അഭി കണ്ടെത്തിയ രഹസ്യം

(4)
  • 50.2k
  • 5
  • 23.5k

അച്ചുതൻ പറമ്പിൽ കിളക്കുന്ന തിരക്കിൽ ആയിരുന്നു... തലയിൽ ഒരു ചുവന്ന തോർത്തും ദേഹത്ത് ഒരു കവി മുണ്ടും ഉടുത്തു അയാൾ തന്റെ തിരക്കിൽ മുങ്ങി.. അപ്പോഴാണ് അത് വഴി ഒരു സൈക്കിൾ ബെൽ ശബ്ദം കേട്ടത്.. തുടർന്ന് ഒരു വിളിയും... "അച്ചു ഏട്ടാ..... " ആരാണ് വിളിക്കുന്നത് എന്ന് അച്ചുതൻ തിരിഞ്ഞു നോക്കി അപ്പോൾ ആണ് പോസ്റ്റ്മാൻ ഷിജു അത് വഴി വരുന്നത് അദ്ദേഹം കണ്ടത്.. തലയിൽ കെട്ടിയ ചുവന്ന തോർത്ത്‌ കൈയിൽ എടുത്തു മുഖം തുടച്ചു ശേഷം ഷിജുവിന്റെ അരികിലേക്ക് നടന്നു... " ഉം... ന്താണ് ഷിജു വല്ല കത്ത് ഉണ്ടോ.. " " ഉണ്ട്‌... മോളുടെ ജോലി ശെരിയായി ജോയിൻ ലെറ്റർ ആണ്... സന്തോഷത്തോടെ ഷിജു പറഞ്ഞു... " അത് കേട്ടതും അച്ചുതൻ സന്തോഷത്തിൽ മതിമറന്നു... ഷിജു ലെറ്റർ അച്ചുതന് നൽകിയ കൂടെ ഒരു പേനയും അച്ചുതൻ അത്‌ വാങ്ങിച്ചു സൈൻ ചെയ്തു കൈപറ്റി... " ചെലവ് ഉണ്ട്‌ അച്ചു ഏട്ടാ... "

Full Novel

1

അഭി കണ്ടെത്തിയ രഹസ്യം - 1

അച്ചുതൻ പറമ്പിൽ കിളക്കുന്ന തിരക്കിൽ ആയിരുന്നു... തലയിൽ ഒരു ചുവന്ന തോർത്തും ദേഹത്ത് ഒരു കവി മുണ്ടും ഉടുത്തു അയാൾ തന്റെ തിരക്കിൽ മുങ്ങി.. അപ്പോഴാണ് വഴി ഒരു സൈക്കിൾ ബെൽ ശബ്ദം കേട്ടത്.. തുടർന്ന് ഒരു വിളിയും... "അച്ചു ഏട്ടാ..... " ആരാണ് വിളിക്കുന്നത് എന്ന് അച്ചുതൻ തിരിഞ്ഞു നോക്കി അപ്പോൾ ആണ് പോസ്റ്റ്മാൻ ഷിജു അത് വഴി വരുന്നത് അദ്ദേഹം കണ്ടത്.. തലയിൽ കെട്ടിയ ചുവന്ന തോർത്ത്‌ കൈയിൽ എടുത്തു മുഖം തുടച്ചു ശേഷം ഷിജുവിന്റെ അരികിലേക്ക് നടന്നു... " ഉം... ന്താണ് ഷിജു വല്ല കത്ത് ഉണ്ടോ.. " " ഉണ്ട്‌... മോളുടെ ജോലി ശെരിയായി ജോയിൻ ലെറ്റർ ആണ്... സന്തോഷത്തോടെ ഷിജു പറഞ്ഞു... " അത് കേട്ടതും അച്ചുതൻ സന്തോഷത്തിൽ മതിമറന്നു... ഷിജു ലെറ്റർ അച്ചുതന് നൽകിയ കൂടെ ഒരു പേനയും അച്ചുതൻ അത്‌ വാങ്ങിച്ചു സൈൻ ചെയ്തു കൈപറ്റി... " ചെലവ് ഉണ്ട്‌ ...കൂടുതൽ വായിക്കുക

