വിലയം - 7

  • 408
  • 144

അജയ്‌ തന്റെ മനസ്സിലെ ചിന്തകളുടെ വലയിൽ നിന്ന് മുക്തനായി. മുഖത്ത് ഒരു ഗൗരവത്തിന്റെ മൂടൽ, പാദങ്ങളിലെ ചുവടുകൾ അളന്നുനീങ്ങി അവൻ കോൺഫറൻസ് ഹാളിന്റെ വാതിലിലേക്ക് എത്തി വാതിൽക്കൽ കാത്തുനിന്നിരുന്ന സെക്യൂരിറ്റി ഹെഡ്, കുറച്ചു മുന്നോട്ട് വന്ന് പറഞ്ഞു:“നിങ്ങൾ ഇവിടെ ഇരിക്കുക. അല്പസമയത്തിനകം മാനേജ്മെന്റ് ടീം ചർച്ചയ്ക്കായി എത്തും.”അത് പറഞ്ഞവൻ ഒന്ന് ചുറ്റും നോക്കി, പിന്നെ ശാന്തമായി മാറി നടന്നു പോയി.പുറത്ത്, അന്തരീക്ഷം മുഴുവനും മാറിക്കൊണ്ടിരുന്നു. പോലീസ് സംഘത്തിന്റെ വലിയ വാഹനവ്യൂഹം ഫാക്ടറിക്ക് മുന്നിൽ വലയം തീർത്തിരുന്നു. വാഹനങ്ങളുടെ നീലചുവപ്പ് ലൈറ്റുകൾ മിന്നിമറഞ്ഞു.അതിനിടെ, സമരക്കാരുടെ ഇടയിലേക്ക് നുഴഞ്ഞു കയറിയവരിൽ ഒരാൾ, നെഞ്ച് നിറയെ വായുവെടുത്ത് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു തുടങ്ങി. ആദ്യം അടുത്തിരുന്നവർ, പിന്നെ അകലെയുള്ളവർ  മുദ്രാവാക്യത്തിന്റെ ചൂട് തിരയെന്ന പോലെ ജനക്കൂട്ടത്തിലേക്ക് പടർന്നു.ആ ജനക്കൂട്ടത്തിനിടയിൽ നിന്നിരുന്ന ശിവ, കണ്ണുകളിൽ കൃത്യമായ ഒരുദ്ദേശവുമായി, കൈ ഉയർത്തി തന്റെ ആളുകൾക്ക് സിഗ്നൽ നൽകി.ഒരു നിമിഷം പോലും വൈകാതെ, അവന്റെ അനുയായികൾ പ്രവർത്തനത്തിലേക്ക് കടന്നു. അവർ നിലത്തു കിടന്നിരുന്ന