" ഏയ് ഇല്ല... ഞാൻ എന്തായാലും ഇന്ന് തന്നെ അങ്ങോട്ടേക്ക് വരാം... Within one week We'll fly to Banglore... "അവൻ ചിരിയോടെ പറഞ്ഞു. അവളിൽ നിറഞ്ഞത് പ്രതീക്ഷകൾ ആയിരുന്നു.ദേവു അവൻ വരാനായി കാത്ത് ഇരുന്നു. അവന്റെ ബുള്ളറ്റിന്റെ ശബ്ദം തന്റെ ചെവിയിൽ പതിഞ്ഞതും അവൾ പുറത്തേക്ക് ഓടി. ഗേറ്റ് കടന്ന് വരുന്ന അവനെ കണ്ട് അവളിലേ പ്രണയിനി ഉണർന്നു. തന്റെ ബുള്ളറ്റ് ഒരിടത്ത് നിർത്തി, മടക്കി ഉടുത്തിരുന്ന മുണ്ട് താഴേക്ക് ആക്കി ഒരു ചിരിയോടെ അവൻ അവൾക്ക് അരുകിലേക്ക് നടന്ന് വന്നു." ഹേയ് ഈർക്കിലി... എന്നെ കാത്ത് ഇരിക്കുവായിരുന്നു എന്ന് തോന്നുന്നു... "അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് അവൻ പറഞ്ഞു. അവളുടെ ശരീരം ആകെ തളരുന്നത് പോലെ അവൾക്ക് തോന്നി. അവന്റെ സ്പർശനം തളർത്തുന്ന തന്റെ പെൺ മനസ്സിനെ അവൾ ആദ്യമായി തിരിച്ചറിഞ്ഞു." മ്മ്... അകത്തേക്ക് വാ ഏട്ടാ... ഞാൻ അവരെ വിളിക്കാം... "അവൾ അവനെയും കൂട്ടി അകത്തേക്ക്