2

അഭി കണ്ടെത്തിയ രഹസ്യം - 2

കൈയിലെ ഞരമ്പ് മുറിച്ചു മുറിയിൽ രക്തവെള്ളത്തിൽ കിടക്കുകയാണ് സ്വാതി എന്ന പെൺകുട്ടി... "സ്വാതീ... ടാ... കണ്ണ് തുറക്ക്.... ടാ.... സ്വാതീ... ഗീത കണ്ണീരോടെ വിളിച്ചു... "അതു അഭിയും കീർത്തിയും ആകെ തകർന്നു ഉടനെ അഭി ടേബിൾ മേൽ ഉണ്ടായിരുന്ന നീല ചുരിദാർ ഷാൾ വലിച്ചു കീറി എന്നിട്ടു ആ തുണി ഉപയോഗിച്ച് അവളുടെ കൈയിൽ വരിഞ്ഞുമുറുക്കി കെട്ടി... എല്ലാവരും ഒന്നിച്ച് അവളെ പൊക്കി എടുത്തു കൊണ്ട് നേരെ സിറ്റ്ഔട്ടിൽ വന്നു ... അപ്പോഴേക്കും അങ്ങോട്ട്‌ വിവരം അറിഞ്ഞ നാണിയമ്മ ഓടി എത്തി.. "ആയോ.. എന്റെ പൊന്നു മോളെ നിനക്ക് എന്തു പറ്റി... നീ ഇവളുടെ കൂടെ ഉണ്ടായിരുന്നില്ലെ .. ഈശ്വരാ... മോളെ സ്വാതി... മോളെ... അവർ വേദനയോടെ ആ കുട്ടിയെ വിളിച്ചു... എന്തു പറ്റിയതാ.. എന്തിനാ ഇവൾ ഇങ്ങനെ ഒരു കടുംകൈ ചെയ്തത്..." "അറിയില്ല ഇന്നലെ രാത്രിയിൽ പാലും കുടിച്ച് എന്റെ കൂടെ സുഖമായി ഉറങ്ങിയതാ... എന്ത് പറ്റി എന്നറിയില്ല ...കൂടുതൽ വായിക്കുക

3

അഭി കണ്ടെത്തിയ രഹസ്യം - 3

അന്നും പതിവ് പോലെ തന്നെ അവർ ഹോട്ടലിൽ പോയി... ജോലി ചെയുമ്പോൾ പോലും അവളുടെ മനസ്സിൽ ഒരുപാട് ചോദ്യം ഉണ്ടായിരുന്നു.. "ടാ.. "കീർത്തി അഭിയുടെ തോളിൽ വെച്ചു വിളിച്ചു ഒരു ഞെട്ടലോടെ അഭി കീർത്തിയെ നോക്കി "എന്തു പറ്റി ആകെ ഒരു ഡിസ്റ്റർബ് മുഖത്തു ഒരു തെളിച്ചം ഇല്ലലോ.. മ്മ് എന്തു പറ്റി.. "കീർത്തി ചോദിച്ചു.. "അല്ല ഞാൻ നമ്മുടെ ഹോസ്റ്റലിൽ നടന്ന ആ സ്വാതി ആ കുട്ടിയുടെ കാര്യം.. " "ആ.. നീ അതു വിട്ടില്ലെ ഇതുവരെ അല്ലെ നിനക്ക് വട്ടണോ.. പോയി പണി നോക്ക് ഓരോന്നും ആലോചിച്ചു നിൽക്കാതെ അല്ലാ.. പിന്നെ.. " അതും പറഞ്ഞു കീർത്തി ഒരു നീല ഫയൽ കൈയിൽ എടുത്ത് M.D.യുടെ മുറിയിൽ പോയി.. അഭി തന്റെ വർക്കിലും മുങ്ങി... കുറച്ചു കഴിഞ്ഞതും റെസ്റ്റുറെന്റിൽ നിന്നും ഒരു ബഹളം കേട്ടതും എല്ലാവരും അങ്ങോട്ട്‌ ഓടി.. "ടാ.. എന്താണ് ഒരു ബഹളം വാ.. നമ്മുക്കും ...കൂടുതൽ വായിക്കുക

