഞു.... എപ്പോഴും ഈശ്വരൻ കൂടെ ഉണ്ടാകണമെന്നില്ല താൻ പാതി ദൈവം പാതി എന്നാണല്ലോ ചൊല്ല് ഇനി വീടെത്തിയാലേ ഒരു സമാധാനം ആകത്തുള്ളൂ.... വിശ്വനാഥൻ പേടിയോടെ  വസുന്ധരയെ വിളിച്ചു വസുന്ധരെ എനിക്കൊരു സംശയം നമ്മളെ ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്ന്... ഏയ് അത് നിങ്ങൾക്ക് വെറുതെ തോന്നുന്നതാ ഞാൻ ആരെയും കാണുന്നില്ല.... ഇത്