Read Kirat - 2 by BAIJU KOLLARA in Malayalam ത്രില്ലർ | മാതൃഭാരതി

Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

കിരാതം - 2

🇳🇪 അവർ സഞ്ചരിച്ചിരുന്ന വാഹനം അപ്പോൾ മൂന്നാറിന്റെ ബോർഡർ പിന്നിട്ടു അരമണിക്കൂറിലധികം ഓടിക്കഴിഞ്ഞിരുന്നു... വായു വേഗത്തിൽ പാഞ്ഞു വന്ന ഒരു വലിയ ടാങ്കർ ലോറി അവരുടെ വാഹനത്തെ ഇടിച്ചു തെറിപ്പിച്ചു... ഒരു കളിപ്പാട്ടം പോലെ തെറിച്ചുപോയ ആ കാർ അഗാധമായ കൊക്കയിലേക്ക് പതിച്ചു... ഒന്നു നിലവിളിക്കാൻ പോലും ആർക്കുമായില്ല അതിനുമുമ്പേ ആ വാഹനം അതിഭീകര ശബ്ദത്തോടെ ആളിക്കത്താൻ തുടങ്ങിയിരുന്നു... രാമേട്ടന്റെ വാക്കുകൾ അറം പറ്റിയത് പോലെ... അഗാധമായ ഗർത്തത്തിലേക്ക് കത്തിയമർന്നു അതാ ബാഹുലേയൻ മുതലാളിയുടെ BMWm4 കാർ ഒടുവിൽ എല്ലാ ശബ്ദ കോലാഹലങ്ങളും കെട്ടടങ്ങി കുറച്ചു സമയം കൂടി കത്തിനിന്ന് അഗ്നിയും അവസാനം അണഞ്ഞു തീർന്നു... നിമിഷങ്ങൾക്കു മുൻപ് ജീവൻ ഉണ്ടായിരുന്ന മൂന്ന് പച്ച മനുഷ്യർ കത്തി അമർന്ന് കരി കട്ടകൾ മാത്രമായി മാറിയിരിക്കുന്നു... അതെ വിധിയുടെ കരുനീക്കങ്ങൾ ഇങ്ങനെയാണ്... വിധിയെന്ന രണ്ടക്ഷരം ലോകത്തിൻ ഗതി മാറ്റും വജ്രായുധം... കരിഞ്ഞ പച്ചമാംസത്തിന്റെ ഗന്ധം വായുവിൽ പടർന്നു സംഭവം രാത്രി ആയതിനാൽ അധികം ആരുംതന്നെ ഇക്കാര്യം അറിഞ്ഞിരുന്നില്ല അടുത്തെങ്ങും വീടുകൾ ഇല്ലാത്തതും വല്ലാത്തൊരു പ്രോബ്ലം തന്നെയായിരുന്നു... ബാഹുലേയൻ മുതലാളിയുടെ BMW  m4 കാർ ഇടിച്ചു തെറിപ്പിച്ച ടാങ്കർ ലോറി പെട്ടെന്ന് എവിടെയോ അപ്രത്യക്ഷമായി എവിടെനിന്നോ പാഞ്ഞു വന്നു ദൗത്യം നിർവഹിച്ച് എവിടേക്കു മാഞ്ഞുപോയതുപോലെ... എന്തോ ചിന്തിച്ച് ഡ്രൈവർ രാമേട്ടൻ സീറ്റ് ബെൽറ്റ് പതിയെ ഊരിയ സമയത്തായിരുന്നു ടാങ്കർ ലോറിയുടെ ശക്തമായ ഇടിയേറ്റ് കാർ കൊക്കയിലേക്ക് എടുത്തെറിയപ്പെട്ടത്... ആ നിമിഷം തന്നെ രാമേട്ടൻ ഡോർ തുറന്നു പുറത്തേക്ക് ചാടി എന്നാൽ അദ്ദേഹം എവിടെപ്പോയി എന്നത് അജ്ഞാതം... പോലീസ് കൺട്രോൾ റൂമിലേക്ക് ആരോ വിളിച്ചു പറഞ്ഞതിനെ തുടർന്ന്‌ പോലീസ് സംഘം സംഭവസ്ഥലത്ത് എത്തി പോലീസ് കൺട്രോൾ റൂമിൽ നിന്നും അപ്പോൾ തന്നെ സ്റ്റേഷൻ പരിധിയിലേക്കുള്ള പോലീസ് സ്റ്റേഷനിലേക്ക് ഇൻഫർമേഷൻ പാസ് ചെയ്തു... സർക്കിൾ ഇൻസ്പെക്ടർ ബെഞ്ചമിൻ ഗോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അവിടെ എത്തുമ്പോൾ സമയം 11-15 ...