Read ͲHꀤЯͲY_ - 1 by വിച്ചു in Malayalam Horror Stories | മാതൃഭാരതി

Featured Books
  • One Day

    ആമുഖം  "ഒരു ദിവസം നമ്മുടെ ജീവിതം മാറുമെന്ന് ഞാൻ എപ്പോഴും വിശ...

  • ONE DAY TO MORE DAY'S

    അമുഖം

    “ഒരു ദിവസം നമ്മുെട ജീവിതത്തിെ ഗതി മാറ്റുെമന്ന് ഞാൻ...

  • ഡെയ്ഞ്ചർ പോയിന്റ് - 14

    ️ കർണ്ണിഹാര ചോദിച്ച ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം കണ്ടെത്...

  • One Day to More Daya

    Abu Adam: ശാന്തമായ വനത്തിനു മീതെ സൂര്യൻ തൻ്റെ ചൂടുള്ള കിരണങ്...

  • പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ (4)

    ️ വനവാസകാലത്ത് ഒരിക്കൽ ശ്രീരാമദേവൻ തനിച്ച് കാനനത്തിലൂടെ സഞ്ച...

വിഭാഗങ്ങൾ
പങ്കിട്ടു

ͲHꀤЯͲY_ - 1



✍ വിച്ചു

© Copyright work-This work protected in accordance with section 45 of the Copyright act 1957(14 of 1957) and should not used in full or part without the creator's prior permission...

_______________________________________________



സൂര്യപ്രകാശത്തെ ഭയക്കുന്ന പ്രേതാത്മാക്കൾ കരുത്തരാകുന്ന...ചന്ദ്രനിൽ പ്രതിഫലിക്കുന്ന സൂര്യന്റെ അവസാന തരി വെളിച്ചവും നഷ്ടമാകുന്ന...ഭൂമിയെ കൂരാക്കൂരിരുട്ട് വിഴുങ്ങുന്ന സമയം... പൂർണ്ണ ചന്ദ്രഗ്രഹണം..!!!

ചന്ദ്രനെ നിഴൽ വിഴുങ്ങുന്ന ആ 30 വിനാഴികയിൽ... ആ 30 മിനിറ്റിൽ... അപ്പോൾ ആ ആത്മാവും ശക്തയാകും... ശക്തമായി പ്രതികരിക്കും..!!!


ദിവസങ്ങൾക്കു മുമ്പ്...

മുൻപിൽ അല്പം വഴിയേ ഉണ്ടായിരുന്നുള്ളൂ...
കാർപ്പെറ്റിടാത്ത പരുക്കൻ നിലം...

നിൽക്കുന്നിടത്തെ ഇടനാഴിയിൽ നിന്നും അങ്ങേയറ്റത്തു ചെന്നു നിന്ന് വലത്തോട്ട് തിരിഞ്ഞു...നിരനിരയായി 2 വാതിലുകൾ... അവ രണ്ടും പൂട്ടിയിരിക്കുന്നു...

വലതു ഭാഗത്തായുള്ള ജനാലയിലൂടെ കടന്നുവന്ന മങ്ങിയ സന്ധ്യ വെളിച്ചത്തിൽ പൂട്ട് പൊളിക്കാൻ ആയുധം തിരഞ്ഞു...

ചുമരിൽ ഉറപ്പിച്ച, ഒരു വശം വലയത്തിൽ കുടുക്കിയതും മറുവശം ഒരു ചരട് കൊണ്ട് ബന്ധിച്ചതുമായ വീതി കൂടിയ ഒരിരുമ്പുദണ്ഡ് കണ്ടു...

പ്രയാസപ്പെട്ട് ആ ഇരുമ്പുദണ്ഡ് കൈവശപ്പെടുത്തി... പൂട്ടിലേയ്ക്ക് ആഞ്ഞുവീശി...

പിറകിൽ നിന്ന് ദുസൂചകമായ കാലടി ശബ്ദം കേട്ടപ്പോൾ ധൃതിയിൽ തിരിഞ്ഞു നോക്കി... ആരുമില്ല..!!

പൂട്ടിലേയ്ക്ക് വീണ്ടും ആഞ്ഞുവീശി കൊണ്ടിരുന്നു...അടുത്ത അഞ്ചാറു തവണ ഇതാവർത്തിച്ചപ്പോൾ ഒരു ഭീമാകാരമായ ശബ്ദത്തോടെ പൂട്ട് പൊട്ടിപ്പൊളിഞ്ഞ് താഴെ തറയിൽ വീണു..

ആ മുറിക്കുള്ളിൽ എന്ത് രഹസ്യമാണ് അടക്കം ചെയ്തിരിക്കുന്ന തെന്നറിയാൻ വാതിൽ ശക്തിയായി തള്ളി തുറന്നു...

