SEE YOU SOON - 6

"അതൊരു ഊമക്കത്തായത് കൊണ്ടുതന്നെ എനിക്ക് നല്ല പേടിയുണ്ടായിരുന്നു""പറഞ്ഞ പണം വരുന്ന രണ്ട് ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ കുടുംബത്തോടെ ഇല്ലാതാക്കുമെന്നൊക്കെ പറഞ്ഞുകൊണ്ടുള്ള ഒരു ഭീഷണിക്കത്തായിരുന്നു അത്""അതോടെ എനിക്ക് അച്ഛനെ ആരോ പണത്തിൻ്റെ പേരിൽ Haunt ചെയ്യുവാണെന്ന് മനസ്സിലായി""വീട്ടിലേക്ക് തിരിച്ചുപോയ ശേഷം ഞാൻ അനുഭവിച്ച ടെൻഷന് കയ്യും കണക്കുമില്ല""അച്ഛനോട് ഈ കാര്യം എങ്ങനെ ചോദിക്കും എന്നത് തന്നെയായിരുന്നു എൻ്റെ പ്രശ്നം""പിറ്റേന്ന് രണ്ടും കല്പിച്ച് ഞാൻ അച്ഛനോട് സംസാരിക്കാൻ ചെന്നു""അച്ഛനപ്പോൾ വീട്ടിലുണ്ടായിരുന്നില്ല, ഓഫീസ്റൂമിൽ ചെന്നപ്പോൾ പതിവിന് വിപരീതമായി അച്ഛൻ്റെ ഫയലുകളെല്ലാം വെടിപ്പിൽ ഒതുക്കിവെച്ചിരുന്നു""ഹാങ്ങറിൽ സാധാരണ ഉണ്ടാവാറുള്ള കോട്ടും ഷർട്ടും ഒന്നും കാണാനുണ്ടായിരുന്നില്ല""അമ്മയോട് ഒരു ഫ്രണ്ടിനെ കാണാനെന്ന് പറഞ്ഞ് ഇറങ്ങിയ ഞാൻ വൈകീട്ട് 4:00 വരെ അച്ഛനെ അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല""അപ്പോൾ അമ്മ അച്ഛനെ അന്വേഷിച്ചില്ലേ"??സോഫയിൽ നിവർന്നിരുന്നു കൊണ്ട് അന്ന ചോദിച്ചു."അച്ഛൻ തലേന്ന് തന്നെ അമ്മയോട് നാളെ രാവിലെ പോയാൽ എത്താൻ ലേറ്റ് ആവുമെന്ന് പറഞ്ഞിരുന്നു""അമ്മയോട് ഞാൻ അച്ഛനെ അന്വേഷിക്കുന്നതിൻ്റെ കാരണം പറയാൻ കഴിയില്ലല്ലോ എന്നാലോചിച്ച് ഞാൻ