ഇതുവരെ നല്ല നിലാവുണ്ടായിരുന്നു എന്നാൽ കരിമേഘ കൂട്ടങ്ങൾ ചന്ദ്രനെ മറച്ചപ്പോൾ അവിടമാകെ ഇരുട്ടു പരന്നു ഇപ്പോൾ എങ്ങും മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം മാത്രം... സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശപൂർണമായിരുന്നുവെങ്കിലും  സംഭവം നടന്ന സ്ഥലത്തെ ഇലക്ട്രിക് പോസ്റ്റിലെ ലൈറ്റ് മാത്രം കത്താതെ നിൽക്കുന്നു അതിന്റെ കാരണം നേടിയ പോലീസ് അതുകണ്ടു ആ സ്ട്രീറ്റ് ലൈറ്റിന്റെ കണക്റ്റിംഗ് വയർ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു... അതിൽനിന്നും ഒരു കാര്യം ഇൻസ്പെക്ടർ ബെഞ്ചമിൻ ഗോമസിന് മനസ്സിലായി... ഇത് ഒരു പ്ലാനിങ് മർഡർ തന്നെ... ഈ സമയത്തുള്ള അന്വേഷണം മുന്നോട്ടു പോകാൻ ഏറെ ക്ലേശിക്കേണ്ടിവരുമെന്നതിനാൽ നാളെ നേരം പുലർന്നിട്ടാവാം തുടരന്വേഷണമെന്ന് ബെഞ്ചമിൻ ഗോമസ് നിർദ്ദേശിച്ചു... രണ്ട് കോൺസ്റ്റബിളിനെ അവിടെ ഡ്യൂട്ടിക്ക് ഇട്ടശേഷം പോലീസ് സംഘം തിരിച്ചുപോയി... ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്നു പുറത്തേക്ക് തെറിച്ചുപോയ ഡ്രൈവർ രാമേട്ടൻ താഴെ ഒരു മരത്തിൽ തങ്ങിനിന്നു താൻ ഇപ്പോൾ എവിടെയാണെന്ന സത്യം ഏറെ വൈകിയാണ് രാമേട്ടൻ തിരിച്ചറിഞ്ഞത് മുന്നിലൂടെ കടന്നുപോയ തല മരവിച്ച നിമിഷങ്ങളോർത്തപ്പോൾ രാമേട്ടന്റെ ഉള്ളം വിറച്ചു നല്ല തണുപ്പുണ്ടായിരുന്നിട്ടും അദ്ദേഹം വല്ലാതെ വിയർത്തു... ഒരു വൻമരത്തിന്റെ ശിഖരത്തിൽ താനിപ്പോൾ സുരക്ഷിതനാണ് എന്നിരുന്നാലും തനിക്ക് മുകളിൽ എത്തിച്ചേരണം പോലീസിനോട് നടന്ന സംഭവങ്ങളെല്ലാം വള്ളി പുള്ളി വിടാതെ പറയണം... നിലാവിനെ മറച്ചു നിന്നിരുന്ന കരിമേഘങ്ങൾക്കുള്ളിൽ നിന്നും തന്ത്രപൂർവ്വം അതാ ചന്ദ്രൻ പുറത്തു കടന്നിരിക്കുന്നു... ഇപ്പോൾ അവിടമാകെ വീണ്ടും നിലാവ് വെളിച്ചം പരത്തി തൂ മന്ദഹാസം പൊഴിച്ചുനിന്നു... അന്തരീക്ഷത്തിലാകമാനം മനുഷ്യമാംസം കരിഞ്ഞ ഗന്ധം കത്തിക്കരിഞ്ഞ വാഹനത്തിൽ നിന്നും പുക ഉയരുന്നുണ്ടായിരുന്നു അപ്പോഴും കത്തി തീരാത്ത ടയറിൽ നിന്നും വല്ലാത്ത രൂക്ഷഗന്ധം... ഒരു കാര്യം രാമേട്ടന് മനസ്സിലായി  ബാഹുലേയൻ മുതലാളിയും കുടുംബവും നാമാവശേഷമായി കഴിഞ്ഞിരിക്കുന്നു... ആ നടുക്കുന്ന