മുറി ഇരുട്ടിലായിരുന്നു... താഴെ തറയിൽ വെളിച്ചത്തിന്റെ ചതുരാകൃതിയിലെ ഫ്രെയിമിൽ എന്റെ നിഴൽ എനിക്ക് മുൻപിൽ കാണാമായിരുന്നു...

വേഗത്തിൽ ഒരു നിഴൽ പിറകിലൂടെ അങ്ങോട്ടുമിങ്ങോട്ടും കടന്നുപോയ പ്രതീതിയുളവായി...!!

അകാരണവും ഭ്രാന്തവുമായ ഒരു ഭയം എന്നിലുണ്ടായി... പിരിമുറുക്കം വന്ന് ശരീരത്തിലെ ഞരമ്പുകൾ പെട്ടെന്ന് എന്നെ തളർത്തി...

തിരിച്ച് പോകാമെന്ന് തോന്നി തിരിഞ്ഞപ്പോഴേക്കും ഏതോ ഭീകരകരങ്ങൾ എന്റെ പിന്നിൽ എന്റെ വസ്ത്രത്തിൽ പിടിച്ചു മുറിക്കുള്ളിലേക്ക് വലിച്ച് ഇട്ടു...

ഞാൻ തറയിലേയ്ക്ക് ശക്തിയായി മറിഞ്ഞ് വീണു..

വാതിൽ അടഞ്ഞു...മുറിയാകെ ഇരുട്ട്...
പ്രാണവേദനയോടുകൂടിയ കരച്ചിലും ഉച്ചത്തിലുള്ള ശ്വാസോച്ഛാസവും കേട്ടു...
ആ സ്വരങ്ങൾ ഭയാനകവും ദുസ്സഹവുമായിരുന്നു...

ഒരു അദൃശ്യശക്തി എനിക്ക് ചുറ്റും വലയം ചെയ്യുന്നതായി അനുഭവപ്പെട്ടു...

ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടു...തല ചുറ്റുന്ന പോലെ തോന്നി...കണ്ണുകളടഞ്ഞു വന്നു.. ബോധക്ഷയം സംഭവിച്ചു...

ഉറക്കത്തിന്റെ ആലസ്യത്തിൽ കണ്ണുതുറന്നപ്പോൾ,, എല്ലാം സ്വപ്നമായിരുന്നെന്നാണ് കരുതിയത്.. എന്നാൽ പ്രതീക്ഷയെ തെറ്റിച്ച് കൊണ്ട് ഞാൻ തിരിച്ചറിഞ്ഞു.. എല്ലാം സത്യങ്ങൾ തന്നെയായിരുന്നു...!!!

മുകളിൽ കറങ്ങുന്ന ഫാൻ... മുഖത്ത് ഓക്സിജൻ മാസ്ക് ... കൈയ്യിൽ ഗ്ലൂക്കോസ് കേറ്റികൊണ്ടിരിക്കുന്നു...കാര്യം മനസ്സിലായി, ആശുപത്രിയിലാണ്..!!

തല ചരിച്ച് നോക്കിയപ്പോൾ ദീപക് ഡോക്ടറോട് എന്തോ പറയുന്നത് കണ്ടു..

കണ്ണു തുറന്നത് കണ്ട് ദീപക് ബെഡിന് അടുത്ത് വന്ന് എനിക്ക് നേരെ ആക്രോശിച്ചു...

"നിനക്ക് ബോധം ഉണ്ടോടാ കഴുതേ... നൂറാവർത്തി ഞാൻ പറഞ്ഞതല്ലേ ആ ഒറ്റപ്പെട്ട് നിൽക്കുന്ന വീട്ടിലേയ്ക്ക് പോകണ്ടെന്ന് ...

അപ്പോ അവന്റെ മറ്റേടത്തെ നിഗൂഢത... അദൃശ്യശക്തി...തേങ്ങാ കൊല...

നീ ആ വീട്ടിലേക്ക് കയറി പോകുന്നത് വാച്ച്മാൻ കണ്ടത് കൊണ്ട് ഇപ്പോൾ ജീവൻ തിരിച്ചുകിട്ടി അല്ലെങ്കിൽ ആ വീടിനുള്ളിൽ കിടന്ന് ശ്വാസം മുട്ടി മരിച്ചേനേ... ആരറിയാനാ "

ഞാനൊന്നും പറഞ്ഞില്ല... തെല്ലിട കഴിഞ്ഞ്..

"ഞാൻ കഴിക്കാൻ എന്തെങ്കിലും വാങ്ങി വരാം... "

അവൻ കുറച്ചു നടന്നിട്ട് തിരിഞ്ഞുനിന്ന് പറഞ്ഞു..

