Featured Books
  • ജെന്നി - 3

    ജെന്നി part -3-----------------------(ഈ part വായിക്കുന്നതിന്...

  • മണിയറ

    മണിയറ  Part 1 മേഘങ്ങൾ തിങ്ങി നിറഞ്ഞ ആകാശത്ത്,കിഴക്കേ മാനം മു...

  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

വിഭാഗങ്ങൾ
പങ്കിട്ടു

വായനയിലൂടെയുള്ള ക്രിയാത്മകത......



ചരിത്രത്തിൽ സർഗ്ഗാത്മകമായി മുന്നിൽ നിൽക്കുന്ന പലരെയും നാം കണ്ടിട്ടുണ്ട് അവരുടെ മുമ്പിലും 24 മണിക്കൂർ തന്നെയാണ് ഉണ്ടായിരുന്നത്, എന്നാൽ ജീവിതകാലത്തിനിടയിൽ അവർ ചെയ്തു കൂട്ടിയ കാര്യങ്ങൾ നമ്മെ അത്ഭുതപ്പെടുതാതിരിക്കില്ല. ക്രിയാത്മകമായി സമയത്തെ ഉപയോഗിക്കുകയാണ് അവർ ചെയ്തത്. ഒഴിവുസമയം നമ്മുടെ മുമ്പിലുള്ളത് വലിയ അവസരങ്ങളാണ്. വളരാൻ ഒരൊറ്റ മരുന്ന് മാത്രമാണുള്ളത്. വായിക്കുക, പഠിക്കുക. അത്തരക്കാർ വലിയ സന്തോഷത്തിലും ഉന്നത തസ്തികയിലുമാണ്. ചെറുപ്രായത്തിൽത്തന്നെ വായനക്ക് മുൻതൂക്കം നൽകുകയും ഓരോ ദിവസത്തിലും 500 പേജിലധികം വായിച്ചു തീർത്തതിനാലാണ് ലോക സമ്പന്നരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ജെഫ് ബെസോസ് ചരിത്രം മാധ്യമങ്ങളിൽ തിളങ്ങി നിന്നത്.

" വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും" എന്ന കുഞ്ഞുണ്ണിമാഷിന്റെ വാക്കുകൾ വായനയുടെ പ്രാധാന്യത്തെയും
വായിക്കാത്തതിന്റെ ദൗർബല്യതയെയും വിളിച്ചോതുന്നു.

അതുപോലെ "സൃഷ്ടിച്ച അങ്ങയുടെ രക്ഷിതാവിന്റെ നാമം കൊണ്ട് നീ വായിക്കുക" എന്ന ഖുർആനിന്റ ആദ്യ വചനം തന്നെ വായനയുടെ ക്രിയാത്മകതയെ കുറിച്ചും, വെക്തികത സ്ഥാനങ്ങളുടെ മൂല്യനിര്ണയാതെയും വ്യക്തമാക്കുന്നു.

"എന്നും കുറച്ചെങ്കിലും വായിക്കുകയാണെങ്കിൽ അജ്ഞത മറികടക്കാനാകും "എന്ന പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരൻ റോബർട്ട് പറഞ്ഞുവെച്ചു.

ചരിത്ര വായനകൾ ചിന്തകൾക്ക് മൂർച്ച കൂട്ടുകയും, വ്യത്യസ്തമായ ഭാഷകളിലുള്ള വായന ഭാഷാടിസ്ഥാനത്തിലുള്ള മനുഷ്യ സംസ്കാരങ്ങളുടെ അവബോധം ഒരു കുടക്കീഴിലാക്കാനും സാധിക്കുന്നു. അതുകൊണ്ടുതന്നെ ഭാഷാപഠനം അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കാം. അക്ഷരങ്ങളുടെ ദൗർബല്യത അജ്ഞതക്കും,
അജ്ഞാത പിഴവുകളിലേക്കും, പിഴവുകൾ മനുഷ്യ നാശത്തിലേക്കു നയിക്കുന്നു.

മഹത്തുക്കളുടെ ജീവിതം ഇതിനുള്ള പാഠമാണ്. ഇമാം നവവി(റ) ജീവിതം അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. അദേഹത്തിന്റെ മിൻഹാജ് എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഇങ്ങനെ കാണാം "ഏറ്റവും കൂടുതൽ സമയം ചെലവഴിക്കേണ്ടത് വൈജ്ഞാനിക മേഖലയിലാണ്, വിലമതിക്കാൻ കഴിയാത്ത അമൂല്യമായ ഒന്നാണ് സമയം, നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ സാധ്യമല്ല, പരിഹാരമാർഗവുമില്ല ". അതിനാൽ ക്രിയാത്മകമായ സമയങ്ങളെ മാറ്റിയെടുക്കുവാനും വലിയ മാറ്റങ്ങൾ ഉണ്ടാക്കുവാനും നമുക്കു കഴിയണം.

