കേട്ടു പഴകാറായ വീരകഥകളിലെ രാജകുമാരൻ ഇന്നിന്റൊരുവളുടെ ഉറക്കം കെടുത്തിയ കഥ..! ⚓ ആധുനികകാലത്തെ ഒരു ചരിത്ര ഗവേഷക വിദ്യാർത്ഥിനി ഒരു രാത്രി കാലത്തിന്റെ അതിർത്തി കടക്കുന്നു. 12-ആം നൂറ്റാണ്ടിലേക്ക്. വിവാഹാഘോഷങ്ങൾ നിറഞ്ഞ ഒരു കൊട്ടാരത്തിലേക്ക്. സ്വന്തം മരണത്തെ വരവേൽക്കാൻ ഇരിക്കുന്ന ഒരു യുവരാജാവിന്റെ മുന്നിലേക്ക്. വാളിന്റെ മുനയിൽ നിൽക്കുന്ന വിശ്വാസം. സംശയത്തിനിടയിൽ വിരിയുന്ന ആകർഷണം. ശത്രുതയിൽ ഒളിച്ചിരിക്കുന്ന ഒരു റൊമാൻസ്. സത്യം മാറ്റാൻ വന്നവൾ ചരിത്രത്തിന്റെ ഭാഗമായാൽ ആരാണ് രക്ഷകൻ? ആരാണ് വഞ്ചകൻ?

1

The Night Bride - 1

കേട്ടു പഴകാറായ വീരകഥകളിലെ രാജകുമാരൻ ഇന്നിന്റൊരുവളുടെ ഉറക്കം കെടുത്തിയ കഥ..! ⚓ ആധുനികകാലത്തെ ഒരു ചരിത്ര ഗവേഷക വിദ്യാർത്ഥിനി ഒരു രാത്രി കാലത്തിന്റെ അതിർത്തി കടക്കുന്നു. 12-ആം നൂറ്റാണ്ടിലേക്ക്. വിവാഹാഘോഷങ്ങൾ നിറഞ്ഞ ഒരു മരണത്തെ വരവേൽക്കാൻ ഇരിക്കുന്ന ഒരു യുവരാജാവിന്റെ മുന്നിലേക്ക്. വാളിന്റെ മുനയിൽ നിൽക്കുന്ന വിശ്വാസം. സംശയത്തിനിടയിൽ വിരിയുന്ന ആകർഷണം. ശത്രുതയിൽ ഒളിച്ചിരിക്കുന്ന ഒരു റൊമാൻസ്. സത്യം മാറ്റാൻ വന്നവൾ ചരിത്രത്തിന്റെ ഭാഗമായാൽ ആരാണ് രക്ഷകൻ? ആരാണ് വഞ്ചകൻ? ...കൂടുതൽ വായിക്കുക