4

അഭി കണ്ടെത്തിയ രഹസ്യം - 4

അഭി കണ്ടെത്തിയ രഹസ്യം -4 അഭിയുടെ സംശയങ്ങൾ കൂടി കൊണ്ടേ ഇരുന്നു... പതിവുപോലെ തന്നെ അവളും കീർത്തിയും ഉണ്ടായിരുന്ന കുറച്ചു തുണികൾ അലക്കി ഇട്ടു.. പിന്നെ ഫ്രഷ് ആയി... കുറച്ചു നേരം ഓഫീസിലെ കാര്യങ്ങൾ സംസാരിച്ചു... പിന്നെ കൈയിൽ ഉണ്ടായിരുന്ന ഫോണിൽ കുറച്ചു ടിക്ടോക് വീഡിയോസും നോക്കി ഇരിപ്പായി... അപ്പോഴേക്കും ഫുഡ്‌ കഴിക്കാൻ ഉള്ള സമയം ആയി.. എല്ലാവരും ഭക്ഷണം കഴിച്ചു അവരവരുടെ മുറിയിൽ വന്നു കിടന്നു.. പതിവുപോലെ പോലെ നാണിയമ്മ പാലുമായി വന്നു... അങ്ങനെ ആ രാത്രിയും അഭി നല്ലത് പോലെ ഉറങ്ങി.. പിറ്റേന്ന് രാവിലെ വീണ്ടും അവളുടെ ചിന്തകൾ കാട് കയറി.. "ദേ.. പെണ്ണ് തുടങ്ങി പിന്നെയും ആലോചിക്കാൻ... ഇങ്ങനെ ആലോചിച്ചു തലയിലെ ബുദ്ധി കളയരുത്... "കീർത്തി ചിരിച്ചു കൊണ്ടു പറഞ്ഞു.. കീർത്തി പറഞ്ഞത് കേട്ടതും അഭി ചെറിയ പുഞ്ചിരി നൽകി.. അവളും ഒരു നീല ചുരിദാർ കൈയിൽ എടുത്ത് ബാത്‌റൂമിൽ കയറി... അഭി പുറത്തു വന്നതും... ...കൂടുതൽ വായിക്കുക

5

അഭി കണ്ടെത്തിയ രഹസ്യം - 5

കീർത്തി ഓരോന്നും ആലോചിച്ചു അങ്ങനെ ഇരുന്നു.. ജനാലയിൽ കൂടി ഓരോ കാഴ്ചകൾ കണ്ടിരുന്നു... അവളുടെ നിമിഷങ്ങൾ അകന്ന് കൊണ്ടിരിക്കുന്നു... ഹൃദയമിടിപ്പ് കൂടി.. കൈക്കാലുകൾ വിറയൽ കൊണ്ടു... അടച്ചു അവളുടെ മനസ്സിൽ പലമുഖവും തെളിഞ്ഞു.. അമ്മ, അച്ഛൻ.. ചേട്ടൻ അങ്ങനെ തന്റെ പ്രിയപ്പെട്ടവരുടെ മുഖങ്ങൾ.. അതിൽ അവസാനം അഭിയുടെ മുഖവും തെളിഞ്ഞു.. "സോറി.. അഭി നിന്റെ കൂടെ കുറച്ചു ദിവസത്തെ പരിചയം മാത്രമേ ഉള്ളൂ എങ്കിലും.. എന്റെ ജീവനിൽ കലർന്ന നല്ലൊരു തോഴിയാണ് നി പക്ഷെ ഇനിയും നിന്റെ കൂടെ.. നിന്റെ സ്നേഹം അനുഭവിക്കാൻ ഞാൻ ഉണ്ടാവില്ല... "കീർത്തി കണ്ണീരോടെ പറഞ്ഞു " മിഥു... നീ എനിക്ക് എല്ലാം ആയിരുന്നു എന്റെ മനസും എന്റെ സ്നേഹവും ആഗ്രഹിച്ചു മാത്രം എന്റെ ലൈഫിൽ വന്നവൻ... നമ്മൾ കണ്ട ഒരുപാടു സ്വപ്‌നങ്ങൾ പകുതിയാക്കി.. നിന്നെ ഒറ്റക്കാക്കി ഞാൻ പോകുന്നു.. ഒരുപക്ഷെ അടുത്ത ജന്മം ഉണ്ടെങ്കിൽ ഞാൻ നമ്മൾ കണ്ട സ്വപ്നം പൂർത്തിയാക്കും... " അങ്ങനെ ...കൂടുതൽ വായിക്കുക