പ്രകൃതി രമണീയതയാൽ അലംകൃതമായ മൂന്നാറിന്റെ സുഖ ശീതളിമയിൽ ആർത്തുല്ലസിച്ച മൂന്ന് ദിനരാത്രങ്ങൾ ഈ ദിവസങ്ങൾ എത്ര സുന്ദരങ്ങളായിരുന്നുവെന്ന് ശുഭത ഒരു നിമിഷം ചിന്തിച്ചുപോയി.... ആറ്റുകാട് വാട്ടർ ഫാൽസ് ,, എക്കോ പോയിന്റ്,, ടീമ്യൂസിയം,, പോത്തമേട് വ്യൂ പോയിന്റ് ,, ഇരവികുളം നാഷണൽപാർക്ക് ,, ടീ പ്ലാന്റേഷൻസ് .... അങ്ങിനെ മൂന്നാറിന്റെ മടിത്തട്ടിൽ വിടർന്ന സുന്ദരസുരഭില പ്ലൈസുകൾ ശുഭതയുടെ മനസ്സിൽ മഴവില്ലിന്റെ ഏഴുനിറങ്ങൾ പകർന്ന് ഒരു വർണ്ണ ചിത്രം പോലെ തെളിഞ്ഞു നിന്നു.... മോളെ വാ നമ്മുക്ക് കാറിൽ പോയിരിക്കാം..
കിരാതം - 1
പ്രകൃതി രമണീയതയാൽ അലംകൃതമായ മൂന്നാറിന്റെ സുഖ ശീതളിമയിൽ ആർത്തുല്ലസിച്ച മൂന്ന് ദിനരാത്രങ്ങൾ ഈ ദിവസങ്ങൾ എത്ര സുന്ദരങ്ങളായിരുന്നുവെന്ന് ശുഭത ഒരു നിമിഷം ചിന്തിച്ചുപോയി.... ആറ്റുകാട് വാട്ടർ ,, എക്കോ പോയിന്റ്,, ടീമ്യൂസിയം,, പോത്തമേട് വ്യൂ പോയിന്റ് ,, ഇരവികുളം നാഷണൽപാർക്ക് ,, ടീ പ്ലാന്റേഷൻസ് .... അങ്ങിനെ മൂന്നാറിന്റെ മടിത്തട്ടിൽ വിടർന്ന സുന്ദരസുരഭില പ്ലൈസുകൾ ശുഭതയുടെ മനസ്സിൽ മഴവില്ലിന്റെ ഏഴുനിറങ്ങൾ പകർന്ന് ഒരു വർണ്ണ ചിത്രം പോലെ തെളിഞ്ഞു നിന്നു.... മോളെ വാ നമ്മുക്ക് കാറിൽ പോയിരിക്കാം... പുറത്തുനിന്നും റൂമിലേക്ക് കയറിവന്ന അമ്മയുടെ ശബ്‌ദം ശുഭതയെ ചിന്തകളിൽ നിന്നും ഉണർത്തി... ഹോട്ടലിലെ വി ഐ പി ഏസി സ്യൂട്ട് വേക്കറ്റ് ചെയ്തുകഴിഞ്ഞു... ഫുഡിന്റെ ബില്ലും റൂംറെന്റ്റും പേയ്‌മെന്റ് ചെയ്തു...റൂം ബോയ് അവരുടെ ട്രാവലിങ് ലഗേജുകളെല്ലാം പാർക്കിംഗ് ഏരിയയിൽ ലാന്റ് ചെയ്തിരുന്ന അവരുടെ B. M. W " m4 കാറിൽ കൊണ്ടു വച്ചു... പ്രിയ്യപ്പെട്ട മൂന്നാർ ഗുഡ്ബൈ സീ ...കൂടുതൽ വായിക്കുക
കിരാതം - 2
അവർ സഞ്ചരിച്ചിരുന്ന വാഹനം അപ്പോൾ മൂന്നാറിന്റെ ബോർഡർ പിന്നിട്ടു അരമണിക്കൂറിലധികം ഓടിക്കഴിഞ്ഞിരുന്നു... വായു വേഗത്തിൽ പാഞ്ഞു വന്ന ഒരു വലിയ ടാങ്കർ ലോറി അവരുടെ വാഹനത്തെ തെറിപ്പിച്ചു... ഒരു കളിപ്പാട്ടം പോലെ തെറിച്ചുപോയ ആ കാർ അഗാധമായ കൊക്കയിലേക്ക് പതിച്ചു... ഒന്നു നിലവിളിക്കാൻ പോലും ആർക്കുമായില്ല അതിനുമുമ്പേ ആ വാഹനം അതിഭീകര ശബ്ദത്തോടെ ആളിക്കത്താൻ തുടങ്ങിയിരുന്നു... രാമേട്ടന്റെ വാക്കുകൾ അറം പറ്റിയത് പോലെ... അഗാധമായ ഗർത്തത്തിലേക്ക് കത്തിയമർന്നു അതാ ബാഹുലേയൻ മുതലാളിയുടെ BMWm4 കാർ ഒടുവിൽ എല്ലാ ശബ്ദ കോലാഹലങ്ങളും കെട്ടടങ്ങി കുറച്ചു സമയം കൂടി കത്തിനിന്ന് അഗ്നിയും അവസാനം അണഞ്ഞു തീർന്നു... നിമിഷങ്ങൾക്കു മുൻപ് ജീവൻ ഉണ്ടായിരുന്ന മൂന്ന് പച്ച മനുഷ്യർ കത്തി അമർന്ന് കരി കട്ടകൾ മാത്രമായി മാറിയിരിക്കുന്നു... അതെ വിധിയുടെ കരുനീക്കങ്ങൾ ഇങ്ങനെയാണ്... വിധിയെന്ന രണ്ടക്ഷരം ലോകത്തിൻ ഗതി മാറ്റും വജ്രായുധം... കരിഞ്ഞ പച്ചമാംസത്തിന്റെ ഗന്ധം വായുവിൽ പടർന്നു സംഭവം രാത്രി ആയതിനാൽ അധികം ...കൂടുതൽ വായിക്കുക
കിരാതം - 3
ലോകം അറിയപ്പെടുന്ന വ്യവസായ പ്രമുഖനും അവരുടെ ഭാര്യയും മകളും ഒരേപോലെ അതി ദാരുണമായി ഇവിടെ മരണപ്പെട്ടിരിക്കുകയാണ്...അതും അതിവിദഗ്ധമായി കാണാമറയത്തിരുന്ന് ആരോ തയ്യാറാക്കിയ അതി നിഗൂഢ പദ്ധതിയുടെ മൂന്ന് ജീവനുകളാണ് ഇവിടെ ഇല്ലാതായിരിക്കുന്നത്... ഭരണപക്ഷവും പ്രതിപക്ഷവും പോലീസ് ഫോഴ്സും ഒരുപോലെ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ഇവിടെ... പോസ്റ്റ്മോർട്ടത്തിനു ശേഷം ബാഹുലേയൻ മുതലാളിയുടെയും ഭാര്യ ഗായത്രി ദേവിയുടെയും മകൾ ശുഭതയുടെയും ശവ സംസ്കാര ചടങ്ങുകൾ തോട്ടത്തിൽ തറവാടിന്റെ വീട്ടുവളപ്പിൽ നടക്കുകയാണ്... മന്ത്രിമാർ മുതൽ സമൂഹത്തിലെ പ്രമുഖർ വരെ ആ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു ഒരു ജനപ്രളയം തന്നെ അവിടെ സന്നിഹിതരായിരുന്നു... യുകെയിൽ മെഡിക്കൽ വിദ്യാർഥിയായ ബാഹുലേയൻ മുതലാളിയുടെ മകൻ സുശാന്തും സ്ഥലത്തെത്തിയിട്ടുണ്ടായിരുന്നു.... എന്നാൽ സ്പോട്ടിൽ എത്തിയതും ബോധരഹിതനായി നിലം പതിച്ച സുശാന്തിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് സുശാന്തിന്റെ അഭാവത്തിൽ ശവസംസ്കാര ചടങ്ങുകൾക്ക് വിഘ്നം സംഭവിച്ചു എങ്കിലും ശാന്തിക്കാരൻ അതെല്ലാം പരിഹരിച്ചു... സർക്കിൾ ഇൻസ്പെക്ടർ ബെഞ്ചമിൻ ഗോമസിന് തന്നെയായിരുന്നു ഈ കേസിന്റെ അന്വേഷണ ചുമതല.... മുഖ്യമന്ത്രി ...കൂടുതൽ വായിക്കുക
കിരാതം - 4
