വിലയം - 10

അതേ സമയം,അജയ് ദേവികുളത്തേക്ക് പോകുവാൻ തയ്യാറെടുക്കുകയായിരുന്നു.ജീപ്പിന്റെ എഞ്ചിൻ ശബ്ദംആ പ്രഭാതത്തിന്റെ നിശ്ശബ്ദത തുളച്ച്അജയുടെ കാതുകളിലേക്കെത്തി.അവൻ തല ഉയർത്തികണ്ണുകൾ ചുരുട്ടിആ ജീപ്പ് ആരുടെ വരവാണെന്ന് തിരിച്ചറിയാൻ ശ്രമിച്ചു.തേയിലത്തോട്ടങ്ങളുടെ പച്ച തിരകളെ കുത്തിപ്പൊളിച്ച്‌ഒരു പഴയ ജീപ്പ് മാളികയെ ലക്ഷ്യമാക്കി കയറിവന്നുകൊണ്ട് ഇരുന്നു.ഓരോ കല്ലിലും കുഴിയിലുംഅത് ആടിയും ഉലഞ്ഞും മുന്നോട്ട് നീങ്ങുകയായിരുന്നു.കാറ്റിൽ പറക്കുന്ന പൊടിക്കണങ്ങൾസൂര്യന്റെ പൊൻകിരണത്തിൽഒരിക്കലും കാണാത്തൊരു തിളക്കം സൃഷ്ടിച്ചുകൊണ്ട് ഇരുന്നു.അൽപസമയം പിന്നിട്ടപ്പോളേക്കും ആ ജീപ്പ് അജയ് നിൽക്കുന്ന സ്ഥലത്തിന് മുന്നിൽ വന്നു നിന്നു.പൊടിക്കണങ്ങൾ പതുക്കെ പറന്നു പൊങ്ങിയിരുന്നു.ജീപ്പിന്റെ എൻജിൻ ഇപ്പോഴും മന്ദഗതിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.അജയ് മുന്നോട്ടു ഒരു പടി നടന്നു.അവന്റെ കണ്ണുകൾ തീക്ഷ്ണമായിജീപ്പിനകത്ത് ഇരിക്കുന്നവരെ നിരീക്ഷിച്ചുകൊണ്ട് ഇരുന്നു.ഒന്നൊന്നായി അവരുടെ മുഖങ്ങളിൽ കണ്ണോടിച്ചു,പെട്ടന്ന് അവന്റെ ദൃഷ്ടി മുന്നിൽ ഇരുന്ന ആളുടെ മേൽ വീണു.അവന്റെ ഹൃദയം ഒരു നിമിഷം പിടഞ്ഞുപോയി.അവന്റെ മുഖത്തിൽ കടുപ്പവും കൗതുകവും കലർന്നൊരു ഭാവം തെളിഞ്ഞു.“രഘു…”അജയ് വളരെ പതിഞ്ഞ സ്വരത്തിൽ മന്ത്രിച്ചു.ആ ശബ്ദം കേട്ടതുംജീപ്പിന്റെ വാതിൽ പതുക്കെ തുറന്നുരഘു പുറത്തേക്ക് ഇറങ്ങി.ചുവടുകൾക്ക് ഭാരം കൂടിയത് പോലെ എന്നാലും