Read Kirat - 1 by BAIJU KOLLARA in Malayalam ത്രില്ലർ | മാതൃഭാരതി

Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

കിരാതം - 1

🇳🇪 പ്രകൃതി രമണീയതയാൽ അലംകൃതമായ മൂന്നാറിന്റെ സുഖ ശീതളിമയിൽ ആർത്തുല്ലസിച്ച മൂന്ന് ദിനരാത്രങ്ങൾ ഈ ദിവസങ്ങൾ എത്ര സുന്ദരങ്ങളായിരുന്നുവെന്ന് ശുഭത ഒരു നിമിഷം ചിന്തിച്ചുപോയി.... ആറ്റുകാട് വാട്ടർ ഫാൽസ് ,,  എക്കോ പോയിന്റ്,,  ടീമ്യൂസിയം,,  പോത്തമേട് വ്യൂ പോയിന്റ് ,, ഇരവികുളം നാഷണൽപാർക്ക്‌ ,,  ടീ പ്ലാന്റേഷൻസ് .... അങ്ങിനെ മൂന്നാറിന്റെ മടിത്തട്ടിൽ വിടർന്ന സുന്ദരസുരഭില പ്ലൈസുകൾ ശുഭതയുടെ മനസ്സിൽ മഴവില്ലിന്റെ ഏഴുനിറങ്ങൾ പകർന്ന് ഒരു വർണ്ണ ചിത്രം പോലെ തെളിഞ്ഞു നിന്നു.... മോളെ വാ നമ്മുക്ക് കാറിൽ പോയിരിക്കാം... പുറത്തുനിന്നും റൂമിലേക്ക്‌ കയറിവന്ന അമ്മയുടെ ശബ്‌ദം ശുഭതയെ ചിന്തകളിൽ നിന്നും ഉണർത്തി... ഹോട്ടലിലെ വി ഐ പി  ഏസി സ്യൂട്ട് വേക്കറ്റ് ചെയ്തുകഴിഞ്ഞു... ഫുഡിന്റെ ബില്ലും റൂംറെന്റ്റും പേയ്‌മെന്റ് ചെയ്തു...റൂം ബോയ് അവരുടെ ട്രാവലിങ് ലഗേജുകളെല്ലാം പാർക്കിംഗ് ഏരിയയിൽ ലാന്റ് ചെയ്തിരുന്ന അവരുടെ B. M. W " m4  കാറിൽ കൊണ്ടു വച്ചു... പ്രിയ്യപ്പെട്ട മൂന്നാർ ഗുഡ്ബൈ  സീ യു എഗെയിൻ.... യു  സോ വെരി ബ്യൂട്ടിഫുൾ... കാറിലേക്ക് കയറാൻ തുടങ്ങും മുൻപ് ശുഭത മൂന്നാറിന്റെ ഹരിതഭംഗിയിലേക്ക് നോക്കി കൈവീശികാണിച്ചു...അപ്പോൾ സമയം രാത്രി ഒമ്പത് മണിയോടടുക്കുന്നു... നാളെ രാവിലത്തെ ബ്രേക്ക്‌ഫാസ്റ്റും കഴിഞ്ഞ് തിരികെ മടങ്ങാമെന്ന് നിനച്ചിരിക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായ ഒരു മരണ വാർത്ത അവരുടെ ഫോണിൽ കടന്നു വന്നത്....            അറിയപ്പെടുന്ന ബിസിനസ് മാഗ്നറ്റാണ് തോട്ടത്തിൽ ബാഹുലേയൻ  നിരവധി ബിസിനസ് ശൃംഖലയുടെ മാനേജിങ് ഡയറക്ടറാണദേഹം കാണാൻ സുന്ദരൻ സുമുഖൻ ആറടിയോളം ഉയരവും അതിനനുസൃതമായി ബോഡി വൈറ്റ് മുള്ള ആരോഗദൃഡഗാത്രൻ... കുശാഗ്ര ബുദ്ധിയും ബിസിനസ് തന്ത്രവും കൈമുതലാക്കിയ ചാണക്യൻ.... ചൂതാട്ട കരുക്കൾ ബുദ്ധിപൂർവ്വം നീക്കി സാമ്രാജ്യങ്ങൾ വെട്ടി പിടിക്കുന്ന ഭീഷ്മാചാര്യൻ.... പ്രായം അറുപതായെങ്കിലും കാഴ്ച്ചയിൽ മുപ്പതിന്റെ ചെറുപ്പം... ചുറുചുറുക്കും വാക്സാമർത്യവും... എന്തും നേരിടാനുള്ള ചങ്കൂറ്റവും ബാഹുലേയനെ മറ്റുള്ള ബിസിനസുകാരിൽ നിന്നും ഏറെ വ്യത്യസ്ഥനാക്കി... ഒരു