മാതൃഭാരതിയുടെ എല്ലാ മാന്യ വായനക്കാർക്കും എന്റെ എല്ലാ പ്രിയ്യപ്പെട്ട ഫോളോവേഴ്സിനും വായനക്കാർക്കും ഒരുപാട് സ്നേഹവും ആദരവും അറിയിച്ചുകൊണ്ട് കിരാതം ത്രില്ലർ സ്റ്റോറിയുടെ നാലാം ഭാഗം നിങ്ങൾക്കായി സ്നേഹാദരങ്ങളോടെ കഥാകൃത്ത് കീരിജോസിന്റെ വീട് കണ്ടുപിടിക്കുക എന്നത് കേരള പോലീസിനെ സംബന്ധിച്ചിടത്തോളം ഒരു ബാലികേറാമലയൊന്നുമല്ല അത് സർക്കിൾ ഇൻസ്പെക്ടർ ബെഞ്ചമിൻ ഗോമസ് വളരെ ഭംഗിയായി തന്നെ നിർവഹിച്ചു.... നെഹ്‌റു കോളനിയിലെ നൂറ്റിപത്താംനമ്പർ വീട് അതായിരുന്നു കീരിജോസിന്റെ വസതി... പോലീസ് സംഘം ഈ വീട്ടിലെത്തുമ്പോൾ കീരി ജോസ് തന്ത്രപൂർവ്വം അവിടെ നിന്നും മുങ്ങികളഞ്ഞു.... ഈ കൊലപാതക കേസുമായി കീരിജോസിന് നേരിട്ട് യാതൊരു ബന്ധവും ഉള്ളതായി പോലീസിന് ഇതുവരെ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല എന്നാലും ചെറിയൊരു സംശയത്തിന്റെ പേരിലാണ് പോലീസ് ഇയാളെ തിരക്കി ഇറങ്ങിയത്... കീരിജോസിനെ അറസ്റ്റ് ചെയ്താൽ ഒരുപക്ഷേ ഈ കൊലപാതക കേസിലേക്ക് വെളിച്ചം വീശുന്ന എന്തെങ്കിലും ഒരു തെളിവ് ലഭിക്കുകയാണെങ്കിൽ അത് വളരെ ഉപകാരപ്രദമായിരിക്കും.... പോലീസിനെ മുഖാമുഖം കണ്ടപ്പോൾ കീരിജോസിന്റെ ഭാര്യ ...കൂടുതൽ വായിക്കുക
കിരാതം - 5
വർഷങ്ങൾക്കു മുൻപ് ഈ ലില്ലി കുട്ടിയെ ഞാൻ അറസ്റ്റ് ചെയ്തിട്ടുണ്ട്... ഒരു മാല മോഷണം കേസിൽ അന്ന് ഞാൻ ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിലെ സബ് ആയിരുന്നു... ഒരു ക്രിമിനൽ പശ്ചാത്തലമുള്ള സ്ത്രീയാണ് ഈ ലില്ലി കുട്ടി എന്ന് അന്നേ ഞാൻ മനസ്സിലാക്കിയിരുന്നു... മാല മോഷണക്കേസിൽ ഇവരെ അന്ന് ഞാൻ പിടികൂടിയെങ്കിലും ഒടുവിൽ ഇവർ കുറ്റക്കാരി അല്ലെന്നു കണ്ട് വിട്ടയക്കുകയും ചെയ്തിരുന്നു... നാരായണൻകുട്ടി... അപ്പോ സാറിന് ഈ ലില്ലി കുട്ടിയെ മുൻപേ പരിചയമുണ്ട് സാറ് പറഞ്ഞ പോലെ ഈ സ്ത്രീയുടെ സംഭാഷണത്തിൽ നിന്ന് ഒരു കാര്യം എനിക്ക് മനസ്സിലായി ഇവർ കാര്യമായിട്ട് എന്തൊക്കെയോ ഒളിപ്പിക്കുന്നുണ്ട്... സി ഐ.. അത് മറ്റൊന്നുമല്ല ഈ കീരി ജോസ് ഇവിടെത്തന്നെയുണ്ട് എന്തായാലും നിങ്ങൾ വാ അവനെ പൊക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ... അതും പറഞ്ഞ് ബെഞ്ചമിൻ ഗോമസ് കീരി ജോസിന്റെ വീട്ടിലേക്ക് നടന്നു... മടങ്ങിപ്പോയ പോലീസുകാർ വീണ്ടും തിരികെ വരുന്നത് ...കൂടുതൽ വായിക്കുക