2

The Night Bride - 2

കുറച്ച് നേരം കാത്തു ഞാൻ..ആദ്യത്തെ കോൾ..അതെ. ആദ്യത്തെ ശരം. സ്വാഭാവികമായും അടിച്ചു തിമിർപ്പിനിടയിൽ അത് അവൻ കട്ട് ചെയ്തു.ബിയർ ഞാൻ പതിയെ ആസ്വദിച്ച് നുണഞ്ഞു ഇറക്കി..ഒടുവിൽ..ചറ മിസ്ഡ് കോളുകൾ ഒന്നിനു പുറകെ ഒന്നായി അവൻ്റെ ഫോണിൽ മുഴങ്ങി.ക്രൂരമായ ഒരു ചിരി എൻ്റെ ചുണ്ടിൻ്റെ കോണിൽ വിരിഞ്ഞ് നിന്നു."ഡീ, ഒരു മിനിറ്റ്"എന്ന് പറഞ്ഞ് കുറച്ച് മാറി പോയവനെ ഞാൻ പിന്നെ കടാക്ഷിച്ചില്ല.Let him enjoy his moment.അവൻ ഫോൺ എടുക്കുന്നതും ചെവി മറച്ച് പിടിച്ച് കേട്ട വാർത്തയിൽ ഞെട്ടി നടുങ്ങുന്നതും ഞാൻ കൺ കോണിലൂടെ കണ്ടു.പിന്നീട് വന്ന ഒരു കോളുകളും ഗൗനിക്കാതെ അവൻ തിടുക്കപ്പെട്ട് ഫോണിൽ പരതുന്നത് കണ്ടു.വാട്ട്സ് ആപ്പിനാവാവും..ആരും കാണല്ലേന്ന്, പ്രത്യേകിച്ച് ഞാൻ കാണല്ലേ എന്ന പേടിയിൽ അവൻ തുടരെ തുടരെ ഞാൻ നിൽക്കുന്ന ദിശയിലേക്ക് നോക്കുന്നുണ്ടായി.ബിയറിന് അന്ന് ആദ്യമായി കയ്പ്പ് മാറി മധുരം മാത്രം തോന്നിയതിൽ അപ്പോള് ഞാൻ അൽഭുദം കൊള്ളുകയായിരുന്നു.തിടുക്കത്തിൽ പരതി കൊണ്ടിരുന്നവൻ പെട്ടെന്ന് നിശ്ചലനായി..രണ്ട് ഫാമിലി ...കൂടുതൽ വായിക്കുക

3

The Night Bride - 3

ചുറ്റും കുറ്റാകൂരിരുട്ട്..കണ്ണ് എത്രയേറെ സ്‌ട്രെയിൻ ചെയ്തിട്ടും കാഴ്ച അഡ്ജസ്റ്റ് ആവുന്നില്ല.. ഒരു തരി വെളിച്ചം പോലും കണ്ടെടുക്കാനില്ലാത്തത്ര ഇരുട്ട്..കണ്ണ് പരമാവധി അമർത്തി അടച്ച് തുറന്നു..ചുരുട്ടിൻ്റെ വെളിച്ചം ഇടിച്ചു കയറി.."ശീഘ്രം!! അഗ്നി അണയുന്നതിന് മുൻപേ വായുവിൽ മൃതിഷീണം നിറയണം!"ഒന്നും മനസ്സിലായില്ല.. പക്ഷേ.ഒരു കൂട്ടം ആളുകൾ, അതും വിചിത്രമായി വസ്ത്രം ധരിച്ചവർ.. അവർ മറ്റു കുറച്ച് പേരെ കയറിൽ ബന്ധിച്ചിരിക്കുന്നു..മുന്നിൽ ഒത്ത നടുക്കായി ആളിക്കത്തുന്ന തീ.. അതിലേക്ക് കമ്പും ചുള്ളീം ഒക്കെ പെറുക്കി ഇട്ട് അതിനെ ആളിക്കത്തിക്കുന്ന മറ്റു ചിലർ."വലിച്ചെറിയൂ ഈ രാജ്യദ്രോഹികളെ"വീണ്ടും ഭൂമി നടുക്കുമാറുച്ചത്തിൽ ആ ഘോരമായ അലർച്ച മുഴങ്ങി..മരണം മുന്നിൽ കണ്ട് പ്രാണനെ തിരികെ നേടാൻ ശ്രമിക്കുന്നവരുടെ ഹൃദയം പൊട്ടുമാറുച്ചത്തിലുള്ള നിലവിളികൾ ഉയർന്നു..തല വെട്ടിപൊളിയും പോലെ..ഞാൻ ഇവരിൽ നിന്ന് എല്ലാം കുറച്ച് അകന്ന് മാറി ഇതെല്ലാം വ്യക്തമായി കാണാൻ പറ്റുന്ന ഒരിടത്താണ്..ഒരു മരത്തിനു സൈഡിലായി കുറച്ച് കല്ലുകളുടെ കൂട്ടത്തിനുള്ളിൽ..പക്ഷേ.. അടുത്ത നിമിഷം. ഒന്ന് കാലു വേച്ച് പോയത് ഓർമ്മയുണ്ട്.."ഭൃത്യരെ, അതിക്രമിച്ച് ...കൂടുതൽ വായിക്കുക