Cholanaykkar book and story is written by yukta in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Cholanaykkar is also popular in Fiction stories in Malayalam and it is receiving from online readers very fast. Signup now to get access to this story.
ചോലനായ്ക്കർ - നോവലുകൾ
yukta
എഴുതിയത്
മലയാളം Fiction stories
ഈറൻ മണ്ണിന്റെയും അഴുകിയ ഇലകളുടെയും വന്യമൃഗങ്ങളുടെ ഉഷ്ണത്തിന്റെയും മിശ്രിതമായ ആ ഗന്ധം.. അതായിരുന്നു കാടിന്റെ ശ്വാസം.
ആകാശം കാണാൻ സമ്മതിക്കാത്ത വണ്ണം പടർന്നുപന്തലിച്ചു നിൽക്കുന്ന ഈറ്റക്കാടുകൾക്കിടയിലൂടെ കരിമ്പുഴ പതഞ്ഞൊഴുകുന്നുണ്ടായിരുന്നു.
വായുവിൽ ഈർപ്പത്തിന്റെ കനവും, ചീവീടുകളുടെ നിർത്താതെയുള്ള മന്ത്രണവും.
ഈറൻ മണ്ണിന്റെയും അഴുകിയ ഇലകളുടെയും വന്യമൃഗങ്ങളുടെ ഉഷ്ണത്തിന്റെയും മിശ്രിതമായ ആ ഗന്ധം.. അതായിരുന്നു കാടിന്റെ ശ്വാസം.ആകാശം കാണാൻ സമ്മതിക്കാത്ത വണ്ണം പടർന്നുപന്തലിച്ചു നിൽക്കുന്ന ഈറ്റക്കാടുകൾക്കിടയിലൂടെ കരിമ്പുഴ പതഞ്ഞൊഴുകുന്നുണ്ടായിരുന്നു.വായുവിൽ ഈർപ്പത്തിന്റെ കനവും, ചീവീടുകളുടെ നിർത്താതെയുള്ള മന്ത്രണവും.നിലമ്പൂരിലെ ആഴമേറിയ വനത്തിനുള്ളിൽ, കാലം അതിന്റെ ഘടികാരസൂചി തിരിക്കാൻ മറന്നുപോയ ഒരിടമുണ്ട്- അളകൾ (ഗുഹകൾ)..ചോലനായ്ക്കരുടെ ആദിമ ഗൃഹമായ 'അള'യ്ക്കുള്ളിൽ (ഗുഹ) ...കൂടുതൽ വായിക്കുകമാരൻ പുറത്തെ മഴയെ നോക്കി.പാതിരാത്രിയിൽ പെയ്ത മഴയിൽ കാട് കുതിർന്നു കിടക്കുന്നു. പുറത്ത് ചീവീടുകളുടെ കരച്ചിൽ ഒരു മൂളക്കം പോലെ അന്തരീക്ഷത്തിൽ തങ്ങിനിൽപ്പുണ്ട്.മഴ തോർന്നിരിക്കുന്നു. പക്ഷേ, കാട് ഇപ്പോഴും പെയ്തുകൊണ്ടിരിക്കുകയാണ്. മരത്തലപ്പുകളിൽ തങ്ങിനിന്ന മഴത്തുള്ളികൾ കാറ്റടിക്കുമ്പോൾ മുത്തുമണികൾ പോലെ അടർന്നു വീണ് ഇലപ്പടർപ്പുകളിൽ താളം പിടിക്കുന്നു.വെയിലിൽ വെന്തുരുകിയ മണ്ണ് പെട്ടെന്ന് തണുത്തപ്പോൾ പൊട്ടിപ്പുറപ്പെട്ട 'മണ്മണം' അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു. അതിനോടൊപ്പം കാട്ടുപിച്ചകത്തിന്റെ ലഹരിയുള്ള ഗന്ധവും, ഈറൻ പിടിച്ച ഈഞ്ചപ്പട്ടയുടെ കയ്പ്പുള്ള മണവും അലിഞ്ഞുചേർന്നിരിക്കുന്നു. താഴെ, അഴുകിത്തുടങ്ങിയ കരിയിലകൾക്കിടയിൽ നിന്ന് മുളച്ചുപൊന്തിയ കൂണുകളുടെ വന്യമായൊരു മണം വായുവിൽ
മുന്നിൽ നഗരം ഒരു വന്യമൃഗത്തെപ്പോലെ വായ പിളർന്നു നിൽക്കുന്നു.മാരൻ ശ്വാസമെടുക്കാൻ ശ്രമിച്ചു. പക്ഷേ, വായുവിൽ ഈറൻ മരങ്ങളുടെ ഗന്ധമില്ലായിരുന്നു. പകരം ഏതോ യന്ത്രങ്ങൾ തുപ്പുന്ന കരിപ്പുകയുംചീഞ്ഞഴുകിയ പ്ലാസ്റ്റിക്കിന്റെ ഗന്ധവുമായിരുന്നു. അവന്റെ ഉള്ളിലെ കാട് അപ്പോൾ ഒന്ന് വിറച്ചു.മാരൻ തന്റെ തോളിലെ ഭാണ്ഡം ഒന്ന് കൂടി മുറുക്കിപ്പിടിച്ചു. അതിനുള്ളിൽ അവന്റെ ഒന്ന് രണ്ട് വസ്ത്രങ്ങൾ മാത്രമായിരുന്നില്ല, ...കൂടുതൽ വായിക്കുകമുളന്തണ്ടിൽ കരുതിയ കാട്ടുതേനും, ഉണക്കലരിയും, പിന്നെ മൂപ്പൻ നൽകിയ ചില വനമൂലികകളുമുണ്ടായിരുന്നു. കഴുത്തിൽ തടിയിൽ തീർത്ത ആദിമമായ ഒരു തകിട്.നഗരത്തിലെ പെട്രോൾ പുകയുടെയും കരി ഓയിലിന്റെയും രൂക്ഷഗന്ധം അവന്റെ ശ്വാസകോശങ്ങളെ വല്ലാതെ അസ്വസ്ഥമാക്കി.കാട്ടിൽ വായുവിന് ഈർപ്പവും തണുപ്പുമുണ്ടായിരുന്നു, ഇവിടെയത് വരണ്ടതും മനംമടുപ്പിക്കുന്നതുമാണ്.അവൻ നടന്നു. തെരുവുവിളക്കുകളുടെ കൃത്രിമ വെളിച്ചം കണ്ണുകളിൽ തുളഞ്ഞുകയറുന്നു. മരതകപ്പച്ചയിൽ നിന്ന് ഈ മഞ്ഞവെളിച്ചത്തിലേക്കുള്ള മാറ്റം അവനിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചു.കോൺക്രീറ്റ് കെട്ടിടങ്ങളുടെ കൂർത്ത മുനകൾ ആകാശത്തെ കുത്തിക്കീറിയിരിക്കുന്നതായി മാരന് തോന്നിച്ചു.അന്ന് അവൻ ബസ് സ്റ്റാൻഡിൽ ഒരു മൂലക്ക് തന്നെ രാത്രി കഴിഞ്ഞു