മാരൻ്റെ ഉള്ളിൽ കരിമ്പുഴ പതഞ്ഞ് പൊന്തുമ്പോലെ രോഷം ഇരമ്പിയെങ്കിലും അവൻ പുറത്ത് കാട്ടിയത് ഒരു വന്യമൃഗത്തിന്റെ ശാന്തതയായിരുന്നു. അവൻ പതുക്കെ പറഞ്ഞു:"നമ്മ... കരിയില മണം പിടിച്ചാ തീനി തേടണത്.. കനലു ചുട്ടു തിന്നുന്നത് കാടിന്റെ ജീവനെത്താൻ. അങ്ങേ ഒന്തും പഴശല്ല... ഇന്ത മണം കണക്കെ."(ഞങ്ങൾ... കരിയിലകളുടെ മണം പിടിച്ചാണ് ആഹാരം കണ്ടെത്തുന്നത്. കനലിൽ ചുട്ടെടുക്കുന്നത് കാടിന്റെ ആത്മാവിനെയാണ്. അവിടെ ഒന്നും പഴകിയതല്ല... ഈ മണം പോലെ.)അവൻ മുന്നിലിരുന്ന കാപ്പി കപ്പിലേക്ക് വിരൽ ചൂണ്ടി. അതിന്റെ മണം അവനെ ഓർമ്മിപ്പിച്ചത് കരിഞ്ഞുപോയ കാടിനെയായിരുന്നു."എന്താ മാരൻ, നീ പറയുന്നത് മനസ്സിലാകുന്നില്ലല്ലോ?" ആതിര ഒന്ന് പരുങ്ങി.ഭാഷ ശ്രദ്ധിക്കണം എന്ന് അവൻ തിരിച്ചറിഞ്ഞു. അവൻ ശ്രദ്ധിച്ച് സൂക്ഷിച്ച് പറഞ്ഞു,"നിങ്ങൾക്ക് ഈ മണം ഇഷ്ടമാണോ?" മാരൻ സന്ദീപിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി ചോദിച്ചു. ""ഇവട കാറ്റുലു തണുപ്പ് ഇല്ലെ, മണ്ണു ഇല്ലെ. ഇവടെ പുകെ മത്രമേ ഇറുക്ക്."(ഇവിടെ വായുവിൽ ഈർപ്പമില്ല, മണ്ണില്ല. ഇവിടെ പുകയേയുള്ളൂ)സന്ദീപിന്റെ മുഖത്തെ പരിഹാസം പതുക്കെ മാറി. അവൻ്റെ