ഫിലിംസ്റ്റാറിന്റെ ലുക്കും പേഴ്സ്ണാലിറ്റിയും ബാഹുലേയനെന്ന മനുഷ്യനെ സമസ്ത മേഖലകളിലും ഒന്നാമനാക്കി... സ്വർണ്ണഫ്രെയിമുള്ള കണ്ണടക്കുള്ളിൽ തിളങ്ങുന്ന കണ്ണുകളും തൂമന്ദഹാസം പൊഴിക്കുന്ന അധരങ്ങളും ബാഹുലേയനെ ഏറെ ആകർഷണീയതയുള്ളവനാക്കി.... ഇദ്ദേഹത്തിന്റെ ഭാര്യയാണ് ഗായത്രിദേവി... ദേവിയെന്ന പദം ശരിക്കും ഇവർക്ക് ഏറെ യോജിച്ചതുതന്നെയായിരുന്നു... ദേവിചൈതന്യം കളിയാടുന്ന മുഖഭംഗിയും അംഗലാവണ്യവുമുള്ള ഗായത്രിദേവി സ്ത്രീസൗന്ദര്യത്തിന്റെ ഒരു മൂർത്തിഭാവം തന്നെയായിരുന്നു... ശ്രീരാമദേവനും സീതാദേവിയും പോലെ... വയസ് നാൽപ്പത്തിയഞ്ചുകഴിഞ്ഞെങ്കിലും ഗായത്രിദേവിയെ കണ്ടാൽ ഇത്രയും പ്രായം തോന്നിക്കുകയില്ല... ഇട്ടുമൂടാനുള്ള സ്വത്തുണ്ട് തോട്ടത്തിൽ ബാഹുലേയന്... ഇവർക്ക് രണ്ട് മക്കൾ.. ആദ്യത്തേത്  മകനാണ് പേര് ശുശാന്ത്‌  മെഡിക്കൽ വിദ്യർത്‌ഥിയാണ് ശുശാ ന്ത്‌  Uk  യിൽ MBBs  ന് പഠിക്കുന്നു രണ്ടാമത്തെ പെൺകുട്ടിയാണ് ശുഭത... ഇപ്പോൾ ഡിഗ്രികംപ്ലീറ്റ് ചെയ്തു... അവൾക്കും ഒരു ഡോക്ടർ ആകാൻ തന്നെ യാണ് താൽപ്പര്യം... END യിൽ സ്പെഷ്യലിസ്റ്റ് ചെയ്ത് USA യിലേക്ക് പറക്കാനാണ് ശുഭതയുടെ മോഹം... ബാഹുലേയനും കുടുംബവും സഞ്ചരിച്ചിരുന്ന കാർസാവധാനം മുന്നോട്ട് പൊയ്‌കൊണ്ടിരുന്നു ഡ്രൈവിംഗ് സീറ്റിൽ രാമേട്ടനായിരുന്നു വളയം പിടിച്ചിരുന്നത്..തെറ്റയിൽ രാമൻ ബാഹുലേയൻ മുതലാളിയുടെ വിശ്വസ്ഥനായ ഡ്രൈവറായിരുന്നു... നല്ല കാഴ്ചശക്തിയും കാര്യക്ഷമതയുമുള്ള രാമേട്ടന് ഇതുവരെ വാഹനസംബന്ധമായി യാതൊരുവിധ അപകടവും സംഭവിച്ചിട്ടില്ല... അത്രക്കും പെർഫെക്ട് ഡ്രൈവറായിരുന്നു തെറ്റയിൽ രാമനെന്ന രാമേട്ടൻ... ഇരുപത്തിയഞ്ച് വർഷമായി രാമേട്ടൻ ബാഹുലേയൻ മുതലാളിയുടെ ഡ്രൈവറായി ജോലി തുടങ്ങിയിട്ട്... വയസ് അറുപത്തിയഞ്ച് ,, വെളുത്ത് മെലിഞ്ഞ ശരീരപ്രകൃതി,, തിരുനെറ്റിയിൽ വളരെ ഭംഗിയിൽ വരച്ച ചന്ദനകുറി അതിനു നടുവിൽ സിന്ദൂരം.., രാവിലെ പച്ചവെള്ളത്തിൽ കുളി രാമേട്ടന് നിർബന്ധമാണ്... ഉണ്ടില്ലെങ്കിലും രാവിലത്തെ കുളി അദ്ദേഹം മുടക്കാറില്ല... കുളികഴിഞ്ഞാൽ ഉടനടി കുറിതൊടുന്ന ശീലം രാമേട്ടന് കുഞ്ഞുനാളിൽ തന്നെ ഉണ്ടായിരുന്നതാണ്  ആ ശീലത്തിന് ഇന്നുവരെ ഒരു മുടക്കവും സംഭവിച്ചിട്ടുമില്ല... കുളികഴിഞ്ഞ് കുറിതൊട്ടാൽ നമ്മുക്കൊരു പോസിറ്റീവ് എനർജിയാണ് രാമേട്ടന്റെ ഭാഷ്യം അതായിരുന്നു... ഒരു