പഠിതാവിന്റെ കർമ്മത്തെ ചർച്ച ചെയ്യുകയാണെങ്കിൽ ഒരു വിദ്യാർത്ഥി പഠനത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വ്യക്തമായ പ്ലാനിങ് ഉണ്ടായിരിക്കണം. പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ വാക്കുകളിൽ കാണാം "സത്യവിശ്വാസിയുടെ പ്ലാനിംഗ് അവന്റെ കർമ്മത്തെക്കാൾ ഗുണകരമാണ് "ഈവാക്കുകളാണ് ഹൃദയങ്ങളിൽ സ്ഥാനം പിടിക്കേണ്ടത്. കൃത്യമായ പ്ലാനിങ്ങില്ലാതെ ഏതൊരു കർമ്മത്തിലും പ്രവേശിക്കരുതെന്ന് ഈ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം.

മനുഷ്യൻ, കാലത്തിൻറെ മഹത്വവും സമയത്തിന് വിലയും അറിഞ്ഞിരിക്കണം. ഓരോ പ്രഭാതവും നമുക്ക് നൽകുന്നത് പുതിയ പ്രഭാതത്തെയാണ്. അത് എഴുത്തിൽ ആയാലും പ്രഭാഷണത്തിൽ ആയാലും, മറ്റെല്ലാ കലയിലും അങ്ങനെ തന്നെ. ഒരു സെക്കൻഡ് പോലും ധർമ്മ പരമായ കാര്യത്തിലല്ലാതെ ചെലവഴിക്കരുത്. വർത്തമാനമാണെങ്കിലും പ്രവർത്തി ആണെങ്കിലും മഹത്വമുള്ള കാര്യങ്ങളാൽ മുന്തിക്കണം എന്നാണ് മഹത്തുക്കൾ പഠിപ്പിച്ചിട്ടുള്ളത്.

പ്രഭാഷണം എന്നുള്ളതും ഒരു പ്രധാനപ്പെട്ട പ്രബോധന മാർഗ്ഗമാണ്. സ്റ്റേജ് കെട്ടി പതിനായിരങ്ങളോട് സംസാരിക്കുക എന്നുള്ളതും, കുറഞ്ഞ ആളുകളോട് വ്യക്തിഗത സംഭാഷണത്തിൽ ഏർപ്പെടുക എന്നതും പ്രഭാഷണങ്ങൾ തന്നെയാണ് . സംസാരം കേട്ടാൽ വായയിൽ നിന്ന് കണ്ണെടുക്കാതെ നോക്കി നിൽക്കും എന്ന് നാം പറയാറുണ്ടല്ലോ ഇത് ഒരു പ്രാസംഗികന് ഉണ്ടായിരിക്കേണ്ട കഴിവാണ്. പ്രസംഗത്തിന് ആംഗ്യഭാഷ വളരെ പ്രദാനമാണ്.
ആരുടെയെങ്കിലും വാക്കുകൾ കടമെടുത്ത് വാക്കുകൾ നീട്ടിപറയുന്ന ശീലം ഒഴിവാക്കണം. വാക്കുകൾ കുറച്ച് ആശയങ്ങൾ വിപുലപ്പെടുത്തുന്നു ശീലം ഉണ്ടാവണം. വായന തന്നെയാണ് ഇതിനുള്ള ഒറ്റമൂലി. വായന നമ്മുടെ ഭാഷയെ സൗന്ദര്യമുള്ളതാക്കും.

ജനിച്ചു വളർന്ന നാട്ടിലെ ഭാഷയുമായി നമുക്ക് പിരിയാനാകാത്ത ബന്ധമുണ്ടാകും, അത് നമ്മുടെ പ്രസംഗത്തിൽ വന്നു പോകരുത്. പ്രസംഗത്തിനു മുമ്പ് പ്രസംഗിക്കുന്ന വിഷയം ഒരുപാട് തവണ സ്വയം പ്രസംഗിക്കണം. അതിലെ പിഴവുകൾ കണ്ടെത്തി സ്വയം തിരുത്തണം. പ്രസംഗകർ വിമർശനങ്ങളെയും നിരൂപണങ്ങളും അഭിപ്രായങ്ങളെയും ഇഷ്ടപ്പെടണം ഇത് പ്രസംഗങ്ങളിൽ പിഴവുകൾ തിരുത്താൻ സഹായകമാകും. പ്രസംഗികനോട് ജനങ്ങളുടെ ബഹുമാനം വർദ്ധിക്കും അതിൽ അഹങ്കരിക്കരുത്.

