Part 1ഇല്ല... എനിക്ക്.... എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല...എനിക്കിതിനു കഴിയില്ല...അവളുടെ കണ്ണിൽ നിന്ന് ഇറ്റുവീണ കണ്ണീരിനും അവളുടെ ചുട്ടു പൊള്ളുന്ന ഹൃദയത്തോളം ചൂടുണ്ടായിരുന്നു.അതിന് നിന്റെ സമ്മതം ഞങ്ങൾക്കാവശ്യമില്ല... ഇതെന്റെ തീരുമാനം ആണ്.ഈ വിവാഹം നടന്നിരിക്കും. ഞൻ നടത്തിയിരിക്കും...സുധാകരന്റെ മറുപടിയിൽ അവളാകെ തകർന്നു പോയിരുന്നു..സ്വന്തം അച്ഛനെന്ന നിലയിൽ അവൾക്ക് അയാളോട് തീർത്തും വെറുപ്പായിരുന്നെങ്കിലും കൂടി ചുറ്റും നിൽക്കുന്ന മറ്റുള്ളവരും ഇതിനു കൂട്ടുനിന്നത് അവളെയാകെ തളർത്തിക്കളഞ്ഞു...സ്വന്തം അമ്മ പോലും തനിക്കു വേണ്ടി ഒരു വാക്ക് സംസാരിക്കുന്നില്ലല്ലോ എന്നവൾ വേദനയോടെ ഓർത്തു...എന്തു കൊണ്ട് തനിക്കു മാത്രം ഇങ്ങനെയൊരു വിധി എന്നോർത്തു സ്വയം ശപിച്ചു....ദേവു.. ഇന്നീ വിവാഹം നടന്നില്ലെങ്കി ഞങ്ങൾക്കുണ്ടാകുന്ന മാനക്കേട്, അതെത്രത്തോളം ആണെന്ന് നിനക്കറിയാല്ലോ.എല്ലാം അറിഞ്ഞിട്ടാണോ നിന്റെ ഈ വാശി....വന്നിരിക്കുന്നവരുടെയൊക്കെ മുൻപിൽ ആലയ്ക്കൽ തറവാട്ടുകാര് തലകുനിക്കേണ്ടി വരും വെറുതെ നീയായിട്ട് അതിന് ഇടവരുത്തരുത്....മര്യാദക്ക് ഞങ്ങൾ പറയുന്നത് അനുസരിക്കുന്നതാ നിനക്ക് നല്ലത്.ഞാൻ നിന്റെ അമ്മാവനും ഈ നിൽക്കുന്ന സുധാകരൻ നിന്റെ അച്ഛനും ആണെങ്കി, ഈ വിവാഹം ഞങ്ങൾ നടത്തിയിരിക്കും....