വിലയം - 5

  • 237
  • 64

അതേ സമയം അജയ്‌യും നിഖിലും ബൈക്കിൽ ദേവികുളം ലക്ഷ്യമാക്കി പോകുകയായിരുന്നു അല്പനേരത്തെ യാത്രക്ക് ശേഷം അവർ ദേവികുളം ടൗണിൽ എത്തി.അജയ് ബൈക്കിൽ നിന്നും ഇറങ്ങി അയാളോടൊപ്പം നിഖിലും കൂടി.മുൻകൂട്ടി പറഞ്ഞു എല്പിച്ചത് പോലെ അവിടെ ഉണ്ടായിരുന്ന ആളുകൾ അവനെ കണ്ടതും അവന്റെ മുന്നിൽ വന്നു ചേരുവാൻ തുടങ്ങി.അവരെല്ലാം അവനെ കാത്ത് അവിടെ ഇരുന്നത് പോലെ അവനെ കണ്ട്  അവർക്കെല്ലാം ഒരുപോലെ ആശ്വാസം തോന്നി.കരഘോഷങ്ങൾ കൊണ്ടാണ് അവനെ അവർ അഭിവാദ്യം ചെയ്തത്.“നമുക്കിതുവരെ ഒരു നേതാവും ഉണ്ടായിരുന്നില്ല, ഇന്ന് ആ കുറവേ തീരുന്നു,”ഒരു വയോധികൻ കണ്ണ് നിറച്ച് പറഞ്ഞു.അജയ് എല്ലാവരോടും മുഖം ഉയർത്തി പറഞ്ഞു.ഇനി ഈ സമരം ഞാൻ നയിക്കും. ഇത് നമ്മുടെ ഭൂമി, നമ്മുടെ ജോലി, നമ്മുടെ ജീവിതം! ആർക്കും നമ്മെ അടിച്ചമർത്താൻ കഴിയില്ല. പിൻവാങ്ങൽ ഇല്ല. ഇനി എല്ലാം മുന്നോട്ട്.നിറഞ്ഞ ശബ്ദത്തിൽ മുദ്രാവാക്യങ്ങൾ പറഞ്ഞ് തൊഴിലാളികൾ അജയുമായ് ചേർന്ന് ഫാക്ടറിയിലേക്ക് നടന്നു.അവർ മുഴക്കിയ മുദ്രാവാക്യങ്ങൾ ദേവികുളം മലഞ്ചരിവുകളിൽ തട്ടിമാറി.അധികം വൈകാതെ ഫാക്ടറിയുടെ മുൻവശത്തുള്ള പഴയ