ശ്രോതാക്കൾക്ക് 15, 20 മിനിറ്റ് മാത്രമാണ് പ്രസംഗത്തിൽ ശ്രദ്ധ ഉണ്ടാകൂ അതിനുശേഷം പ്രസംഗത്തിന് വിഷയം മാറ്റി ശ്രോതാക്കളെ പ്രസംഗത്തിൽ തന്നെ പിടിച്ചു നിർത്തണം. അതിനുള്ള ചെറിയ മാർഗമാണ് ഗൗരവമുള്ള വിഷയങ്ങൾ പറഞ്ഞ്, ശബ്ദം അല്പംഉയർത്തി, തമാശകൾ പറഞ്ഞ്, ചിരിപ്പിച്ചും തുടങ്ങിയ നിരവതി കാര്യങ്ങൾ ഇതിന് പ്രതിവിധിയായി ഉപയോഗിക്കാം. ശ്രോതാക്കളുടെ കണ്ണിലേക്ക് മാത്രം നോക്കിയിട്ട് കാര്യമില്ല, ഹൃദയം പ്രസംഗം വിഷയത്തിലേക്ക് വരണം. നാം എന്തു വിഷയമാണോ അവതരിപ്പിച്ചത് അത് ശക്തമായി സമർപ്പിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിക്കണം. അവസാനം പറയുന്ന കാര്യം ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുന്നതാകണാം.

പ്രസംഗം എല്ലായിപ്പോഴും വിഷയാധിഷ്ഠിതവുമായിരിക്കണം. പറയുന്ന വിഷയങ്ങൾ കണിശവും, സത്യസന്ധതയും, കൃത്യവും ഉണ്ടാവാൻ പ്രത്യേകം സൂക്ഷിക്കണം. ക്രോഡീകരിച്ച വിഷയങ്ങൾ കയ്യിൽ ഉണ്ടായിരിക്കുക എന്നത് പ്രസംഗികന്റെ നല്ല ഗുണത്തിൽ പെട്ടതാണ്. ആസ്വാദകരുടെ ഹൃദയങ്ങളെ സ്വാധീനിക്കുന്നതിന് ഉദാഹരണസഹിതം വിശദീകരിക്കുന്നത് ആശയങ്ങൾ പെട്ടന് പ്രതിഫലനം ഉണ്ടാക്കാൻ കാരണമാകും. അത്തരത്തിൽ പ്രസംഗവും വായനയിലൂടെ ഉണ്ടാകുന്നതും, പരസ്പരം ബന്തപെട്ടു കിടക്കുന്ന കലയാണെന്നും ഇതിൽ നിന്നും മനസ്സിലാക്കാം.

മനസ്സുകൾ പരസ്പരം അടുപ്പിക്കുക എന്നുള്ളതാണ് സാഹിത്യത്തിന്റെ അടിസ്ഥാന ധർമ്മം. വായനയിലൂടെ ഉള്ള മറ്റൊരു കലയാണ് എഴുത്ത്. നിരന്തരം വായിക്കണം അതിർത്തികൾ ഇല്ലാതെ വായിക്കണം. ഭാഷയിലൂടെ ഭാഷയും ആശയങ്ങളും രൂപപ്പെട്ട് വരണം. ചെറിയ വായനയിലൂടെ എഴുതാൻ ശ്രമിച്ചാൽ അത് കോപ്പിയടിക്കാൻ കാരണമായേക്കാം.

എഴുത്തുകാരന്റെ ജീവിതം ആടിന്റെ ജീവിതം പോലെയാണ്. ആട് എല്ലാ സാധനങ്ങളും കടിച്ചു നോക്കുന്നു ഇതുപോലെ ആയിരിക്കണം എഴുത്തുകാരനും. എല്ലാ ആശയങ്ങളും, ആദർശങ്ങളും കാണുകയും അറിയുകയും പഠിക്കുകയും വേണം.

എല്ലാ ഭാഷകളിലും വായനകൾ ഉണ്ടാകണം. അതുപോലെ തന്നെ വളരെ കൃത്യതയുള്ള ആശയ നിലപാടിൽ ഉറച്ചു നിൽക്കണം. സ്വന്തമായി നിലപാടുകൾ ഇല്ലാത്തവർ പലപ്പോഴും വഴിതെറ്റുന്നത് നിരവധി തെളിവുകളും അനുഭവം നമ്മുടെ മുന്നിലുണ്ട്.

ആടും പശുക്കളും അലഞ്ഞുതിരിഞ്ഞുനടന്ന് കിട്ടിയതെല്ലാം തിന്നും, പിറ്റേദിവസം നല്ല നറുംപാൽ തരുകയും ചെയ്യും, ഇതുപോലെ വായിച്ചു പഠിച്ചുള്ള നല്ല ആശയങ്ങൾ എഴുത്തുകാരൻ സമൂഹത്തിനു നൽകാൻ കഴിയണം. വായന ചിന്തക്ക് മൂർച്ച കൂട്ടുകയും എഴുത് ചരിത്രത്തിൽ ഇടം പിടിക്കുകയും ചെയ്യുന്നു. അതിനാൽ, "അറിവ് സമ്പാദനത്തിന്റെ കാലാവധി മരണംവരെ നീണ്ടു കിടക്കുന്നു "എന്ന പഴമൊഴി മുറുകെ പിടിച് ഇനിയും ഒരുപാട് വായിച്ചു വളരാൻ ഉള്ള എല്ലാ ആശംസകളും നേരുന്നു.