കൊടുംവളവ് കഴിഞ്ഞ് സ്‌റ്റിയറിങ് സ്റ്റഡിയാക്കുമ്പോഴാണ് രാമേട്ടന്റെ കാൽ സഡൺലി ബ്രേക്കിലമർന്നത്  ഏതോ തലതെറിച്ച ചെത്ത്‌പിള്ളേർ ലക്കും ലഹാനുമില്ലാതെ മോട്ടോർബൈക്ക് റേസിംഗ് മോഡിൽ പറപ്പിച്ചുകൊണ്ടുവന്നത്... പെട്ടെന്ന് അങ്ങിനെയൊരു നീക്കം രാമേട്ടനും പ്രതീക്ഷിച്ചില്ല... എങ്കിലും സംയമനം കൈവരിച്ചുകൊണ്ട് അതിവിദഗ്ദ്ധമായി തന്നെ രാമേട്ടൻ BMW  ബ്രേയ്ക്ക് ചെയ്ത് സൈഡിലൊതുക്കി... ചെത്ത്‌പിള്ളേർ കൂകിവിളിച്ചുകൊണ്ട് അലറികുതിച്ച് പാഞ്ഞുപോയി... ചെകുത്താൻമാർ ചാകാൻ നടക്കുന്നു... മുൻസീറ്റിലിരുന്ന ബാഹുലേയൻ പിറുപിറുത്തു... രാമേട്ടന്റെ പല്ലുകളും ദേഷ്യംകൊണ്ട് ഒന്ന് ഞെരിഞ്ഞമർന്നു... ശുഭതമോളുടെ ആഗ്രഹപ്രകാരമാണ് ബാഹുലേയൻ ഈ പുത്തൻ BMW A4  കാർ വാങ്ങിയത് ഒരുകോടി രൂപ മതിപ്പു വിലയുള്ള കാർ... ഓഡിയും  പജീറോയും ബെൻസുമൊക്കെ ബാഹുലേയന് സ്വന്തമായി ഉണ്ടായിരുന്നുവെങ്കിലും മോൾക്ക് സ്വന്തമായി ഒരു BMW  വേണമെന്ന് പറഞ്ഞപ്പോൾ ബാഹുലേയന് ഒരു എതിരഭിപ്രായവും ഉണ്ടായില്ല... അങ്ങിനെ വാങ്ങിയതാണ് ഈ BMW ... ഇനി അരമണിക്കൂർകൂടി കഴിഞ്ഞാൽ നമ്മൾ മൂന്നാറിന്റെ ബോഡർ കടക്കും കാറിനുള്ളിലെ സ്ക്രീൻലൈവിൽ കണ്ണോടിച്ചുകൊണ്ട് ബാഹുലേയൻ പറഞ്ഞു... അതുകേട്ടതും ശുഭതയുടെ കണ്ണുകൾ നനഞ്ഞു മൂന്നാറിനോട് വിട പറഞ്ഞുപോകുന്നതിൽ അവൾക്ക് അത്രമാത്രം ദുഃഖമുണ്ടായിരുന്നു കണ്ടു കൊതിതീർന്നില്ല അതിനുമുൻപേ ശുഭതയുടെ അന്തരംഗം അങ്ങിനെ മന്ത്രിച്ചുകൊണ്ടേയിരുന്നു....!!!  അല്ലാ ആരാ സാറെ മരിച്ചെന്നു പറഞ്ഞത്  ബാഹുലേയനെ നോക്കി രാമേട്ടൻ ചോദിച്ചു... അത് ടൗണിൽ ഉള്ള നമ്മുടെ ജ്വല്ലറി ഷോറൂമിലെ സെക്യൂരിറ്റിയാ ഹാർട്ട്അറ്റാക്ക് ആയിരുന്നു.. എന്ത് പ്രായം വരും വീണ്ടും രാമേട്ടൻ.... ചെറുപ്പാ പത്ത്നാൽപ്പത് വയസിനപ്പുറം പോകില്ല വൺമിസ്റ്റർ മിഥുൻ അതാ അവന്റെ പേര്... ഹോ കഷ്ട്ടായിപ്പോയി ഓരോരുത്തരുടെ ഓരോ വിധിയെ  രാമേട്ടന്റെ ശബ്‌ദത്തിൽ ഒരു പതർച്ച അനുഭവപ്പെട്ടു ... കാലന്റെ കണക്ക് പുസ്തകത്തിൽ ഓരോരുത്തരുടെയും പേരുകൾ എഴുതി വച്ചിട്ടുണ്ടാകുമല്ലോ അതിൽ നമ്മുടെ പേരുകളും ഉണ്ടായിരിക്കും എപ്പോഴാണാവോ അതിനുമീതെ ചുവപ്പ് വര വീഴുന്നതെന്ന് ആർക്കറിയാം... രാമേട്ടൻ പറഞ്ഞു തീർന്നില്ല  ആ നിമിഷം തന്നെ അതു സംഭവിച്ചു... 🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪തുടരും 🇳🇪🇳🇪🇳🇪🇳🇪🇳🇪