മാധവൻ വീണ്ടും ഒരു ദീർഘശ്വാസം വിട്ടു.“അജയ്… നീ ജയിലിൽ പോയതിനു ശേഷം ഇവിടെ എല്ലാം പതിയെ മാറിതുടങ്ങിയിരുന്നു. നിന്റെ അച്ഛൻ വിശ്വനാഥൻ… എല്ലാം കരുത്തോടെ കണ്ട് നിന്നവനായിരുന്നു, പക്ഷേ ഉള്ളിൽ… ഒറ്റപ്പെടലിന്റെ കഠിനതയിൽ തളർന്നുപ്പോയിരുന്നു.”മാധവൻ സംസാരിക്കുമ്പോൾ, അവന്റെ കണ്ണുകൾ പഴയ ഓർമ്മകളിൽ പെട്ടുപോയി.“ദീപികയെക്കുറിച്ചുള്ള കാര്യത്തിൽ… നിന്റെ അച്ഛനു ഒരിക്കലും മനസ്സുകൊണ്ട് വെറുപ്പ് തോന്നിയിരുന്നില്ല. മറിച്ച്, അവളെ തന്റെ സ്വന്തം മകളെ പോലെ കണ്ടിരുന്നു.അത് അയാൾ പുറത്ത് പ്രകടിപ്പിച്ചിരുന്നില്ല.അവളുടെ മരണം നിന്നെ ബാധിച്ചതിലും അധികം അവനെ ബാധിച്ചു.ആ ഷോക്കിൽ ആയിരുന്നു ആ സമയത്ത് വിശ്വാനാഥൻ.അത്കൊണ്ട് എന്താണ് ചെയ്യേണ്ടത് എന്ന് അവനു അറിയില്ലായിരുന്നു.ആ ഷോക്കിൽ നിന്നു അദ്ദേഹം പുറത്തു വന്നപ്പോൾ എല്ലാം കൈ വിട്ടു പോയിരുന്നു.അജയ് അയാളെ ഉറ്റുനോക്കി . അവന്റെ ഹൃദയം വേഗം മിടിക്കുകയായിരുന്നു.“പക്ഷേ അങ്കിൾ… പിന്നെ എങ്ങനെ ആണ് ജാനകി ചെറിയമ്മയ്ക്ക് എല്ലാം കൈവശം ആയത്? അച്ഛന്റെ സ്വത്ത്, ഭൂമി, ബിസിനസ്സ് എല്ലാം എങ്ങിനെ അവരുടെ കൈകളിൽ പോയി?”മാധവന്റെ മുഖം മങ്ങിയിരുന്നു.“അതെ… അതാണ്