വിലയം - 3

രാത്രി മെല്ലെ പകലിന് വഴിമാറിയിരുന്നു.ആ പകലിന്റെ കടന്നു വരവിൽ കുന്നിൻ ചെരുവിലൂടെ ചുരത്തിൽനിന്ന് തിരിയുന്ന കാറ്റും മഴയുമാണ് ആ കറുത്ത വാഹനത്തിനെ എതിരേറ്റത്. .ആ കറുത്ത അംബാസിഡർ മൂന്നാർ കടന്നു പോയി കഴിഞ്ഞിരുന്നു കാറിനുള്ളിൽ തല ചായ്ച്ചു ഉറങ്ങിക്കിടക്കുകയായിരുന്നു മേഘ...അവളെ ഒന്നു കുലുക്കി എറിഞ്ഞത് കാർ റോഡിലെ കുഴി മുറിച്ചു കടക്കുമ്പോഴായിരുന്നു.കണ്ണ് തുറന്നപ്പോൾ അവളിൽ നടുക്കം നിറഞ്ഞുനിന്നു.മേഘ പുറത്തെ കാഴ്ചയിലേക്ക് നോക്കി ചാഞ്ഞു കിടന്നു..മൂടൽമഞ്ഞ് കാറിന്റെ ഫ്രണ്ട് ഗ്ലാസിൽ തട്ടി കടന്നു പോകുന്നുണ്ട്. ഇടയ്ക്ക് ആ മഞ്ഞ് നീങ്ങിപ്പോകുമ്പോൾ ദൂരെയുള്ള കാഴ്ചകൾ തെളിഞ്ഞു വരുന്നുണ്ടായിരുന്നു.തേയില തോട്ടങ്ങൾക്ക് നടുവിൽ അവിടവിടെ കാണുന്ന ചെറിയ അരുവികൾ. പച്ച പട്ട് വിരിച്ച പോലെ തേയില തോട്ടം കണ്ണെത്താ ദൂരെ പരന്നു കിടക്കുന്നു.ഗോവിന്ദേട്ട നമ്മൾ  എത്താറായോ. ..മേഘ ഡ്രൈവറോട് ചോദിച്ചു ഇല്ല കുഞ്ഞേ ഇനി അര മണിക്കൂർ കൂടെ ഉണ്ട്. അയാൾ ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു കൊണ്ട് പറഞ്ഞു. .....തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ അംബാസിഡർ മുന്നോട്ടു പൊയ്‌കൊണ്ട് ഇരുന്നു. കുറേ നേരങ്ങൾക്ക് ശേഷം ആ കറുത്ത അംബാസിഡർ ഒരു