വിലയം - 6

  • 213
  • 75

ചിന്തകൾക്കും ഭയത്തിനും ഇടയിൽ മുങ്ങി നിന്ന ടോണിയുടെ കൈകൾ ചെറുതായി വിറയ്ക്കുകയായിരുന്നു. കൈയിൽ നിവർത്തി പിടിച്ചിരുന്ന ആ രക്തച്ചായം കലർന്ന പഴയ തുണി തന്റെ മനസ്സിൽ വിളിച്ചുണർത്തുന്ന ഭയത്തെയും സംശയങ്ങളെയും സഹിക്കാനാകാതെ അവൻ അത് നിലത്തേക്ക് വലിച്ചെറിഞ്ഞു.അവന്റെ കണ്ണുകൾ പെട്ടെന്ന് കൈയിലെ ബോക്സിലേക്ക് പതിച്ചു. അതിനകത്ത് വേണ്ട രേഖകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് അവശ്യമാണ്. വിരലുകൾ ആവേശവും ഉത്കണ്ഠയും കലർന്നൊരു വേഗത്തിൽ പഴകിയ ഫയലുകൾ തിരിച്ചു മറിച്ചു. ആവശ്യപ്പെട്ട രേഖകൾ കണ്ടു പിടിച്ചപ്പോൾ അവന് സമാധാനമായി.അവയെ നെഞ്ചോട് ചേർത്തുപിടിച്ച്, ടോണി അവിടെ നിന്നും സെക്യൂരിറ്റി ഹെഡിന്റെ അടുത്തേക്ക് നടന്നു.തന്റെ കാബിനിലേക്ക് നടന്നു വരുന്ന ടോണിയെ കണ്ടതും, സെക്യൂരിറ്റി ഹെഡിന്റെ കണ്ണുകളിൽ ഒരു ആശ്വാസത്തിന്റെ തിളക്കം കാണപ്പെട്ടു.ഒരുപക്ഷേ സംഭവങ്ങൾ കൈകാര്യം ചെയ്യാവുന്ന രീതിയിലേക്ക് തിരിഞ്ഞുവെന്നൊരു സൂചന പോലെ.“സാർ… അവർ അക്രമാസക്തരല്ല,” സെക്യൂരിറ്റി ഹെഡ് ശബ്ദം താഴ്ത്തി പറഞ്ഞു. “അവരെ എതിർക്കാൻ നമ്മുടെ ഭാഗത്ത് വേണ്ട ആളുകൾ ഇല്ല. കഴിഞ്ഞ സമരത്തിന് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