"തിരിച്ചു വരുമ്പോൾ ഇവിടെ തന്നെ കാണണം... എവിടേയ്ക്കും ചാടി പോകരുത് പ്ലീസ്.. അപേക്ഷയാണ്.."

അവൻ കൈകൂപ്പി പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു..

അവൻ പുറത്തേയ്ക്ക് നടന്നുപോയി...

ഫാനിന്റെ ശക്തി കുറഞ്ഞു വന്നു... കറങ്ങുന്നതിനൊപ്പം ഒരു ഞെരക്കവും കേൾക്കാൻ തുടങ്ങി...

ഞാൻ ആലോചിച്ചു.

എല്ലാവരും പറയുന്നത് പോലെയാണ് സത്യമെങ്കിൽ ഞാൻ മരണപ്പെടേണ്ടതല്ലേ... എന്തുകൊണ്ട് ബോധക്ഷയമുണ്ടായി...??
അപ്പോൾ സത്യം മറ്റെന്തോ ആണ്..!!

ഒരു കാര്യം ഉറപ്പാണ്...ഞാൻ കരുതിയ പോലെ ആ വീടിനുള്ളിൽ ഒരു അദൃശ്യ ശക്തിയുണ്ട്..
അതെന്നെ ഓരോ തവണയും ആകർഷിച്ച് കൊണ്ടിരിക്കുന്നു...

എന്നെ അപായപ്പെടുത്താനാണെങ്കിൽ
ഇന്നാവാമായിരുന്നു...ഒരു പക്ഷെ എന്നിലൂടെ എന്തെങ്കിലും നേടാനായിരിക്കുമോ...?? അതിനായിരിക്കുമോ എന്നെ ആകർഷിച്ച് കൊണ്ടിരിക്കുന്നത്...??

ഇതൊന്നും ദീപകിനോട് പറഞ്ഞിട്ട് കാര്യമില്ല... അവൻ വിശ്വസിക്കില്ല...

അല്ലെങ്കിലും സൂര്യന്റെ കത്തുന്ന പ്രകാശത്തിലും...ആയിരം വോൾട്ട് ബൾബിന്റെ കണ്ണഞ്ചിക്കുന്ന വെളിച്ചത്തിലും പറയാം, ഇതൊന്നുമില്ല...എല്ലാം അന്ധവിശ്വാസമാണെന്ന്..

പക്ഷേ ഇരുട്ടിന്റെ മറവിൽ... നിഴലിന്റെ ഇടവഴിയിലൂടെ നടക്കുമ്പോൾ ആരൊക്കെയോ പിറകിലുണ്ടെന്നും... അവർക്ക് എന്തൊക്കെയോ പറയാനുണ്ടെന്നും തോന്നുന്നത്...

എന്റെ ഈ തോന്നലുകളൊന്നും വെറു തോന്നലുകൾ അല്ല...
നിസ്സഹായയായ...സ്വയം ഒന്നും ചെയ്യാൻ കഴിയാത്ത...ഒരുപാട് രഹസ്യങ്ങൾ ലോകത്തോട് പറയാൻ ആഗ്രഹിക്കുന്ന ഒരു ആത്മാവിന്റെതാണ്...!!

അതേ ആത്മാവിന്റേത്... എനിക്ക് അറിയാൻ കഴിയുന്നുണ്ട് ആ അദൃശ്യശക്തിയെ..!!


ദിവസങ്ങൾക്ക് ശേഷം ആശുപത്രി വിട്ട് വീട്ടിൽ എത്തി...

അഴികളില്ലാത്ത ചില്ലുജാലകത്തിലൂടെ കണ്ണുകൾ ആ വീട്ടിലേയ്ക്ക് പോയി...

പതിവ് പോലെ ഒരു അദൃശ്യശക്തി എന്നെ ആകർഷിച്ച് കൊണ്ടിരുന്നു...

ഏതാനും ദിവസങ്ങൾ കടന്നു പോയി...
ആ വീട്ടിലെ ഒരഅസാധാരണത്വം എന്നെ വല്ലാതെ അസ്വസ്ഥനാക്കി...

അസ്വസ്ഥ്യം തീർക്കുവാൻ ആ വീടിനെക്കുറിച്ചും അവിടെ താമസിക്കുന്നവരെ കുറിച്ചും പൂർണമായ അറിവ് സൃഷ്ടിക്കേണ്ടതുണ്ടെന്ന് എനിക്ക് ബോധ്യമായി...



°°കാത്തിരിക്കണേ..°°


For any queries can contact me through Instagram @vichu_writer