അവൻ തിരിഞ്ഞു ജീപ്പിലേയ്ക്ക് നടന്നുസ്റ്റിയറിംഗ് വീലിൽ കൈ വച്ചപ്പോൾ പോലും, അവന്റെ കണ്ണുകളിൽ മേഘയുടെ പ്രതിഛായ നില നിന്നിരുന്നു.ഇവൾ ഒരു അഹങ്കാരി തന്നെ.ഇവളെ സഹിക്കുന്നവന് ഒരു അവാർഡ് കൊടുക്കേണ്ടത് ആണ് അജയ് മനസ്സിൽ ചിന്തിച്ചുകൊണ്ട് ജീപ്പ് സ്റ്റാർട്ട് ചെയ്തു.ആ ശബ്ദം മേഘയുടെ ദേഷ്യത്തെ കൂടുതൽ ചൂടാക്കി.“ഇവൻ…!” — അവൾ ചുണ്ടുകൾ കടിച്ചു.അവൾ ദിറുതിയിൽ ജീപ്പിന്റെ അരികിലേക്ക് വന്നു.“ഒരു മിനിട്ടു നിന്നെ അവൾ വിളിച്ചു.എന്നാൽ അജയ് അവളെ നോക്കിയില്ല.ഒറ്റ നിമിഷം പോലും കണ്ണുകൾ തിരിക്കാതെ, ഗിയർ മാറ്റി ജീപ്പ് മുന്നോട്ട് പായിച്ചു.ചക്രങ്ങളുടെ ശബ്ദം മലവഴിയുടെ കല്ലുകൾ കീറിക്കളഞ്ഞു.മേഘയുടെ മുഖം തീപിടിച്ച.അവൾ നിലത്തു ചവിട്ടി, അവന്റെ ജീപ്പ് വളവുകൾ കടന്ന് കണ്ണുകളിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നു.“എന്ത് ദിക്കാരിയാണിവൻ അവളുടെ ദേഷ്യം നിയന്ത്രണാതീതമായി കാറ്റ് അവളുടെ മുടി ചിതറിച്ചപ്പോൾ കണ്ണുകളിൽ ഇപ്പോഴും ആ അന്യന്റെ മുഖം തെളിഞ്ഞു നിന്നു.അൽപസമയം എന്ത് ചെയ്യണം എന്നറിയാതെ മേഘ അവിടെ തന്നെ നിന്നു.അവളുടെ മനസ്സിൽ ഉണ്ടായിരുന്ന ചിന്തകളിൽ നിന്നു