സത്യം ഉൾക്കൊണ്ടപ്പോൾ രാമേട്ടന് വല്ലാത്ത ഒരു വിറയൽ അനുഭവപ്പെട്ടു തലനാരിഴയ്ക്ക് മാത്രമാണ് താൻ രക്ഷപ്പെട്ടിരിക്കുന്നത് എന്നോർത്തപ്പോൾ രാമേട്ടൻ ചെറുതായൊന്നു നിശ്വസിച്ചു... മരത്തിന്റെ മുകളിൽ നിന്നും വളരെ ബുദ്ധിമുട്ടി താഴെ ഇറങ്ങിയ  രാമേട്ടൻ അരമണിക്കൂറോളം കഠിനപ്രയത്നം നടത്തിയാണ് മുകളിലെത്തിയത്... രാമേട്ടന്റെ മൊബൈൽ ഫോൺ എവിടെയോ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു അല്ലെങ്കിലും ഈ കൊടുങ്കാടിനുള്ളിൽ അതെവിടെതിരയാൻ പാമ്പുകടിയേൽക്കാതെ രക്ഷപ്പെട്ടത് തന്നെ മഹാഭാഗ്യം... മുകളിലേക്ക് കയറാൻ പോലീസ് കോൺസ്റ്റബിൾ മാരായ സുഗുണനും നജീബും രാമേട്ടനെ സഹായിച്ചു മുകളിൽ എത്തിയ രാമേട്ടൻ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു പ്രകൃതിയിലെ തണുപ്പും മഹാ ദുരന്തം മുന്നിൽക്കണ്ട ഏക ദൃക്സാക്ഷിയുടെ മനസ്സിന്റെ വിഹ്വലതയുമായിരുന്നു ആ അവസ്ഥക്ക് കാരണം... രാമേട്ടാ... അതാ ബാഹുലേയൻ മുതലാളിയുടെ ശബ്ദം... മൂന്നാർ കണ്ടു കൊതി തീർന്നില്ല ശുഭത മോളുടെ പരാതി.... നമുക്ക് വീണ്ടും മൂന്നാറിലേക്ക് വരാം മോളെ  അന്ന് നമുക്കിവിടെ കൊതി തീരെ അടിച്ചുപൊളിക്കാം ഗായത്രി ദേവിയുടെ പ്രോത്സാഹനം... അവരുടെ ആ സ്നേഹസംഭാഷണങ്ങൾ വീണ്ടും വീണ്ടും രാമേട്ടന്റെ അന്തരംഗത്തെ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു... അല്ലെങ്കിലും അതൊക്കെ തനിക്ക് എങ്ങനെ മറക്കുവാൻ കഴിയും ഓർമ്മകളിൽ നിന്നും ഒരിക്കലും ഇത് മാഞ്ഞുപോകില്ല... രാമേട്ടൻ ഇരുകരങ്ങളും കണ്ണുകളിൽ ചേർത്തുവച്ച്  പൊട്ടിക്കരഞ്ഞു... അന്നത്തെ ആ രാത്രി അവസാനിച്ചു പിറ്റേദിവസം പത്തുമണിയോടുകൂടി പോലീസ് സംഘം സ്ഥലത്തെത്തുകയും ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം കത്തിക്കരിഞ്ഞു വികൃതമായ മൂന്ന് ഡെഡ് ബോഡികളും പോസ്റ്റുമോർട്ടത്തിന് അയക്കുകയും ചെയ്തു... രാമേട്ടനെ പോലീസ് വാഹനത്തിൽ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചു... കടുവയെ കിടുവ പിടിച്ച അവസ്ഥയിലായി പോലീസ് ഡിപ്പാർട്ട്മെന്റ് എവിടെ നിന്ന് തുടങ്ങണം എന്നറിയാതെ അവർ ഇരുട്ടിൽ തപ്പി... 🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪തുടരും 🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