മഴവില്ലു പോലെ മായുന്നവർ

(0)
  • 15.7k
  • 0
  • 5.1k

എവിടെയായിരുന്നു നീ .......? ചോദ്യവുമായി ഓർമകളിൽ നിന്നൊരു അപ്പൂപ്പൻ താടി പറന്നു വന്നു..... മൗനം കണ്ടതുകൊണ്ടാവും അവ എങ്ങോട്ടോ പടിയിറങ്ങിപോയി .... ഓർമകളിൽ നിന്നൊരു പാവാടക്കാരിയുടെ ആത്മഗതം 'നീ ഒട്ടും മാറിയില്ലലോ '......... എന്തെ പെണ്ണെ തിരിച്ചുവരാൻ ? വെറുതെ ചിരിച്ചു.....ഉത്തരങ്ങളില്ലാതെ……… നീ പണ്ടും ഇങ്ങനെയായിരുന്നു പാവാടക്കാരി കലഹിച്ചു ........ എന്തിനായിരുന്നു ഓർമകളിലേക്ക് തിരിച്ചുവരാൻ ഇത്രയും കാലം ........??? അറിയില്ല ............

1

മഴവില്ലു പോലെ മായുന്നവർ - 1

ഓർമയിടങ്ങൾ എവിടെയായിരുന്നു നീ .......? ചോദ്യവുമായി ഓർമകളിൽ നിന്നൊരു അപ്പൂപ്പൻ താടി പറന്നു വന്നു..... മൗനം കണ്ടതുകൊണ്ടാവും അവ എങ്ങോട്ടോ പടിയിറങ്ങിപോയി .... ഓർമകളിൽ നിന്നൊരു ആത്മഗതം 'നീ ഒട്ടും മാറിയില്ലലോ '......... എന്തെ പെണ്ണെ തിരിച്ചുവരാൻ ? വെറുതെ ചിരിച്ചു.....ഉത്തരങ്ങളില്ലാതെ……… നീ പണ്ടും ഇങ്ങനെയായിരുന്നു പാവാടക്കാരി കലഹിച്ചു ........ എന്തിനായിരുന്നു ഓർമകളിലേക്ക് തിരിച്ചുവരാൻ ഇത്രയും കാലം ........??? അറിയില്ല ............ മറ്റാർക്കും കണ്ടെത്തുവാനോ , കൈയെത്തി പിടിക്കാനോ കഴിയാതെ എന്നിലുറങ്ങുന്ന ആ ഓർമയിടങ്ങളിൽ മാത്രമാണ് ഞാൻ പൂവും ,ശലഭവും , നിലാവും ഒക്കെയായി മാറിപോകുന്നതെന്നു വേറെ ആർക്കുമറിയില്ലല്ലോ ........... ഉപേക്ഷിച്ചു പോയ വസന്തങ്ങളുടെ താഴ്വരയിലേക്ക് വിരുന്നു പോകട്ടെ ഞാൻ ........... ആയിടങ്ങളിൽ ഞാൻ , ഞാൻ മാത്രമായിരുന്നുവല്ലോ ............ രാവും പകലും ചിലർ അങ്ങനെയാണ് പരസ്പരം കാണാതെ സ്നേഹിച്ചു കളയും ....... പ്രണയമോ സൗഹൃദമോ എന്നറിയാതെ പറഞ്ഞുതീരാത്ത കഥകളും ...... കേട്ടുമടുക്കാത്ത കാതുകളുമായി അവർ ...കൂടുതൽ വായിക്കുക

2

മഴവില്ലു പോലെ മായുന്നവർ - 2

അമ്മയും മഴയും പുതപ്പു നീക്കി അമ്മ എഴുന്നേൽപ്പിച്ചു വിട്ട കുട്ടിയെ പോലെ പുറത്തു മഴ ചിണുങ്ങിക്കൊണ്ടിരിക്കുന്നു ................ ഓടിൻപുറത്തു നിന്ന് ഊർന്നിറങ്ങുന്ന വെള്ളത്തുള്ളികൾ വീടിനു ചുറ്റും കുഴികൾ കൊണ്ടൊരു രേഖാചിത്രം തീർക്കുന്നുണ്ട്.......... തോരാത്ത മഴയിൽ കുളിച്ചുല്ലസിക്കുന്നുണ്ട് തൊടിയിലെ ചെമ്പകവും മുല്ലവള്ളിയും ............. പൂമുഖത്തെ വരാന്തയുടെ ഒരറ്റത്ത് മഴ നനഞ്ഞു ഓടിക്കേറിയ കറുമ്പിപ്പൂച്ച ദേഹം കുടഞ്ഞു വെള്ളത്തുളികൾ ചിതറിക്കുന്നുണ്ട് ............... മഴ നനയാതെ .... അമ്മയുടെ ഒച്ച കേട്ടിട്ടാവും അമ്മിണിയാടും കുഞ്ഞാടുകളും കൂട്ടിൽ നിന്ന് പുറത്തേക്കിറങ്ങാതെ നിൽക്കുന്നുണ്ട് ........... 'അമ്മ ഇന്ന് പുട്ടും കടലയും ഉണ്ടാക്കിയിരിക്കുമോ ? അമ്മു നീ എണീക്കണില്ലേ ........' അമ്മയുടെ ഒച്ച അവൾ പുതപ്പു ഒന്നുകൂടി തലയിലേക്ക് വലിച്ചിട്ടു എന്തൊരു മഴയാ ........ ദേവി ....ഞാൻ ഇറങ്ങാണ് ...... അച്ഛൻ അമ്മയോട് യാത്ര പറയുന്നു .... വെണ്ടയ്ക്ക തോരനും ,മീൻ വറുത്തതും ചോറിൽ വച്ചിട്ടുണ്ട് രസവും ,പുളിശ്ശേരിയും കറിപാത്രത്തിലും .... അമ്മയുടെ മറുപടി അവൾക്കു മനഃപാഠമായിരുന്നു .......... ...കൂടുതൽ വായിക്കുക